ചിത്തരഞ്ജിനി - റിമംബറിങ്ങ് ദ മാസ്റ്റ്രോ
വെണ്മണി ഹാരിദാസ് 1946 സെപ്റ്റംബര്‍ 16ന് ആലുവായിലെ വെണ്മണി മനയില്‍ ജനിച്ചു.
തൊട്ടടുത്തുള്ള അകവൂര്‍ മനയില്‍ കഥകളി കണ്ട് അദ്ദേഹത്തിനു കഥകളിയില്‍ കമ്പം ജനിച്ചു. മുണ്ടക്കല്‍ ശങ്കര വാര്യര്യുടെ അടുത്ത് നിന്ന് കഥകളി സംഗീതം ആദ്യപാഠങ്ങള്‍ പഠിച്ചു.
1960 ഹരിദാസ് കലാമണ്ഡലത്തില്‍ ചേര്‍ന്നു. നീലകണ്ഠന് നമ്പീശന്, ശിവരാമന് നായര്‍ എന്നിവരായിരുന്നു ഹരിദാസിന്റെ ഗുരുനാഥനമാര്‍. പിന്നീട് കലാമണ്ഡലം ഗംഗാധരന് കലാമണ്ഡലത്തില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നപ്പോള്‍ ഹരിദാസ് അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായി. ശങ്കരന് എംബ്രാന്തിരി, മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരി, കലാമണ്ഡലം ഹൈദരാലി എന്നിവര്‍ അദ്ദേഹത്തിന്റെ സീനിയേഴ്സ് ആയി കലാമണ്ഡലത്തില്‍ സംഗീതം അഭ്യസിച്ചവരാണ്.
സംഗീതപഠനം കഴിഞ്ഞ ഹരിദാസ് 1968ല്‍ ദര്‍പ്പണ (അഹമ്മദാബാദ്) യില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നു. ഹിന്ദുസ്റ്റാന് സംഗീതത്തില്‍ അറിവ് നേടാന്‍ ഇക്കാലം ഹരിദാസിനെ സഹായിച്ചു.
1978ല്‍ തിരുവനന്തപുരത്തെ മാര്‍ഗ്ഗിയില്‍ അദ്ദേഹം കഥകളി സംഗീതാദ്ധ്യാപകനായി ചേര്‍ന്നു.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത, സ്വം, വാനപ്രസ്ഥം എന്നീ രണ്ട് മലയാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കരള്‍ രോഗബാധിതനായി അദ്ദേഹം 2005 സെപ്റ്റംബര്‍ 17ന് തിരുവനതപുരത്ത് വെച്ച് അന്തരിച്ചു.
‘ഭാവഗായകൻ’ എന്നപേരിൽ എൻ.പി. വിജയകൃഷ്ണൻ, ഹരിദാസിന്റെ ജീവചരിത്രപരമായ ഒരു ഗ്രന്ഥം എഴുതിയത് റെയിൻബോ ബുക്ക്സ് ചെങ്ങന്നൂർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വെണ്മണി ഹരിദാസിന്റെ കലാസപര്യയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്. കഥകളി സംബന്ധമായി ഉണ്ടായിട്ടുള്ള സമാന ഉദ്യമങ്ങളില്‍ വേറിട്ട ഒന്നാണ് "ചിത്തരഞ്ജിനി". ഹരിദാസിന്റെ ഗുരുനാഥനായ കലാമണ്ഡലം ഗംഗാധരന് മുതല്‍ കലാനിലയം രാജീവൻ വരെയുള്ള ഗായകര്‍, കലാമണ്ഡലം വസുപിഷരോടി മുതല്‍ മാര്‍ഗി വിജയകുമാര്‍ വരെയുള്ള വേഷക്കാര്‍, കഥകളി ചിന്തകര്‍, ആസ്വാദകര്‍ എന്നിങ്ങനെ അനവധി ആളുകളുടെ ഓര്‍മകളിലൂടെ ഹരിദാസിന്റെ ആലാപന സവിശേഷതകളെ അന്വേഷിക്കുന്ന ചിത്തരഞ്ജിനിയില് വോയിസ് ഓവര്‍ ഇല്ല എന്നൊരു പ്രത്യേകതയുണ്ട്. ഒരു പൊന്നാനി പാട്ടുകാരന് എന്ന നിലയ്ക്ക് ഹരിദാസ് പുലര്‍ത്തിയിരുന്ന കഥാപാത്രബോധം ഇവിടെ സവിശേഷമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ഹരിദാസിന്റെ പഴയ പാട്ടുകള്‍ കൊണ്ടും അപൂര്‍വമായ ചിത്രങ്ങള്‍ കൊണ്ടും ആര്. വേണുവിന്റെ, ഹരിദാസ് രേഖാചിത്രങ്ങൾ കൊണ്ടും ഇഴ ചേര്‍ത്താണ് ചര്‍ച്ചകള്‍ നെയ്തിരിക്കുന്നത്. 73 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി, സെൻ ക്രിയേഷൻസിന്റെ ബാനറിൽ, രതീഷിന്റെ സംവിധാനത്തിൽ ജി. സുനിൽ നിർമ്മിച്ചതാണ്.
