കലാമണ്ഡലം ഹരീഷ് പി.
കലാമണ്ഡലം ഹരീഷ് പി. മാരാർ, 1983ഇൽ പ്രസിദ്ധ തിമിലവിദ്വാനായ അന്നമനട പരമേശ്വരമാരാരുടേയും പത്നി ശാന്ത വാരസ്യാരുടേയും പുത്രനായി ജനിച്ചു. ചെറുപ്പത്തിലേ ചെണ്ട പഠിക്കാൻ ആഗ്രഹിച്ചിരുന്ന ഹരീഷിനെ അച്ഛൻ, 1996ൽ കലാമണ്ഡലത്തിൽ ചെണ്ട വിദ്യാർത്ഥി ആയി ചേർത്തു. തുടർന്ന് അഞ്ചുകൊല്ലം ഹരീഷ് അവിടെ പഠിച്ചു. കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ബലരാമൻ, കലാമണ്ഡലം വിജയകൃഷ്ണൻ എന്നിവർ അവിടെ ഹരീഷിന്റെ ഗുരുനാഥന്മാരായിരുന്നു. ശേഷം ഹരീഷ് പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ കീഴിൽ ഗുരുകുലരീതിയിൽ തായമ്പക അഭ്യസിച്ചു. അതിനുശേഷം പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ, കല്ലൂർ രാമൻ കുട്ടി മാരാർ എന്നിവരുടെ കീഴിലും ഹരീഷ് ചെണ്ട അഭ്യസിച്ചിട്ടുണ്ട്.
കലാമണ്ഡലത്തിൽ ചെണ്ട അദ്ധ്യാപകനായി ഇപ്പോൾ ജോലി നോക്കുന്ന ഹരീഷ്, തായമ്പക തുടങ്ങിയ മേളങ്ങൾക്കും ധാരാളം ചെണ്ടവാദനം പതിവുണ്ട്.
ആയുർവേദ ഡോക്ടറും ചെണ്ട കലാകാരിയും കൂടി ആയ നന്ദിനി വർമ്മയാണ് ഭാര്യ.