ചെണ്ട

ചെണ്ട എന്ന കഥകളി കലാകാര വിഭാഗം

വാരണാസി മാധവന്‍ നമ്പൂതിരി

Varanasi Madhavan Namboodiri Photo:Ravindranathan Purushothaman

വാരണാസി മാധവന്‍ നമ്പൂതിരി കൊല്ലവര്‍ഷം 1107 ചിങ്ങമാസത്തില്‍ 12ന്‌ (1932) ആലപ്പുഴ ജില്ലയിലെ മാവേലിക്കര വാരണാസി മഠത്തില്‍ നാരായണൻ നമ്പൂതിരിയുടേയും, ദ്രൌപതി അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു.

കലാമണ്ഡലം ഹരീഷ് പി.

Kalamandalam Hareesh P

കലാമണ്ഡലം ഹരീഷ് പി. മാരാർ, 1983ഇൽ പ്രസിദ്ധ തിമിലവിദ്വാനായ അന്നമനട പരമേശ്വരമാരാരുടേയും പത്നി  ശാന്ത വാരസ്യാരുടേയും പുത്രനായി ജനിച്ചു. ചെറുപ്പത്തിലേ ചെണ്ട പഠിക്കാൻ ആഗ്രഹിച്ചിരുന്ന ഹരീഷിനെ അച്ഛൻ, 1996ൽ കലാമണ്ഡലത്തിൽ ചെണ്ട വിദ്യാർത്ഥി ആയി ചേർത്തു. തുടർന്ന് അഞ്ചുകൊല്ലം ഹരീഷ് അവിടെ പഠിച്ചു.

കോട്ടയ്ക്കല്‍ പ്രസാദ്

കോട്ടയ്ക്കല്‍ പ്രസാദ്

പ്രശസ്ത കഥകളി/തായമ്പക വിദ്വാനായ ശ്രീ പല്ലശ്ശന ചന്ദ്രമന്നാടിയാരുടേയും കല്യാണിക്കുട്ടിയമ്മയുടേയും മകനായി 1965 ല്‍ പല്ലശ്ശനയില്‍ ജനിച്ചു.  ഏഴാം വയസ്സു മുതല്‍ പ്രസിദ്ധ തായമ്പക വിദ്വാനായ പല്ലശ്ശന കൃഷ്ണമന്നാഡിയാരുടെ ശിക്ഷ്ണത്തില്‍ അഞ്ചുവര്‍ഷം തായമ്പക അഭ്യസിച്ചു.

കലാമണ്ഡലം രവിശങ്കര്‍

1989 ല്‍ റ്റി.വി. ശശീകുമാറിന്റേയും പൊന്നമ്മയുടേയും മകനായി ചേര്‍ത്തലയില്‍ ജനനം. 2000 ല്‍ കരുവാ വിശ്വംഭരന്റെ കീഴില്‍ ചെണ്ട അഭ്യ‌സനം ആരംഭിച്ചു. 2003 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു.

കലാമണ്ഡലം ഉണ്ണികൃഷ്ണൻ

കലാമണ്ഡലം ഉണ്ണികൃഷ്ണന്‍

ശ്രീ രാമകൃഷ്ണന്‍ നായര്‍ക്കും മണിയാട്ട് ദാക്ഷായണി അമ്മയ്ക്കും മകനായി 1958 ഓക്ടോബര്‍ 10ന് ജനിച്ചു. എട്ടാം വയസ്സുമുതല്‍ ശ്രീ നാരായണക്കുറുപ്പിന്റെ കീഴില്‍ ചെണ്ട അഭ്യസനം തുടങ്ങി. കലാമണ്ഡലത്തില്‍ ചന്ദ്ര മന്നാടിയാര്‍, അച്ചുണ്ണിപൊതുവാള്‍ എന്നിവരുടെ ശിഷ്യനായിരുന്നു.

കലാമണ്ഡലം കൃഷ്ണദാസ്

കലാമണ്ഡലം കൃഷ്ണദാസ്‌ (ടി. കൃഷ്ണദാസന്‍). 1965 മെയ്‌ 21 നു പാലക്കാടു ജില്ലയിലെ പല്ലശ്ശനയില്‍ പദ്മനാഭ മന്നാടിയാരുടേയും സൈന്ധവി അമ്മയുടെയും മകനായി ജനനം.