കോട്ടയ്ക്കൽ മധു
ഗോവിന്ദന്‍ നായരുടേയും സത്യഭാമയുടേയും മകനായി പാലക്കാട് കോങ്ങാട്ട് 1968 ല്‍ ജനിച്ചു. 1977 മുതല്‍ 1978 വരെ കോങ്ങാട് പരമേശ്വരയ്യരുടെ ശിക്ഷണത്തില്‍ കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. 1980 മുതല്‍ 1988 വരെ കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ കഥകളി സംഗീതം അഭ്യസിച്ചു. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, കോട്ടയ്ക്കല്‍ ഗോപാലപ്പിഷാരടി, കോട്ടയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ ഗുരുക്കന്മാര്‍. കൂടാതെ 1990 വരെ പത്തു വര്‍ഷക്കാലം അരൂര്‍ മാധവന്‍ നായരുടേ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു. ഇന്ന് പ്രശസ്രായ യുവഗായകരില്‍ ഒരാളാണ് കോട്ടയ്ക്കല്‍ മധു.
പൂർണ്ണ നാമം:
കോട്ടയ്ക്കല്‍ മധു
സമ്പ്രദായം:
ജനന തീയ്യതി:
Saturday, October 26, 1968
ഗുരു:
കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്
കോട്ടയ്ക്കല്‍ ഗോപാലപ്പിഷാരടി
കോട്ടയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി
അരൂര്‍ മാധവന്‍ നായര്‍
കളിയോഗം:
കോട്ടയ്ക്കല്‍
പുരസ്കാരങ്ങൾ:
ഞങ്ങാട്ടിരി പുരസ്കാരം
കെ.വി. കൊച്ചനിയന്‍ പുരസ്കാരം
കലാമണ്ഡലം ഹൈദരാലി അവാര്‍ഡ്
വിലാസം:
മോഹനം
മൈത്രിനഗര്‍
കോട്ടയ്ക്കല്‍
676503
ഫോൺ:
04832741155
944721638