‘ചിത്തരഞ്ജിനി’യുടെ ആദ്യപ്രദർശനം ക്ഷണിക്കപ്പെട്ടവരുടേയും ഹരിദാസിന്റെ കുടുംബാംഗങ്ങളുടേയും മുന്നിൽ വെച്ച് 2012 സെപ്റ്റംബർ 16ന് ആലുവ വെള്ളാരപ്പള്ളിയിൽ വെച്ച് നടക്കുകയുണ്ടായി. വീണ്ടും അത് തൃപ്പൂണിത്തുറയിലും സെപ്റ്റംബര്‍ 30ന് പ്രദര്‍ശിപ്പിക്കുകയുണ്ടായി.
Comments
C.Ambujakshan Nair
Thu, 2012-10-11 21:28
Permalink
ചിത്തരഞ്ജിനി
ശ്രീ. കലാമണ്ഡലം ഹരിദാസ് അവര്‍കള്‍ കഥകളി അരങ്ങില്‍ സജീവമായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ ജീവിക്കുവാനും ആ ഗാനാമൃതം അനുഭവിക്കുവാനും എനിക്ക് ഭാഗ്യം ഉണ്ടായി എന്ന് മാത്രമേ ഇവിടെ പറയുന്നുള്ളൂ.
ശ്രീവല്സന് തീ... (not verified)
Tue, 2013-01-29 21:59
Permalink
പൂമ്പാറ്റകളുടെ ഉത്സവം
ഇത് ചില്ലറ ഡോക്യുമെന്ററി അല്ലെന്ന് തുടക്കത്തിലേ വ്യക്തം. ആദ്യം പിടിതരുന്നത് വെണ്മണി ഹരിദാസിന്റെതന്നെ പ്രധാനഗുരു കലാമണ്ഡലം ഗംഗാധരന് ആണ്. "അരിദാസനെ" പഠിപ്പിച്ചിട്ടുള്ള ആശാനാണ് ഇയാള്‍ എന്ന ജാമ്യത്തില്‍ തിരുവനന്തപുരം പ്രദേശത്ത് പാടിയിട്ടുള്ള കഥ യാതൊരു നാണമോ മറയോ ഇല്ലാതെയാണല്ലോ അദ്ദേഹം പറയുന്നത്!
ഈയൊരു ഹൃദയതെളിമ ഈ ചിത്രത്തില്‍ ഉടനീളം അനുഭവപ്പെട്ടു. സംസാരിക്കുന്ന എല്ലാവരിലും അതിന്റെ തെളിച്ചം അറിയാന്‍ സാധിക്കും. ഹരിദാസേട്ടന്റെ കാര്യത്തിലാണെങ്കില്‍, വര്‍ത്തമാനത്തിലെ വാക്കുകള്‍പോലും പനനൊങ്ക് പോലെ മധുരം, പളുങ്ക് പോലെ ദീപ്തം!
പാട്ടിന്റെ ശകലങ്ങളില്‍ ശങ്കിടിമാര്‍ പലര്‍ക്കും പാളുന്നതും പിഴക്കുന്നതും അവിടിവിടെ കേള്‍ക്കാം. പക്ഷെ, അലോസരം തോന്നിയില്ല. കാരണം ഹരിദാസേട്ടന്റെ പാട്ടില്‍ മുഴുവന്‍ കരുണമാണല്ലോ.
