വി.എസ്. തുപ്പൻ നമ്പൂതിരി

പിതാവ് : നട്ടാശേരി വടക്കുമ്യാൽ ഇല്ലത്ത് ശങ്കരൻ നമ്പൂതിരി മാതാവ് : കാർത്ത്യായനി അന്തർജ്ജനം

ചെറുപ്പം മുതൽ തന്നെ കഥകളിയിൽ വലിയ താല്പര്യമുള്ള ആളായിരുന്നു തുപ്പൻ നമ്പൂതിരി. പക്ഷെ കച്ച കെട്ടാൻ കഴിഞ്ഞത് മുപ്പത് വയസിനു ശേഷം ആയിരുന്നു. കുറിച്ചി കൃഷ്ണപിള്ള ആയിരുന്നു പ്രഥമ ഗുരുനാഥൻ.

കഠിനപ്രയത്നവും, സ്ഥിരോൽസാഹവും കഥകളി ആചാര്യനായിരുന്ന കുഞ്ഞൻ പണിക്കരാശാന്റെ ശിക്ഷണവും ഉപദേശങ്ങളും തുപ്പനെ ഒരു നല്ല നടനാക്കിത്തീർത്തു. 1940ൽ തിരുവനന്തപുരം കൊട്ടാരം കളിക്കാരനായി ചേർന്നു. ചുവന്ന താടിയൊഴികെ എല്ലാ വേഷങ്ങളും കെട്ടുമായിരുന്നു.

തുപ്പൻ നമ്പൂതിരിയുടെ ബ്രാഹ്മണ വേഷങ്ങൾ വളരെ പ്രസിദ്ധമായിരുന്നു.

പൂർണ്ണ നാമം: 
വി.എസ്. തുപ്പൻ നമ്പൂതിരി ( കുമാരനെല്ലൂർ )
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Saturday, January 1, 1898
മരണ തീയ്യതി: 
Thursday, January 1, 1970
ഗുരു: 
കുറിച്ചി കൃഷ്ണപിള്ള
കുറിച്ചി കുഞ്ഞൻ പണിക്കര്‍
കളിയോഗം: 
കുറിച്ചി