കലാമണ്ഡലം ഗംഗാധരൻ

Kalamandalam Gangadharan Drawing by Anil Chithrakootam
 
കൊട്ടാരക്കരക്കടുത്ത് വെളിനല്ലൂരിൽ പുത്തൻ മഠത്തിൽ ശങ്കരപ്പിള്ളയുടെയും പാർവതിയമ്മയുടെയും മകനായി 1936 ജൂണ്‍ 26- ന് ജനിച്ചു. അച്ഛൻ തുള്ളൽ കലാകാരനായിരുന്നു. ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ തികച്ചും സംഗീതാത്മകമായി  കവിത ചെല്ലുന്നത് കേട്ട ഒരു അധ്യാപകനാണ് അദ്ദേഹത്തിൻറെ അമ്മാവനോട് 'ഇവനെ സംഗീതമഭ്യസിപ്പിക്കണം' എന്നുപദേശിച്ചത്. അങ്ങനെ പത്താം വയസ്സിൽ  സഹോദരിമാരായ രണ്ടു വിദുഷികളിൽ നിന്നും സംഗീതാഭ്യസനം തുടങ്ങി. തുടർന്ന് മന്നാർഗുഡി രാജഗോപാലപിള്ളയുടെ ശിഷ്യനായ കടക്കാവൂർ വേലുക്കുട്ടി ഭാഗവതരുടെ കീഴിൽ  നാലഞ്ചു വർഷം കർണാടകസംഗീതം അഭ്യസിച്ചു. ഇക്കാലത്തെ പോലെ ഔദ്യോഗികമായ ഒരു കച്ചേരി അരങ്ങേറ്റം ഉണ്ടായില്ലെങ്കിലും നാട്ടിൻപുറത്തെ പല പരിപാടികൾക്കും കർണാടകസംഗീതം അവതരിപ്പിചിട്ടുണ്ട്. ഒപ്പം പല സംഗീതനാടകങ്ങളിലും "സ്ത്രീപാർട്ട്" പാടി അഭിനയിചിട്ടുമുണ്ട്.
തിരുവനന്തപുരത്ത് സംഗീതകോളേജിൽ ചേർന്ന് കർണാടകസംഗീതം തുടർന്നും അഭ്യസിക്കണം എന്നാഗ്രഹിചിരുന്നെങ്കിലും വീട്ടിലെ അവസ്ഥ അതനുവദിച്ചില്ല. അപ്പോളാണ് 'കഥകളിസംഗീതം പഠിക്കുവാൻ ഒരു കുട്ടിയെ ആവശ്യമുണ്ടെന്ന്' കലാമണ്ഡലത്തിൽ നിന്ന് ഒരറിയിപ്പ് വരുന്നത്. അക്കാലം തെക്കൻ കേരളത്തിൽ നിലനിന്നിരുന്ന കഥകളിസംഗീതം കേട്ട് അതിനോട് ഒരു വെറുപ്പ്‌ തന്നെ തോന്നിയിരുന്ന ഗംഗാധരന് കഥകളി സംഗീതം പഠിക്കുവാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. കലാമണ്ഡലത്തിലെ പാട്ട് അങ്ങനെയൊന്നുമല്ല എന്നൊക്കെയുള്ള ചില അഭ്യുദയകാംക്ഷികളുടെ വാക്ക് കേട്ട് അദ്ദേഹം കലാമണ്ഡലത്തിൽ ചേരാൻ തയാറായി.
 
