തകഴി കൊച്ചുനീലകണ്‌ഠപ്പിള്ള
കാർത്തികപ്പള്ളി താലൂക്കിൽപ്പെട്ട അയാപറമ്പ് ( ഹരിപ്പാടിന് വടക്കേക്കര ) മുല്ലോത്ത് ഭവനത്തിൽ അയ്യപ്പൻപിള്ളയുടെ പുത്രനും, പ്രസിദ്ധ കഥകളി നടനായിരുന്ന തകഴി വേലുപ്പിള്ളയുടെ ഭാഗിനേയനുമായിരുന്നു കൊച്ചുനീലകണ്‌ഠപ്പിള്ള.
ചുവന്ന താടി, മിനുക്ക്, സ്ത്രീ വേഷങ്ങളൊഴികെ ഏത് ആദ്യാവസാന വേഷങ്ങളും വളരെ തന്മയത്തമായി അവതരിപ്പിക്കുമായിരുന്നു.
തോപ്പിൽ കളിയോഗത്തിൽ ആശാനായിരുന്നു. 1882-ൽ വിശാഖം തിരുനാളിന്റെ പള്ളിയറ വിചാരിപ്പുകാരനായും കൊട്ടാരം നടനുമായി നിയമിക്കപ്പെട്ടു. 1920 മുതൽ അന്തരിക്കുന്നതു വരെ മുഖ്യ വിചാരിപ്പുകാർ ആയിരുന്നു.
വേഷപ്പകർച്ച, ഭംഗി, മെയ്യ്, ചിട്ടയും കണക്കും എന്നീ ഗുണങ്ങൾ അദ്ദേഹത്തിലെന്നപോലെ മറ്റൊരു നടനിലും അക്കാലത്ത് ദർശിക്കുക സാദ്ധ്യമായിരുന്നില്ല.
അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങൾ :
ധർമ്മപുത്രർ, രണ്ടാം ദിവസം നളൻ, കീചകൻ, ജരാസന്ധൻ ( കത്തി ) രാവണവിജയത്തിൽ രാവണൻ, സൌഗന്ധികത്തിൽ ഹനുമാൻ.
1931- ൽ കൊച്ചുനീലകണ്‌ഠപ്പിള്ള ദിവംഗതനായി.
പൂർണ്ണ നാമം:
തകഴി കൊച്ചുനീലകണ്‌ഠപ്പിള്ള
സമ്പ്രദായം:
ജനന തീയ്യതി:
Monday, January 1, 1855
മരണ തീയ്യതി:
Thursday, January 1, 1931
കളിയോഗം:
തോപ്പില്‍ കളിയോഗം
മുഖ്യവേഷങ്ങൾ:
പച്ച
കത്തി
വെള്ളത്താടി