കല്ലുവഴി

കല്ലുവഴി കഥകളി സമ്പ്രദായം

തോന്നയ്ക്കൽ പീതാംബരൻ

Thonnakkal Peethambaran

തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലുള്ള തോന്നക്കൽ വിളയിൽ വീട്ടിൽ പി. രാമകൃഷ്ണൻ വൈദ്യൻ, ജി. തങ്കമ്മ ദമ്പതികളുടെ മകനായി 1939 ഡിസംബർ 2 ന് തോന്നയ്ക്കൽ പീതാംബരൻ ജനിച്ചു.

കീഴ്പ്പടം കുമാരൻ നായർ

Keezhpadam Kumaran Nair

കീഴ്പ്പടം കുമാരൻ നായർ 1915ൽ പുത്തൻ‌ മഠത്തിൽ രാവുണ്ണി നായരുടേയും കീഴ്പ്പടത്തിൽ ലക്ഷ്മിയമ്മയുടേയും മൂന്നാമത്തെ സന്തതിയായി പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിൽ ജനിച്ചു.

കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ

Kalamandalam Neelakantan Nambeeaan (Photo courtsey: Mohanan Tirur)

ആധുനിക കഥകളി സംഗീതചരിത്രത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അഗ്രഗണ്യനാകുന്നു. മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരോടൊപ്പം അദ്ദേഹത്തെയും ആധുനിക കഥകളി സംഗീതത്തിന്റെ പിതാവായി നിസ്സംശയം പറയാം.

പീശപ്പള്ളി രാജീവന്‍

തൃശൂര്‍ ജില്ലയില്‍ കടവല്ലൂര്‍ പഞ്ചായത്തില്‍ പൊറവൂര്‍ ഗ്രാമത്തില്‍ പീശപ്പള്ളി മനയില്‍ നാരായണന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി 1964 മെയ്‌ ഇരുപത്തിഎഴാം തിയ്യതി  ജനിച്ചു.

സദനം കൃഷ്ണദാസ്‌

1969 മെയ്‌മാസം പത്താം തിയ്യതി പാലക്കാട്‌ ജില്ലയില്‍ കൂനത്തറ ഗ്രാമത്തില്‍ വെള്ളിയതൊടി മാധവന്‍ നായരുടെയും കറുത്തേടത്തു ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ചു. 1983 ജൂണ്‍ മാസത്തില്‍ ശ്രീ  കലാനിലയം ബാലകൃഷ്ണന്റെ  ശിഷ്യനായി പേരൂര്‍ ഗാന്ധി സേവാ സദനത്തില്‍ കഥകളി  പഠനം ആരംഭിച്ചു.

ആസ്തികാലയം സുനില്‍

Asthikalayam Sunil

1977  മാര്‍ച്ച്‌ മാസം  പതിനാറാം തിയ്യതി  Adv . late  ടി. പി ചന്ദ്രന്‍ കെ പി പ്രമീള കുമാരി ദമ്പതികളുടെ മകനായി കണ്ണൂര്‍ ചെറുകുന്ന് ഗ്രാമത്തില്‍ ജനിച്ചു. തന്ടെ  എഴാം വയസ്സില്‍ ചെറുകുന്ന് ആസ്തികലയത്തില്‍ ശ്രീ. സദനം നരിപറ്റ നാരായണന്‍ നമ്പൂതിരിയുടെ ശിഷ്യനായി  കഥകളി പഠനം ആരംഭിച്ചു.

സദനം സദാനന്ദന്‍

Sadanam Sadanandan

1976 ഒക്ടോബര്‍ മാസം ഇരുപത്തെട്ടാം തിയ്യതി പാലക്കാട്‌ ജില്ലയിലെ ചെത്തല്ലൂര്‍ എടമന നാരായണന്‍ നമ്പൂതിരിയുടെയും ഇന്ദിര അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു... 1992 ഇല്‍  ശ്രീ കലാനിലയം ബാലകൃഷ്ണന്‍ ആശാന്റെ കയ്യില്‍ നിന്നും കച്ചയും മെഴുക്കും വാങ്ങി  പേരൂര്‍ ഗാന്ധി സേവ സദനത്തില്‍ കഥകളി പഠനം ആരംഭിച്ചു.

കോട്ടക്കല്‍ പ്രദീപ്

Kottakkal Pradeep കോട്ടക്കല്‍ പ്രദീപ്

പാലക്കാട്‌ ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ പുഞ്ചപ്പാടത്ത്‌ വടക്കേപ്പാട്ട്‌ പുത്തന്‍ പിഷാരത്ത്‌ അരുണ ദേവിയുടെയും കരിമ്പുഴ പഴയ പിഷാരത്ത്‌ ഉണ്ണികൃഷ്ണ പിഷാരോടിയുടെയും മകനായി 18.05.1986 നു ജനിച്ചു.

ഏറ്റുമാനൂര്‍ പി. കണ്ണന്‍

Ettumanoor P Kannan

25 മാര്‍ച്ച് 1968ല്‍ ആണ്‌ ഏറ്റുമാനൂര്‍ പി. കണ്ണന്‍ ജനിച്ചത്. ഇരുപത്തിരണ്ട് കൊല്ലം കഥകളി അഭ്യസിച്ചു. കലാമണ്ഡലം വാസുപിഷാരടിയാണ്‌ പ്രധാന ഗുരുനാഥന്‍. പദ്മശ്രീ മാണിമാധവ ചാക്യാരുടെ കയ്യില്‍ നിന്നും കണ്ണ്‌ സാധകം അഭ്യസിച്ചു.

Pages