കലാമണ്ഡലം ശിവരാമൻ നായർ എന്ന കർക്കശക്കാരനായ ഗുരുനാഥനായിരുന്നു കലാമണ്ഡലത്തിൽ ഗംഗാധരനെ കാത്തിരുന്നത്. ഒരു ശ്ലോകം ആണെങ്കിലും പദമാണെങ്കിലും പഠിപ്പിച്ചു തുടങ്ങിയാൽ എത്ര സമയം വേണ്ടിവന്നാലും അത് താൻ നിഷ്കർഷിക്കുന്ന മട്ടിലാവാതെ മറ്റൊന്നിലേക്ക് പോവാത്ത, അതികഠിനമായി ശിക്ഷിക്കുന്ന ശിവരാമൻ നായരാശാനെ ഭയന്ന് 'എല്ലാം ഇട്ടേച്ചു പോയാലോ' എന്ന് വരെ ചിന്തിച്ചിട്ടുണ്ട് ഗംഗാധരൻ. ആ അവസ്ഥയിൽ നിന്ന് അദ്ദേഹത്തിനു ഒരു മോചനം ലഭിക്കുന്നത് മൂന്നാം കൊല്ലം കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആശാൻറെ കീഴിൽ വന്ന ശേഷമാണ്. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ അതിവേഗം പിടിച്ചെടുക്കുന്ന, വാസനാസമ്പന്നനായ, സംഗീതജ്ഞാനിയായ ശിഷ്യനെ ആ ഗുരുവിന് ദേഹോപദ്രവം ഏല്പിക്കേണ്ടി വന്നിട്ടില്ല. തന്നെയല്ല തൻറെ തന്നെ പാട്ടിനു ചേർന്നു പാടാൻ ഉത്തമനായ ഒരു ശങ്കിടി ഗായകനുമായി. പരിമിതമെങ്കിലും മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരുടെ ശിഷ്യത്തവും അദ്ദേഹത്തിനു ലഭിച്ചു. അക്കാലത്തെ പ്രമുഖഗായകനായിരുന്ന ചേർത്തല കുട്ടപ്പക്കുറുപ്പിന്റെ ആലാപനരീതികളിൽ അദ്ദേഹം വളരെ ആകൃഷ്ടനായിരുന്നു. അക്കാലത്ത് ഒരിക്കൽ കലാമണ്ഡലത്തിലെത്തിയ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അഭിനയസംഗീതത്തിലെ ദ്വിജാവന്തി രാഗം കേൾക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ തൻറെ ശിഷ്യന്റെ കഴിവിൽ നല്ല ബോധ്യമുണ്ടായിരുന്ന നമ്പീശനാശാൻ ഗംഗാധരനെക്കൊണ്ടാണു അത് പാടിച്ചത്‌. അതിനെ അഭിനന്ദിച്ച് 'ഈ പാട്ട് ഒരു കോട്ടവും വരുത്താതെ ഇങ്ങനെ തന്നെ നിലനിർത്തണം' എന്ന് ശെമ്മാങ്കുടി അഭിപ്രായപ്പെട്ടത് അദ്ദേഹം തൻറെ ജീവിതകാലം മുഴുവൻ അഭിമാനത്തോടെ ഓർത്തിരുന്നു. മറ്റൊരവസരത്തിൽ ചെമ്പെ വൈദ്യനാഥ ഭാഗവതരുടെ മുന്നിലും പാടാൻ അദ്ദേഹത്തിനു സാധിചിട്ടുണ്ട്. 
 
കലാമണ്ഡലത്തിൽ സംഗീതവിഭാഗത്തിൽ നിന്ന് കോഴ്സ് മുഴുവൻ കഴിഞ്ഞ് ഇറങ്ങിയ ആദ്യവിദ്യാർത്ഥിയായിരുന്നു ഗംഗാധരൻ. കലാമണ്ഡലത്തിലെ പഠനം പൂർത്തിയാക്കിയ ഉടനെ തന്റെ ഇരുപത്തിനാലാം വയസ്സിൽ അദ്ദേഹം കേരള കലാമണ്ഡലത്തിൽ  അധ്യാപകനായി നിയമിതനായി. കലാമണ്ഡലം പദ്മനാഭൻ നായരുടേയും നമ്പീശനാശാന്റെയും ഉത്സാഹത്തിൽ ആരംഭിച്ച കലാമണ്ഡലം മൈനർസെറ്റ് കളികൾ അക്കാലം തന്നെ വടക്കൻ കേരളത്തിലെ അറിയപ്പെടുന്ന ഒരു ഗായകനായി ഗംഗാധരനെ മാറ്റിയിരുന്നു. മുൻപേതന്നെ കർണാടകസംഗീതത്തിൽ  ഉറച്ച അഭ്യാസം ലഭിച്ചിരുന്ന ഗംഗാധരന് പാട്ടിനു പ്രാധാന്യമുള്ള കഥകളിൽ  ഔചിത്യബോധത്തോടെ  ആ സംഗീതജ്ഞാനം പ്രയോഗിക്കാൻ സാധിച്ചു. കല്യാണി, തൊടി, കാംബോജി, ശങ്കരാഭരണം തുടങ്ങിയ രാഗങ്ങളുടെ തികച്ചും നാദസ്വരബാണിയിലുള്ള ആ ആലാപനം അക്കാലത്തെ സഹൃദയരെ വല്ലാതെ ആനന്ദിപ്പിചിട്ടുണ്ട്. കഥകളിയിൽ ഇല്ലാതിരുന്ന പല രാഗങ്ങളും അസാമാന്യ പാടവത്തോടെ അദ്ദേഹം കഥകളിയിലേക്ക് വിളക്കിച്ചേർത്തു. 
അധ്യാപകനെന്ന നിലയിൽ കലാമണ്ഡലം ഹരിദാസ് ആയിരുന്നു ആദ്യ ശിഷ്യൻ. കലാമണ്ഡലം ഹൈദരലി, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, തുടങ്ങിയവർക്കും ഒരു സീനിയർ വിദ്യാർഥി എന്നനിലയ്ക്ക് ഗംഗാധരൻ ഗുരുസ്ഥാനീയനായിരുന്നു. 1991-ൽ കലാമണ്ഡലത്തിൽ നിന്ന് വിരമിക്കുമ്പോളേക്കും അൻപതോളം ശിഷ്യന്മാർക്ക് ആശാനായിരുന്നു അദ്ദേഹം.
 
