കലാമണ്ഡലം ഹൈദരാലി

Photo:http://en.wikipedia.org/wiki/File:Hyder_ali.jpg

തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറ എന്ന സ്ഥലത്ത് ജനിച്ചു. അച്ഛന്‍ മൊയ്തുട്ടി, അമ്മ ഫാത്തിമ്മ. ബാപ്പയും ഒരു ചെറിയ പാട്ടുകാരനായിരുന്നു. ആ വഹയ്ക്ക്‌ പാരമ്പര്യം കിട്ടിയിട്ടുണ്ടെന്ന്‌ പറയാം.  ഓട്ടുപാറ് എല്‍.പി സ്കൂളില്‍ അഞ്ചാം ക്ലാസ്സ് വരെ പഠിച്ചു. ശേഷം അദ്ദേഹം കേരളകലാമണ്ഡലത്തില്‍ സംഗീതവിദ്യാര്‍ത്ഥിയായി ചേര്‍ന്നു. പഠനം തുടങ്ങുന്നതുവരെ സംഗീതം ആണ്‌ പഠിയ്ക്കാന്‍ പോകുന്നത്‌ എന്നതില്‍ കൂടുതല്‍ കഥകളിയെപ്പറ്റിയൊന്നും അറിവുണ്ടായിരുന്നില്ല. കലാമണ്ഡലത്തില്‍ ശങ്കരന്‍ എമ്പ്രാന്തിരി, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, തിരൂര്‍ നമ്പീശന്‍ എന്നിവര്‍ അദ്ദേഹത്തിനോടൊപ്പം പഠിച്ചവരാണ്‌.. അവിടെ അദ്ദേഹത്തെ പഠിപ്പിക്കാന്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍, കലാമണ്ഡലം ശിവരാമന്‍ നായര്‍, കലാമണ്ഡലം ഗംഗാധരന്‍ എന്നിവരുണ്ടായിരുന്നു. കാവുങ്കല്‍ മാധവപ്പണിക്കരും അദ്ദേഹത്തിന്‍റെ ഗുരുനാഥനായിരുന്നു. ശേഷം അദ്ദേഹം തൃപ്പൂണിത്തുറ ശങ്കരവാര്യര്‍, എന്‍. കെ വാസുദേവ പണിക്കര്‍, എം. ആര്‍ മധുസൂദന മേനോന്‍ എന്നിവരുടെ കീഴില്‍ കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചു.
1960ല്‍ ശങ്കരന്‍ എമ്പ്രാന്തിരിയും ഒന്നിച്ച് ആയിരുന്നു. ഹൈദരാലി ആയിരുന്നു പൊന്നാനി പാടിയിരുന്നത്. അരങ്ങേറ്റത്തിന്‍റെ പരിശീലനനാളുകളില്‍ ആശാന്‍റെ കയ്യില്‍ നിന്ന് കിട്ടിയ അടി കാരണം അദ്ദേഹത്തിന്‌ ഇടത്തെ ചെവി കേള്‍ക്കാതെ ആയി. അത് ആശാന്‍ അറിഞ്ഞിരുന്നില്ലാ എന്ന് അദ്ദേഹം തന്‍റെ ആത്മകഥാപരമായ പുസ്തകം "ഓര്‍ത്താല്‍ വിസ്മയം" ത്തില്‍ പ്രത്യേകം അനുസ്മരിക്കുന്നു. പൂണൂലിനു സ്ഥാനമില്ലാ എന്ന് മനസ്സിലാക്കിക്കാനായിരുന്നുവത്രെ, ആശാന്‍,  ഹൈദരാലിയെ പൊന്നാനി ആക്കിയത്. ഇതും അദ്ദേഹം സ്മരിക്കുന്നുണ്ട്. 1965ല്‍ എം.കെ.കെ നായരുടെ സഹായത്താല്‍ അദ്ദേഹം ഫാക്റ്റ് കഥകളി സ്കൂളില്‍ അദ്ധ്യാപകനായി. 2002ല്‍ വിരമിച്ചു. ശേഷം കലാമണ്ഡലത്തില്‍ വിസിറ്റിങ്ങ് പ്രൊഫസറായി. വിദേശരാജ്യങ്ങളില്‍ പര്യടനം കഥകളി ഗ്രൂപ്പിന്‍റെ ഒപ്പവും മോഹിനിയാട്ടം ഗ്രൂപ്പിന്‍റെ ഒപ്പവും നടത്തിയിട്ടുണ്ട്.
1987-89 വരെ കേരളസംഗീതനാടക അക്കാദമി മെമ്പറായിട്ടുണ്ട്. ജന്വരി 05, 2006ല്‍ ഓട്ടുപാറക്കടുത്ത് തന്നെ, ഒരു മണല്‍ ലോറി അദ്ദേഹം യാത്രചെയ്തിരുന്ന മാരുതിയെ തരിപ്പണമാക്കി.
ഭാര്യ: ഹഫ്സമക്കള്‍: ഹാരീഷ്, ഹസിത
"ഓര്‍ത്താല്‍ വിസ്മയം" എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2004 ഡിസംബറില്‍, പ്രണത ബുക്ക്സ്, കൊച്ചി (ഫോണ്‍:0484-2390179) ആണ്‌ ഇത് പുറത്തിറക്കിയത്. വില 60 രൂപ. പുസ്തകം വേണ്ടുന്നവര്‍ക്ക് [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.

പൂർണ്ണ നാമം: 
കലാമണ്ഡലം ഹൈദരാലി
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Sunday, October 6, 1946
മരണ തീയ്യതി: 
Thursday, January 5, 2006
ഗുരു: 
കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍
കലാമണ്ഡലം ശിവരാമന്‍ നായര്‍
കലാമണ്ഡലം ഗംഗാധരന്‍
കാവുങ്കല്‍ മാധവപ്പണിക്കര്‍
തൃപ്പൂണിത്തുറ ശങ്കര വാര്യര്‍
എന്‍.കെ വാസുദേവ പണിക്കര്‍
എം. ആര്‍ മധുസൂദനമേനോന്‍
കളിയോഗം: 
കേരള കലാമണ്ഡലം
ഫാക്റ്റ് കഥകളി സ്കൂള്‍
പുരസ്കാരങ്ങൾ: 
കേന്ദ്ര സര്‍ക്കാറിന്‍റെ സീനിയര്‍ ഫെല്ലോഷിപ്പ്
കലാമണ്ഡലം അവാര്‍ഡ്
തര്യത്രികം അവാര്‍ഡ്-എറണാകുളം കഥകളി ക്ലബ്ബ്
സ്വര്‍ണ്ണപ്പതക്കം-പല്ലശ്ശന പഴയകാവ് ക്ഷേത്രം
ഉണ്ണായി വാര്യര്‍ സ്മാരകപുരസ്കാരം
വിലാസം: 
പഞ്ചമം ഹൌസ് നമ്പര്‍: 201
ഉദയനഗര്‍ സെക്കന്‍റ് സ്ട്രീറ്റ്,
കുമരനെല്ലൂര്‍ പി.ഓ
തൃശൂര്‍ ജില്ല
കേരളം
ഫോൺ: 
9447437366