കലാമണ്ഡലം

കലാമണ്ഡലം കഥകളി സമ്പ്രദായം

കലാമണ്ഡലം ഗംഗാധരൻ

Kalamandalam Gangadharan Drawing by Anil Chithrakootam

കലാമണ്ഡലം ശിവരാമൻ നായർ എന്ന കർക്കശക്കാരനായ ഗുരുനാഥനായിരുന്നു കലാമണ്ഡലത്തിൽ ഗംഗാധരനെ കാത്തിരുന്നത്. ഒരു ശ്ലോകം ആണെങ്കിലും പദമാണെങ്കിലും പഠിപ്പിച്ചു തുടങ്ങിയാൽ എത്ര സമയം വേണ്ടിവന്നാലും അത് താൻ നിഷ്കർഷിക്കുന്ന മട്ടിലാവാതെ മറ്റൊന്നിലേക്ക് പോവാത്ത, അതികഠിനമായി ശിക്ഷിക്കുന്ന ശിവരാമൻ നായരാശാനെ ഭയന്ന് 'എല്ലാം ഇട്ടേച്ചു പോയാലോ' എന്ന് വരെ ചിന്തിച്ചിട്ടുണ്ട് ഗംഗാധരൻ. ആ അവസ്ഥയിൽ നിന്ന് അദ്ദേഹത്തിനു ഒരു മോചനം ലഭിക്കുന്നത് മൂന്നാം കൊല്ലം കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആശാൻറെ കീഴിൽ വന്ന ശേഷമാണ്. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ അതിവേഗം പിടിച്ചെടുക്കുന്ന, വാസനാസമ്പന്നനായ, സംഗീതജ്ഞാനിയായ ശിഷ്യനെ ആ ഗുരുവിന് ദേഹോപദ്രവം ഏല്പിക്കേണ്ടി വന്നിട്ടില്ല. തന്നെയല്ല തൻറെ തന്നെ പാട്ടിനു ചേർന്നു പാടാൻ ഉത്തമനായ ഒരു ശങ്കിടി ഗായകനുമായി. പരിമിതമെങ്കിലും മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരുടെ ശിഷ്യത്തവും അദ്ദേഹത്തിനു ലഭിച്ചു. അക്കാലത്തെ പ്രമുഖഗായകനായിരുന്ന ചേർത്തല കുട്ടപ്പക്കുറുപ്പിന്റെ ആലാപനരീതികളിൽ അദ്ദേഹം വളരെ ആകൃഷ്ടനായിരുന്നു. അക്കാലത്ത് ഒരിക്കൽ കലാമണ്ഡലത്തിലെത്തിയ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അഭിനയസംഗീതത്തിലെ ദ്വിജാവന്തി രാഗം കേൾക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ തൻറെ ശിഷ്യന്റെ കഴിവിൽ നല്ല ബോധ്യമുണ്ടായിരുന്ന നമ്പീശനാശാൻ ഗംഗാധരനെക്കൊണ്ടാണു അത് പാടിച്ചത്‌. അതിനെ അഭിനന്ദിച്ച് 'ഈ പാട്ട് ഒരു കോട്ടവും വരുത്താതെ ഇങ്ങനെ തന്നെ നിലനിർത്തണം' എന്ന് ശെമ്മാങ്കുടി അഭിപ്രായപ്പെട്ടത് അദ്ദേഹം തൻറെ ജീവിതകാലം മുഴുവൻ അഭിമാനത്തോടെ ഓർത്തിരുന്നു. മറ്റൊരവസരത്തിൽ ചെമ്പെ വൈദ്യനാഥ ഭാഗവതരുടെ മുന്നിലും പാടാൻ അദ്ദേഹത്തിനു സാധിചിട്ടുണ്ട്. 

വാരണാസി മാധവന്‍ നമ്പൂതിരി

Varanasi Madhavan Namboodiri Photo:Ravindranathan Purushothaman

വാരണാസി മാധവന്‍ നമ്പൂതിരി കൊല്ലവര്‍ഷം 1107 ചിങ്ങമാസത്തില്‍ 12ന്‌ (1932) ആലപ്പുഴ ജില്ലയിലെ മാവേലിക്കര വാരണാസി മഠത്തില്‍ നാരായണൻ നമ്പൂതിരിയുടേയും, ദ്രൌപതി അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു.