ആ മനസ്സു കാരണമാവണം, ഇതില്‍ എല്ലാവരും നല്ലതുമാത്രം പറയുമ്പോഴും വച്ചുകെട്ട് തോന്നില്ല. തന്നെയുമോ, മരിച്ചയാളെ പലരും മിക്കവാറും കളിചിരിയായാണ് ഓര്‍ക്കുന്നത്. പൊയ്പോയ, ഇനിയൊരിക്കലും വരാത്ത, വസന്തത്തിലെ തേന്‍ നുകരുന്നതുപോലത്തെ നിഷ്കളങ്കമായ കുറേ പൂമ്പാറ്റകളുടെ ഉത്സവം. അതുകൂടിയാണ് ഈ ചിത്രം.
എന്നിരിക്കിലും ഗംഗാധരാശന്റെ മൂക്ക് ഒടുവില്‍ ചുവക്കുന്നുണ്ട്. പി ഡി നമ്പൂതിരിയാവട്ടെ, വലിപ്പമാണത്" എന്ന് പറഞ്ഞശേഷം കണ്ണുനിറഞ്ഞുപോയതിന്റെ ചളിപ്പ് മറയ്ക്കാനാണ് പിന്നെയും "വല്ലാത്തൊരു വലിപ്പാ" എന്ന് നെഞ്ചുരുക്കി രണ്ടുവാക്ക് വീണ്ടും സ്വന്തം വാചകത്തിലേക്ക് വിളക്കുന്നത്.
പി ഡി തന്നെ ആദ്യമൊരിടത്ത് വെണ്മണിസംഗീതത്തെ കുറിച്ച് പറയുമ്പോള്‍ ഒരു വാക്ക് പ്രയോഗിക്കുന്നുണ്ട്: കുഴമ്പ്.
ഈ ചിത്രത്തില്‍ കുഴമ്പ് മാത്രമേയുള്ളൂ. പല സഹൃദയരുടെയും മനസ്സിലെ കാമ്പിന്റെ അറകള്‍ ഗംഭീരമായി സംയോജിച്ച് കാണുന്നു. തകര്‍പ്പന്‍ എഡിറ്റിംഗ്.
ഇതിലൊരു ഇമേജറിയായി പെരുമഴത്തുള്ളികളും സമുദ്രപ്പരപ്പും കാണുന്നു. (രണ്ടായാലും നിറം ഇളംനീല കൊടുത്തത് അസ്സലായി.) അതിന്റെ ആഘോഷത്തിലും അഗാധതയിലും ഹരിദാസേട്ടന്റെ സംഗീതം അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. പ്രേക്ഷകന്റെതന്നെ കണ്ണീരിന്റെ പകര്പ്പറിയാനും.
ഇതിനിയും പലകുറി കണ്ടേ മതിയാവൂ. സംഗീതമറിയാന്‍ മാത്രം വേണ്ടിയല്ല; മനസ്സിന്റെ മാലിന്യം കഴുകിക്കളയാന്കൂടി.
sunil
Tue, 2013-01-29 22:20
Permalink
Comment from Ravindranath PurushOthaman
sunil
Tue, 2013-01-29 22:22
Permalink
Comment from Vikar
sunil
Tue, 2013-01-29 22:24
Permalink
Comment from Aparna
sunil
Tue, 2013-01-29 22:55
Permalink
Comment from Murali Vettath
sunil
Tue, 2013-01-29 22:56
Permalink
Comment from Sreesukan
great job, congratulations
sunil
Tue, 2013-01-29 22:56
Permalink
Comment from RS Liza
Parvathi Ramesh (not verified)
Wed, 2013-01-30 14:02
Permalink
വെണ്മണി സംഗീതം പോലെ മധുരതരം...
ലോകം തന്നെ വിട്ടുപോയി എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഒരു കലാകാരനെ കുറിച്ചുള്ള ഇങ്ങനെയൊരു ചിത്രം കാണുമ്പോള്‍, അദ്ദേഹത്തെ നേരിട്ടു പരിചയമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ കണ്ണു നിറയാന്‍ എന്തേ എന്നതിനുള്ള ഒരു ഉത്തരം കൂടിയായി ഈ ഡോക്യുമെന്ററി.
