കാവാലം കൊച്ചുനാരായണപ്പണിക്കർ

കാർത്തികതിരുനാളിന്റെ കാലത്തിനു ശേഷം തിരുവിതാംകൂറിൽ പ്രശസ്തിയാർജ്ജിച്ച നടനും ആശാനുമാണ് കാവാലം കൊച്ചുനാരായണപ്പണിക്കർ. അദ്ദേഹം 1797ൽ കാവാലം അയ്ക്കര വീട്ടിൽ ജനിച്ചു. അക്കാലത്ത് കളിച്ചിരുന്ന കഥകളിലെ ആദ്യവസാനവേഷങ്ങളെല്ലാം അദ്ദേഹം കെട്ടിയിരുന്നു. അവയിൽ ബാലിവിജയത്തിൽ നാരദനും സന്താനഗോപാലത്തിൽ ബ്രാഹ്മണനും കൂടുതൽ പേരുകേട്ടിരുന്നു. കുറച്ചുകാലം അദ്ദേഹം സ്വന്തമായി ഒരു കളിയോഗം നടത്തി. മരക്കോട്ട് ഗോവിന്ദപ്പണിക്കരുടെ കളിയോഗത്തിലും കുറച്ചുകാലം ഉണ്ടായി. അന്യരുടെ കളിയോഗങ്ങളിൽ ചേരുന്നതിലും വേഷം കെട്ടുന്നതിലും കൊച്ചുനാരായണപ്പണിക്കർ വിമുഖനായിരുന്നു. അതുകൊണ്ട് ചേർത്തല, അമ്പലപ്പുഴ പ്രദേശങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന്റെ വേഷത്തിന് പ്രചാരമുണ്ടായിരുന്നത്. 1865ൽ അദ്ദേഹം അന്തരിച്ചു.

വടക്കൻ കേരളത്തിൽ വന്ന് പേരെടുത്ത ആദ്യ വേഷക്കാരിൽ ഒരാളായ പ്രശസ്ത നടൻ കരീത്ര രാമപ്പണിക്കർ അദ്ദേഹത്തിന്റെ പ്രധാനശിഷ്യനാണ്. പുരുഷവേഷത്തിലും സ്ത്രീവേഷത്തിലും ഒരു പോലെ പേരെടുത്ത അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ ആണ് മറ്റൊരു പ്രശസ്ത ശിഷ്യൻ.

പൂർണ്ണ നാമം: 
കാവാലം കൊച്ചുനാരായണപ്പണിക്കർ
വിഭാഗം: 
സമ്പ്രദായം: 
കളിയോഗം: 
മരക്കോട്ടു ഗോവിന്ദപ്പണിക്കർ കളിയോഗം
മുഖ്യവേഷങ്ങൾ: 
ബാലിവിജയം നാരദൻ
സന്താനഗോപാലം ബ്രാഹ്മണൻ