ഗംഗ കൊട്ടാരക്കര

തമിഴ് നാട്ടിലെ കന്യാ കുമാരി ജില്ലയില്‍ നാഗര്‍കോവില്‍ എന്ന സ്ഥലത്ത് വടിവീശ്വരം എന്ന ഒരു ആഗ്രഹാരത്തിലാണ് ഗംഗ കൊട്ടാരക്കരയുടെ ജനനം .Oct 15, 1952 . പത്തു വയസ്സില്‍ തന്നെ ഭരത നാട്യത്തിലുണ്ടായിരുന്ന താല്പര്യം പന്ത്രെണ്ടാമത്തെ വയസ്സില്‍ സ്വന്തം വീട്ടില്‍, അതായത് " അകരത്തു മഠ " ത്തില്‍ വച്ച് അരങ്ങേറ്റത്തില്‍ സാക്ഷാല്‍ക്കരിച്ചു . 1982 മുതല്‍ കഥകളി അഭ്യസനം തുടങ്ങി. വളരെ പ്രശസ്തരായ ഗുരുക്കളില്‍ നിന്നും ആശാന്‍ മാരില്‍ നിന്നും, കഥ കളി അഭ്യസിച്ചിട്ടുണ്ട്.  അവരുടെ ചുവന്ന താടി , കാട്ടാളന്‍ , കരി തുടങ്ങിയ വേഷങ്ങള്‍ കഥ കളിയില്‍ വളരെ പ്രശസ്തമാണ്.

തൃക്കാക്കര ,ഗുരുവായൂര്‍, അമ്പലപ്പുഴ തുടങ്ങിയ പ്രധാനപെട്ട ക്ഷേത്രങ്ങളില്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ , കൊല്ലം ജില്ലയില്‍ അമൃത പുരിയിലും വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ്‌ ചാനലില്‍, കഥകളി സമാരോഹം എന്ന പരിപാടിയില്‍ ബക വധം കഥയിലെ ബകനായിട്ടും, ദൂര ദര്‍ശനിലെ രാമായണം കഥയിലും ഭാഗമായിട്ടുണ്ട്‌ .

കുടുംബം :- ഭര്‍ത്താവ് : ശ്രീ സൂര്യ നാരയണന്‍ ( syndicate ബാങ്കില്‍ നിന്നും retire ചെയ്തു ). മകന്‍..... പ്രതാപ്‌ . മകള്‍....സൂര്യ ചിത്ര

പൂർണ്ണ നാമം: 
ഗംഗ കൊട്ടാരക്കര
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Wednesday, October 15, 1952
ഗുരു: 
മയ്യനാട് കേശവന്‍ നമ്പൂതിരി
നെല്ലിയോട് വാസുദേവന്‍‌ നമ്പൂതിരി
കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍
മുഖ്യവേഷങ്ങൾ: 
ചുവന്ന താടി
കരി
പുരസ്കാരങ്ങൾ: 
രൗദ്രശ്രീ - 2008
കേരള കലാമണ്ഡലം അവാര്‍ഡ് - 2009
എം.കെ .കെ .നായര്‍ അവാര്‍ഡ് - 2010
സാംസ്കാരിക വകുപ്പ് നല്‍കിയ സാംസ്‌കാരിക യാത്രാ അവാര്‍ഡ്‌
കൊട്ടാരക്കര തമ്പുരാന്‍ അവാര്‍ഡ്
നാട്യധര്‍മ്മി പുരസ്ക്കാരം - 2012
വിലാസം: 
ഉദയഗിരി (തെക്കേ മഠം)
ഗണപതി ക്ഷേത്രത്തിനു തെക്ക് വശം
കൊട്ടാരക്കര,കൊല്ലം ജില്ല
കേരളം
ഫോൺ: 
0474-2456129