കലാമണ്ഡലം രാമകൃഷ്ണൻ
പിതാവ് : വേലായുധൻപിള്ള മാതാവ് : നാണിയമ്മ
ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, കുടമാളൂർ കരുണാകരൻ നായരുടെ ശിക്ഷണത്തിൽ കഥകളി പഠനം തുടങ്ങി. ഉപരി പഠനം കേരള കലാമണ്ഡലത്തിൽ. അവിടെ കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി എന്നിവരുടെ ശിക്ഷണത്തിൽ എല്ലാ ആദ്യാവസാന വേഷങ്ങളും അവതരിപ്പിക്കാനുള്ള പരിചയം ലഭിച്ചു. വാഴേങ്കട കുഞ്ചുനായരാശാന്‍റെ കീഴില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്.
ആദ്യാവസാന വേഷങ്ങളുടെ ഗൌരവം ഒട്ടും ചോരാതെ അവതരിപ്പിക്കാൻ രാമകൃഷ്ണൻ സമർത്ഥനാണ്. എങ്കിലും വീര, രൗദ്ര പ്രധാനങ്ങളായ വേഷങ്ങൾ അവതരിപ്പിക്കാനാണ് അസാധാരണ സാമർത്ഥ്യം. സീതാസ്വയംവരത്തിലെ പരശുരാമൻ, ഹരിശ്ചന്ദ്രചരിതത്തിലെ വിശ്വാമിത്രൻ തുടങ്ങിയ മിനുക്കുവേഷങ്ങൾ അവതരിപ്പിക്കുന്നതിന് സവിശേഷ സിദ്ധിതന്നെയുണ്ട്.
Comments
Sudhi Menon (not verified)
Wed, 2013-11-20 17:47
Permalink
kathakali
Yes, i have seen his Viswamithra Maharshi and Chudala Harichandran at Parambikulangara Krishnawamy Temple, Kodungallyr