ഒരു ഹാര്‍മോണിയ ശ്രുതിയില്‍ ശിവം, ശിവകരം, ശാന്തം ... എന്ന് ആ ശബ്ദത്തില്‍ കേട്ടു തുടങ്ങിയപ്പോള്‍ തന്നെ തുടങ്ങി സത്യം പറഞ്ഞാല്‍ ഉള്ളിലൊരു കനം വെയ്ക്കല്‍. വല്ലാത്ത ഒരു നഷ്ടബോധം.
അസ്സലായി എടുത്തിട്ടുണ്ട് ചിത്രം. അദ്ദേഹത്തെ കുറിച്ചുള്ള അത്രയും ഹൃദ്യമായ അനുഭവങ്ങളും, അദ്ദേഹത്തിന്റെ സംഗീതത്തെ കുറിച്ചുള്ള കൃത്യമായ നിരീക്ഷണങ്ങളും പങ്കു വെയ്ക്കപ്പെട്ടത് ഒന്ന് കഴിഞ്ഞാലൊന്നെന്ന് വേണ്ടതു പോലെ ക്രോഡീകരിച്ചെടുത്തിരിയ്ക്കുന്നു, ഓരോ അനുഭവങ്ങളും- പ്രത്യെകിച്ചും ശിഷ്യരുടെ - ശ്രീ. രാജാനന്ദന്റെ അടക്കമുള്ള മറ്റു നിരീക്ഷണങ്ങളും ആസ്വദിച്ചു കേട്ടു/ കണ്ടു, നിറഞ്ഞു.
മഴത്തുള്ളികളും, തിരമാലകളും, മേഘങ്ങളും, ആ ഇരുട്ടുംപോലും പാകത്തിന് ചേര്‍ന്നത്, അത്രയേറെ ആര്‍ദ്രമാക്കുന്നുണ്ട്.
ആശാന്റെയും പി.ഡി നമ്പൂതിരിയുടെയും വാചകങ്ങള്‍ ഉള്ളില്‍ തട്ടും, അത്രയേറെ സ്വാഭാവികതയുണ്ടതില്.
അദ്ദേഹത്തിന്റെ 'ശബ്ദം' ഇതുപോലെ സൂക്ഷിചുവെയ്ക്കാന്, ഇതിനു പിന്നില്‍ അദ്ധ്വാനിച്ചവര്‍ക്ക് എല്ലാവര്ക്കും അഭിനന്ദനങ്ങള്‍, ആശംസകള്‍...
ramadasn
Thu, 2013-01-31 19:30
Permalink
Rama Das N .
Rama Das N .
ഈ ചിത്രത്തിന്റെ അടിസ്ഥാനമായ ഹരിദാസേട്ടനുമായുള്ള അഭിമുഖം മുതല്‍ (അത് 1997ല്‍ ആയിരുന്നു എന്ന് തോന്നുന്നു) ഈ സംരംഭവുമായി കുറച്ചൊക്കെ സഹകരിച്ച ആള് എന്ന നിലയില്‍ Sreevalsan Thiyyadiയുടെ ആത്മാര്‍ഥവും വിശദവുമായ വിലയിരുത്തലിനു നന്ദി പറഞ്ഞുകൊള്ളട്ടെ. കഴിഞ്ഞ സെപ്തംബര്‍ 16നു വെള്ളാരപ്പള്ളിയില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സകലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഹരിദാസേട്ടന്റെ ബന്ധുക്കളില്‍ ചിലര്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുക വരെ ഉണ്ടായി. സ്മരണക്കു മുന്നില്‍ ഒരികല് കൂടി പ്രണാമം
sunil
Fri, 2013-02-01 18:15
Permalink
more comments from FB TAFK group
ഇതില്‍ വല്സേട്ടന് പറഞ്ഞതിനപ്പുറമൊന്നും പറയാന്‍ ത്രാണിയില്ല. എങ്കിലും സ്വശിഷ്യനെങ്കിലും തന്നെക്കാള്‍ എത്രയോ ജൂനിയറായ ഈ പ്രതിഭയെക്കാളും മധുരമായി പാടുന്ന ഒരാളും (താനുള്‍പ്പെടെയുള്ള) കലാമണ്ഡലത്തില്‍ നിന്ന് വന്നിട്ടില്ല എന്ന് വിലയിരുത്തിയ ആ ഗുരുനാഥന്റെ അമലഹൃദയത്തെ എവിടെ പ്രതിഷ്ഠ ിക്കണം? ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം!