തൻറെ പിൻതലമുറ സൃഷ്ടിച്ചെടുത്ത കാൽപനികാഭിമുഖ്യം കൂടിയ ഒരു സഹൃദയലോകത്തിന് പക്ഷെ ഗംഗാധരന്റെ അടിയുറച്ച ക്ലാസ്സിസിസം അത്രകണ്ട് ഉൾക്കൊള്ളാനായില്ല എന്നതാണ് അദ്ദേഹത്തിൻറെ സംഗീതജീവിതത്തിന് സംഭവിച്ച ഒരു ദുരനുഭവം.
 
സ്വദേശമായ വെളിനല്ലൂരിൽ ഭാര്യ സതിയമ്മക്കും മൂത്തമകൻ ഹരിദാസിനും ഒപ്പമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. 2015 ഏപ്രിൽ 26-ന് തൻറെ 79-ത്തെ വയസ്സിൽ അന്തരിച്ചു.
Kathakalipadam.com page dedicated to Kala: gangadharan

Kalamandalam Gangadharan

Kathakalipadam.com page dedicted to Sri Kalamandalam Gangadharan - lists all the audio uploads of Asan  

കലമണ്ഡലം ഗംഗാധരൻ എന്ന യൂട്യൂബ് ചാനൽ ലിങ്കും അതിലെ പാട്ട് വിവരങ്ങളും:- 





Raga(s) Accompanied by Text Duration
Abheri Kalamandalam Sivadas Nalacharitham 3rd Day 2:26
Adana & Yamunakalyani Kottakkal P D Namboothiri Nalacharitham 1st Day 2:43
Ahirbhairav Kalamandalam Hyderali Melappadam 4:17
Anandabhairavi Kalamandalam P G Radhakrishnan Rukmangadacharitham 10:17
Anandabhairavi Kottakkal P D Namboothiri Poothanamoksham 8:14
Anandabhairavi Matambi Subrahmanian Namboothiri Balivadham 4:46
Anandabhairavi Matambi Subrahmanian Namboothiri Ravanavijayam 16:42
Arabhi Kalamandalam Haridas Nalacharitham 4th Day 2:37
Asaveri & Ahirbhairav Kalamandalam Devakumaravarma Nalacharitham 2nd Day 11:25
Bhairavi Kalamandalam Haridas Devayanicharitham 17:08
Bhairavi Kalamandalam Vinod Devayanicharitham 16:54
Bhairavi Kalamandalam Haridas Nalacharitham 4th Day 9:29
Bhairavi Kalamandalam Haridas Nalacharitham 4th Day 5:06
Bhairavi Kalamandalam Haridas Nalacharitham 4th Day 3:22
Bhairavi Kalamandalam Bhavadasan Karnasapatham 3:33
Bhairavi & Kalyani Kalamandalam Gireesan Gurudakshina 16:08
Bhairavi & Mohanam Kalamandalam Devakumaravarma Nalacharitham 2nd Day 15:23
Bhairavi, Darbar & Mukhari Kalamandalam Rama Variar Nalacharitham 4th Day 23:51
Bhoopalam Kalamandalam Vinod Santhanagopalam 3:06
Bhupalam Matambi Subrahmanian Namboothiri Santhanagopalam 2:36
Bilahari & Kanada Matambi Subrahmanian Namboothiri Rukmangadacharitham 7:25
Bilahari & Sankarabharanam Kalamandalam Sukumaran Nalacharitham 2nd Day 10:01

