സദനം ബാലകൃഷ്ണന്‍
സദനം ബാലകൃഷ്ണന്‍ 1944ല്‍ തളിപ്പറമ്പില്‍ ജനിച്ചു. കഥകളിയിലെ ആദ്യ ഗുരു കൊണ്ടിവീട്ടില്‍ നാരായണന്‍ നായര്‍. പിന്നീട് തേക്കിന്‍കാട്ടില്‍ രാമുണ്ണി നായര്‍, കീഴ്പ്പടം കുമാരന്‍ നായര്‍ എന്നിവരുടെ കീഴില്‍ ഗാന്ധിസേവാസദനം കഥകളി അക്കാദമയില്‍ പത്ത് കൊല്ലം കേന്ദ്ര ഗവണ്മെന്‍റ് സ്കോളര്‍ഷിപ്പോടെ പഠിച്ചു. ദല്‍ഹിയിലെ ഇന്‍റര്‍നാഷണന്‍ സെന്‍റര്‍ ഫോര്‍ കഥകളിയില്‍ 1974 മുതല്‍ കഥകളി അഭ്യസിപ്പിക്കാന്‍ തുടങ്ങി. 1980ല്‍ കീഴ്പ്പടം കുമാരന്‍ നായര്‍ വിരമിച്ചതിനുശേഷം പേരൂര്‍ ഗാന്ധിസേവാ സദനത്തിലെ പ്രിന്സിപ്പലുമായി.
പൂർണ്ണ നാമം:
സദനം ബാലകൃഷ്ണന്‍
സമ്പ്രദായം:
ജനന തീയ്യതി:
Saturday, January 1, 1944
ഗുരു:
കൊണ്ടിവീട്ടില്‍ നാരായണന്‍ നായര്‍
തേക്കിന്‍കാട്ടില്‍ രാമുണ്ണി നായര്‍
കീഴ്പ്പടം കുമാരന്‍ നായര്‍
കളിയോഗം:
ഗാന്ധി സേവാ സദനം, പേരൂര്‍
ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി, ഡെല്‍ഹി
മുഖ്യവേഷങ്ങൾ:
കത്തി
വെള്ളത്താടി
പച്ച
മിനുക്ക്
കൂടുതൽ വിവരങ്ങൾ:
http://www.sadanambalakrishnan.com/sadanam/about.htm