കലാമണ്ഡലം ഹൈദരാലി

Photo:http://en.wikipedia.org/wiki/File:Hyder_ali.jpg

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറ എന്ന സ്ഥലത്ത് ജനിച്ചു. അച്ഛന്‍ മൊയ്തുട്ടി, അമ്മ ഫാത്തിമ്മ. ബാപ്പയും ഒരു ചെറിയ പാട്ടുകാരനായിരുന്നു. ആ വഹയ്ക്ക്‌ പാരമ്പര്യം കിട്ടിയിട്ടുണ്ടെന്ന്‌ പറയാം.  ഓട്ടുപാറ് എല്‍.പി സ്കൂളില്‍ അഞ്ചാം ക്ലാസ്സ് വരെ പഠിച്ചു.

കലാമണ്ഡലം ഹരീഷ് പി.

Kalamandalam Hareesh P

കലാമണ്ഡലം ഹരീഷ് പി. മാരാർ, 1983ഇൽ പ്രസിദ്ധ തിമിലവിദ്വാനായ അന്നമനട പരമേശ്വരമാരാരുടേയും പത്നി  ശാന്ത വാരസ്യാരുടേയും പുത്രനായി ജനിച്ചു. ചെറുപ്പത്തിലേ ചെണ്ട പഠിക്കാൻ ആഗ്രഹിച്ചിരുന്ന ഹരീഷിനെ അച്ഛൻ, 1996ൽ കലാമണ്ഡലത്തിൽ ചെണ്ട വിദ്യാർത്ഥി ആയി ചേർത്തു. തുടർന്ന് അഞ്ചുകൊല്ലം ഹരീഷ് അവിടെ പഠിച്ചു.

വെണ്മണി ഹരിദാസ്

Venmani Haridas Photo by:Sandeep Venmani

വെണ്മണി ഹാരിദാസ് 1946 സെപ്റ്റംബര്‍ 16ന് ആലുവായിലെ വെണ്മണി മനയില്‍ ജനിച്ചു. അച്ഛന്‍ വെണ്മണി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ തൃശ്ശൂര്‍ കൈപ്പറമ്പ് കുറൂര്‍ ദേവസേന അന്തര്‍ജ്ജനം. അച്ഛന്‍ ഒരു മുഴുവന്‍ സമയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നു.

കലാമണ്ഡലം കൃഷ്ണൻ നായർ

Kalamandalam Krishnan Nair

കഥകളിയുടെ ആധുനിക ചരിത്രത്തില്‍ അനല്പമായ സ്ഥാനമുണ്ട് ശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ക്ക്. മോരില്‍ വെണ്ണകണക്കെ കഥകളിയുടെ മുകളില്‍ എന്നും പൊങ്ങിക്കിടക്കാന്‍ ഗുരുനാഥനില്‍ നിന്നും ആശീര്‍വാദം ലഭിച്ച കൃഷ്ണന്‍ നായര്‍ , കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ താലൂക്കിലുള്ള ചെറുതാഴം അംശം കുന്നുമ്പുറം ദേശം പുതിയേടത്ത് വീട്ടില്‍ 1914 മാര്‍ച് 27ന് ആണ് ജനിച്ചത്.

കലാനിലയം ഗോപി

Kalanilayam Gopi

കലാനിലയം ഗോപി തൃശ്ശൂർ ജില്ലയിൽ നെല്ലുവായ് വടുതല കുഞ്ഞികൃഷ്ണൻ നായരുടേയും വെള്ളറക്കാട് മേയ്ക്കാട്ട് കാർത്ത്യായനി അമ്മയുടേയും  ആറാമത്തെ പുത്രനായി 1959 ഫെബ്രുവരി 10ആം തീയ്യതി ജനിച്ചു.

കലാമണ്ഡലം മനോജ്‌ (ഒളരി മനോജ്‌)

1967 മെയ്‌ മാസം പതിനൊന്നാം തിയ്യതി കരുണാകരന്‍ നായര്‍ ജാനകി അമ്മ ദമ്പതികളുടെ മകനായി തൃശൂര്‍ ഒളരിക്കര ഗ്രാമത്തില്‍ ജനിച്ചു, 1979 ജൂണ്‍ മാസം കലാമണ്ഡലം തെക്കന്‍ ചിട്ട കളരിയില്‍ ഗുരു മങ്കൊമ്പ് ശിവശങ്കര പിള്ള,കലാമണ്ഡലം രാജശേഖരന്‍ തുടങ്ങിയ ആശാന്മാരുടെ ശിക്ഷണത്തില്‍ കഥകളി പഠനം ആരംഭിച്ചു.വടക്കന്‍ ജില്ലയില

Pages