Bilahari, Mukhari,

Mohanam & Thodi

Matambi Subrahmanian

Namboothiri

Santhanagopalam 16:19
Charukeshi Kalamandalam Hyderali Melappadam 4:19
Desh   (Tamil) 1:26
Desh Kalamandalam Vinod Kiratham 3:15
Desh Kalamandalam Haridas Nalacharitham 4th Day 4:29
Desh & Sindhu Bhairavi Kalamandalam Sivadas Nalacharitham 1st Day 9:20
Dhanyasi Para Narayanan Namboothiri Nalacharitham 2nd Day 18:04
Dhanyasi Kalamandalam Devakumaravarma Nalacharitham 2nd Day 18:30
Gowlipantu Kalanilayam Unnikrishnan Nalacharitham 3rd Day 5:01
Hindolam Kalamandalam Bhavadasan Karnasapatham 7:08
Hindolam Kalamandalam Vinod Karnasapatham 7:20

Hindolam, Neelambari

& Vasantha

Matambi Subrahmanian Namboothiri Rukmangadacharitham 6:35
Huseni Kalamandalam Vinod Devayanicharitham 3:14

Jonpuri, Charukeshi

& Bhagesri

Kalamandalam Vinod Banayudham 11:27
Kalyani Kalamandalam Haridas Devayanicharitham 8:06
Kalyani Kalamandalam Vinod Nalacharitham 1st Day 25:08
Kalyani Kalamandalam Sivadas Nalacharitham 3rd Day 6:24
Kamas Kalanilayam Unnikrishnan Nalacharitham 3rd Day 4:29
Kamboji Kalamandalam Krishnankutty Nalacharitham 1st Day 11:43
Kamboji & Hindolam Kottakkal P D Namboothiri Poothanamoksham  
Kamboji, Anandabhairavi etc. Kalamandalam Bhavadasan Karnasapatham 12:25

Kamboji, Yadukulakamboji

& Dhanyasi

Kalamandalam P G Radhakrishnan Rukmangadacharitham 25:18:00
Kanada Kalamandalam Haridas Nalacharitham 4th Day 5:36
Kanada Kalamandalam Gopalakrishnan Karnasapatham 5:55
Kanakkurinji Matambi Subrahmanian Namboothiri Santhanagopalam 3:36
Kapi Kalamandalam Sivadas Nalacharitham 3rd Day 6:11
Kharaharapriya Kottakkal P D Namboothiri Banayudham 6:05
Madhyamavathi Matambi Subrahmanian Namboothiri Santhanagopalam 5:18
Madhyamavathi Kottakkal P D Namboothiri Nalacharitham 2nd Day 2:30
Madhyamavathi Kalamandalam Sivadas Nalacharitham 3rd Day 8:23
Madhyamavathi Kottakkal P D Namboothiri Seethaswayamvaram 3:19
Madhyamavathi Kalamandalam Hyderali Melappadam 3:38
Mohanam Kalamandalam Haridas Nalacharitham 4th Day 3:35
Mohanam Kottakkal P D Namboothiri Nalacharitham 2nd Day 2:24
Mohanam Kalamandalam Vinod Kuchelavritham 2:22
Mohanam & Bhoopalam Kottakkal P D Namboothiri Kuchelavritham 3:06

Mohanam, Bhairavi,

Desh & Chenchurutti

Kalamandalam Rama Variar Nalacharitham 4th Day 14:22
Mukhari Matambi Subrahmanian Namboothiri Rukmangadacharitham 7:18
Mukhari Kalamandalam Hyderali Karnasapatham 5:44
Mukhari & Kalyani Kalamandalam Sukumaran Nalacharitham 2nd Day 9:55
Mukhari & Mohanam Kalamandalam Vinod Santhanagopalam 6:16
Nadanamakriya Kalamandalam P G Radhakrishnan Devayanicharitham 8:11
Nattakurinji Kalanilayam Unnikrishnan Nalacharitham 3rd Day 6:37
Neelambari Matambi Subrahmanian Namboothiri Ravanavijayam 17:20
Neelambari Kalanilayam Unnikrishnan Dakshayagam 4:33
Paadi Kalamandalam Surendran Bakavadham 14:03
Padi Matambi Subrahmanian Namboothiri Karthaveeryarjunavijayam 52:13
Panthuvarali Kalamandalam Haridas Nalacharitham 4th Day 10:21
Panthuvarali & Bhairavi Kalamandalam Rama Variar Nalacharitham 4th Day 16:38
Pantuvarali & Shyama Kalanilayam Unnikrishnan Nalacharitham 3rd Day 5:23
Punnagavarali Kalamandalam Bhavadasan Karnasapatham 2:27

