സദനം സദാനന്ദന്‍
1976 ഒക്ടോബര്‍ മാസം ഇരുപത്തെട്ടാം തിയ്യതി പാലക്കാട് ജില്ലയിലെ ചെത്തല്ലൂര്‍ എടമന നാരായണന്‍ നമ്പൂതിരിയുടെയും ഇന്ദിര അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു... 1992 ഇല്‍ ശ്രീ കലാനിലയം ബാലകൃഷ്ണന്‍ ആശാന്റെ കയ്യില്‍ നിന്നും കച്ചയും മെഴുക്കും വാങ്ങി പേരൂര്‍ ഗാന്ധി സേവ സദനത്തില്‍ കഥകളി പഠനം ആരംഭിച്ചു. 1992 ഒക്ടോബര്‍ മാസം സദനത്തില്‍ വച്ച് കല്യാണ സൌഗന്ധികം കൃഷ്ണന്‍ ആയി അരങ്ങേറി . എട്ടു വര്‍ഷത്തെ വേഷ പഠനത്തിനു ശേഷം തുടര്‍ പഠനം കേന്ദ്ര ഗവണ്മെന്റിന്റെ രണ്ടു വര്‍ഷത്തെ സ്കോളര്‍ഷിപോട് കൂടി സദനത്തില്‍ തന്നെ പൂര്‍ത്തിയാക്കി. പദ്മശ്രീ കീഴ്പടം കുമാരന്‍ നായര്‍, ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരി,ശ്രീ സദനം കെ ഹരികുമാര്‍ , ശ്രീ സദനം ഭാസി, ശ്രീ സദനം മണികണ്ഠന്‍ , ശ്രീ സദനം കൃഷ്ണദാസ് എന്നിവര്‍ ആശാന്മാരാണ്.
2003 - 04 വര്‍ഷത്തെ കോട്ടക്കല്‍ കൃഷ്ണന്‍ കുട്ടി നായര്‍ ആശാന്‍ എന്ടോവ്മെന്റ്റ് ലഭിച്ചു. THE HOUSE OF WORLD CULTURES AND THE FESTIVAL OF IMAGINATION ന്റെ ഭാഗമായി 1998 ഇല്‍ പാരിസ് യാത്ര നടത്തി. ICCR സംഘടിപിച്ച വിദേശ യാത്രകളിലും മറ്റുമായി ഇന്ത്യക്ക് അകത്തും പുറത്തുമായി ധാരാളം കഥകളി അവതരിപിച്ചിട്ടുണ്ട്. പച്ച , മിനുക്ക് വേഷങ്ങളോടാണ് പ്രിയം.