ആസ്തികാലയം സുനില്‍

Asthikalayam Sunil

1977  മാര്‍ച്ച്‌ മാസം  പതിനാറാം തിയ്യതി  Adv . late  ടി. പി ചന്ദ്രന്‍ കെ പി പ്രമീള കുമാരി ദമ്പതികളുടെ മകനായി കണ്ണൂര്‍ ചെറുകുന്ന് ഗ്രാമത്തില്‍ ജനിച്ചു. തന്ടെ  എഴാം വയസ്സില്‍ ചെറുകുന്ന് ആസ്തികലയത്തില്‍ ശ്രീ. സദനം നരിപറ്റ നാരായണന്‍ നമ്പൂതിരിയുടെ ശിഷ്യനായി  കഥകളി പഠനം ആരംഭിച്ചു. ഒന്‍പതാം വയസ്സില്‍ (1986 ഡിസംബര്‍ ) പുറപാട് കൃഷ്ണനായി ചെറുകുന്ന് ഭഗവതിയുടെ തിരു സന്നിദിയില്‍ വച്ച് അരങ്ങേറ്റം. നാട്യാചാര്യന്‍ ശ്രീ കാനാ കണ്ണന്‍ നായര്‍, കലാനിലയം വാസുദേവന്‍‌,കലാമണ്ഡലം സോമന്‍ എന്നിവരുടെ കീഴില്‍ ചോല്ലിയാടിയിട്ടുണ്ട്. സദനം കൃഷ്ണദാസും ഗുരുസ്ഥാനീയനാണ്.  1988  സ്റ്റേറ്റ് യുവജനോത്സവം  രണ്ടാം സ്ഥാന ജേതാവാണ്‌. ആസ്തികലയതിന്ടെ ഒരുപാടു അരങ്ങുകളില്‍ ധാരാളം  വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

2000 - 2007 കാലയളവില്‍ ജോലിയുടെ ഭാഗമായി വിദേശത്ത് താമസിക്കേണ്ടി വന്നു.   ഗോവ, പൂനെ, ബോംബെ എന്നിവിടങ്ങളില്‍ പലപ്പോഴായി കഥകളി അവതരിപ്പിച്ചിട്ടുണ്ട്, പച്ച, കത്തി, സ്ത്രീ വേഷങ്ങലോടാണ് പ്രിയം.

കണ്ണൂര്‍ ചെറുകുന്ന്  കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചെറുകുന്ന് കഥകളി അരങ്ങിന്റെ  സംഘാടകനും ,സെക്രടറിയും   ആണ് .  വടക്കേ മലബാറില്‍ കഥകളിയുടെ ഉന്നമനം ലക്ഷ്യമാക്കി ധാരാളം കഥകളിയും സോദാഹരണ ക്ലാസ്സുകളും ചൊല്ലിയാട്ടങ്ങളും കണ്ണൂര്‍  കേന്ദ്രീകരിച്ചു കഥകളി ക്ലാസ്സുകളും  നടത്തി വരുന്നു.

ഗീന സുനില്‍ ആണ് സഹധര്‍മിണി, വിഷ്ണു സുനില്‍, ആദിത്യ സുനില്‍ എന്നിവര്‍ മക്കള്‍ ആണ്.

പൂർണ്ണ നാമം: 
ആസ്തികാലയം സുനില്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Wednesday, March 16, 1977
ഗുരു: 
നരിപ്പറ്റ നാരായണന്‍ നമ്പൂതിരി
കലാനിലയം വാസുദേവന്‍‌
കലാമണ്ഡലം സോമന്‍
സദനം കൃഷ്ണദാസ്‌
കളിയോഗം: 
ആസ്തികാലയം, ചെറുകുന്ന്, കണ്ണൂര്‍
മുഖ്യവേഷങ്ങൾ: 
കല്യാണസൌഗന്ധികം ഭീമന്‍
കിരാതം അര്‍ജുനന്‍
ദമയന്തി, മോഹിനി, ലളിത,സീത, സതി
പുരസ്കാരങ്ങൾ: 
1988 സംസ്ഥാന യുവജനോത്സവം,
വിലാസം: 
ഇ പി ഹൌസ്
കൊളച്ചേരി
കൊളച്ചേരി ( പി . ഒ)
കണ്ണൂര്‍
670601
ഫോൺ: 
9947212792