Punnagavarali &

Nadanamakriya

Kalamandalam Bhavadasan Nalacharitham 4th Day 24:19
Puranira Kalamandalam Vinod Santhanagopalam 3:46
Purvikalyani Para Narayanan Namboothiri Nalacharitham 2nd Day 13:53
Purvikalyani & Dhanyasi Kalanilayam Unnikrishnan Nalacharitham 3rd Day 11:41
Ragamalika Kottakkal P D Namboothiri Nalacharitham 1st Day 13:51
Reethigowla Kalanilayam Rajeevan Nalacharitham 4th Day 3:21
Sahana Kalamandalam Devakumaravarma Nalacharitham 2nd Day 4:12
Sahana & Bhairavi Kalamandalam Bhavadasan Karnasapatham 11:24
Sahana & Madhyamavathi Kalamandalam P G Radhakrishnan Rukmangadacharitham 6:40
Sankarabharanam Kottakal Narayanan Kalakeyavadham 24:02
Saveri Kalamandalam Hyderali Melappadam 4:39

Saveri, Madhyamavathi

& Bhoopalam

Kalamandalam Vinod

Kiratham/

Seethaswayamvaram

7:55
Shanmugapriya Kottakkal P D Namboothiri Nalacharitham 1st Day 2:18
Sindhubhairavi Kalamandalam Vinod Nizhalkuthu 4:32

Sindhubhairavi &

Sourashtram

Kalamandalam Bhavadasan Karnasapatham 1:45
Sivaranjini & Bhairavi Kalamandalam Bhavadasan Karnasapatham 4:41
Sourashtram Kalamandalam Devakumaravarma Nalacharitham 2nd Day 4:05
Sree Kalamandalam Vinod Kuchelavritham 10:31
Suruti Kalamandalam Bhavadasan Karnasapatham 5:05
Suruti Kalamandalam P G Radhakrishnan Rukmangadacharitham 5:13
Suruti Matambi Subrahmanian Namboothiri Ravanavijayam 11:24
Thodi Kottakkal P D Namboothiri Nalacharitham 3rd Day 12:12
Thodi Matambi Subrahmanian Namboothiri Rukmangadacharitham 3:10
Thodi Kalamandalam Krishnankutty Nalacharitham 1st Day 8:49
Thodi Para Narayanan Namboothiri Nalacharitham 2nd Day 35:03
Thodi Kalanilayam Unnikrishnan Nalacharitham 3rd Day 11:25

Thodi, Saveri, Kedaragowla,

Indalam & Sourashtram

Kalamandalam Rama Variar Nalacharitham 4th Day 33:30
Tilang Matambi Subrahmanian Namboothiri Santhanagopalam 3:47
Various Kalamandalam Sivadas Nalacharitham 1st Day 54:49
Various Kalamandalam Bhavadasan Karnasapatham 1h.19
Various Kalamandalam Haridas Nalacharitham 4th Day 44:14
Vasantha Kalanilayam Rajeevan Narakasuravadham 2:44
Yadukulakamboji Kalamandalam P G Radhakrishnan Rukmangadacharitham 4:38
Yadukulakamboji Kalamandalam Sivadas Nalacharitham 3rd Day 11:01

 

വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Friday, June 26, 1936
മരണ തീയ്യതി: 
Sunday, April 26, 2015
ഗുരു: 
കടക്കാവൂർ വേലുക്കുട്ടി ഭാഗവതർ (കർണാടക സംഗീതം)
മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതർ
കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ
കലാമണ്ഡലം ശിവരാമൻ നായർ
കളിയോഗം: 
കേരള കലാമണ്ഡലം
പകൽക്കുറി കഥകളി വിദ്യാലയം
പുരസ്കാരങ്ങൾ: 
കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്
കേരള സംഗീതനാടക അക്കാദമി അവാർഡ്
കേരളകലാമണ്ഡലം ഫെല്ലോഷിപ്പ്
കൊല്ലം, തൃശൂർ, ഇരിഞ്ഞാലക്കുട കഥകളി ക്ലബ്ബുകളുടെ സമ്മാനങ്ങൾ
വിലാസം: 
കിഴക്കേ മേലേതിൽ
വെളിനല്ലൂർ
പി.ഒ ഓയൂർ, കൊട്ടാരക്കര
കൊല്ലം - 691510
കൂടുതൽ വിവരങ്ങൾ: 
http://kathakali.info/ml/article/KAlamandalam_Gamgadharan_By_Sasi_Mudrakhya