ഹരിദാസേട്ടനെ കുറിച്ച് ആത്മാര്‍ഥതയോടെ സംസാരിക്കുന്നവര്‍ മാത്രമേ ഉള്ളൂ ചിത്രത്തില്‍. ആദ്യം ചിത്രം കണ്ട ചിലര്‍ 'പല പ്രമുഖരും ഇതില്‍ ഇല്ലല്ലോ?' എന്നൊക്കെ അഭിപ്രായപ്പെട്ടു. താരസാന്നിദ്ധ്യത്തിനല്ല നിര്‍മ്മാതാക്കള്‍ പ്രാധാന്യം കൊടുത്തത്.
കഥകളിക്ക് ഇരിക്കുമ്പോള്‍ പാട്ട് മാത്രം ശ്രദ്ധ, പാട്ടിലും ആട്ടത്തിലും താല്പര്യം, അതുമല്ല ആട്ടം മാത്രം ഫോക്കസ് എന്നിങ്ങനെ മൂന്നു വിഭാഗക്കാരെയും ഒരുപോലെ പ്രസാദിക്കാന്‍ വെണ്മണിസംഗീതത്തിന് കഴിഞ്ഞിരുന്നു എന്ന കമന്റ്. ഈ നിരീക്ഷണം അതീവകൗതുകകരം എന്നതൊരു വശം, (ഇത്രയും കഥകളിപണ്ഡിതര്ക്കും പ്രയോക്താക്കള്‍ക്കും ഇടയില്‍) അത് രേഖപ്പെടുത്തിയത് ഒരു കര്ണാടകസംഗീതജ്ഞന് എന്നത് അതിലേറെ അതിശയം.
നെഞ്ചു പറിച്ച് ഹരിദാസേട്ടന് കാണിക്ക വെച്ചതുപോലെയാണ് മാവേലിക്കര പി സുബ്രഹ്മണ്യം ഉടനീളം സംസാരിക്കുന്നത്.
Only one concern from my side, the sketches of Shri Haridas is apt above neck, but below the neck it gives a feeling that he is wearing an inner wear or sweater with a kind of neck.
ഹരിദാസേട്ടന്റെ ശബ്ദത്തിൽ അനുഭവപ്പെട്ടിരുന്ന വലിച്ചുമുറുക്കിയ തന്ത്രിയിൽ തൊടുമ്പോഴുള്ള ടെമ്പർ, അതിന്റെ മധുരവും മൂർച്ചയും, വേദനയും സൗഖ്യവും - അതേപോലെ ഉടനീളം നിലർത്തിയ ഡോക്യുമെന്ററി.
"മധുവൈരിയ്ക്കീ ദ്വിജരക്ഷയ്ക്കോ" വരെ അലയടിയ്ക്കുന്ന തിരമാലകളുടെ വിഷ്വൽസ് നൽകി, അസാമാന്യലയത്തോടെ "അവസരം, ശിവ ശിവ" എന്ന് വലിഞ്ഞുപാടുന്ന ഹരിദാസേട്ടന്റെ ശബ്ദത്തിനൊപ്പം ഒരു തിര കടലിലേയ്ക്കു വലിയുന്ന ദൃശ്യം കണ്ടപ്പോൾ, ഇരുമ്പു കടിച്ച പോലെ തരിച്ചു.
കൂടുതലിപ്പോൾ എഴുതാൻ വയ്യ. പിന്നീടാവാം. ചിലതൊക്കെ വൽസേട്ടൻ അതിമനോഹരമായി പറയുകയും ചെയ്തു. പോരാത്തതിനു സെന്റിമന്റ്സ് വന്നു തിക്കിത്തിരക്കുന്നു. ആ ഞാങ്ങാട്ടിരിയിലെ സന്താനഗോപാലമാണ് ഹരിദാസേട്ടന്റെ അവസാനകളികളിലൊന്ന് എന്ന് ഞാനിപ്പോൾ ഇതു കാണുമ്പോഴാണ് അറിയുന്നത്. കുമാരൻ നായരാശാന്റെയും അവസാനവേഷങ്ങളിലൊന്നായിരുന്നു അന്നത്തെ ബ്രാഹ്മണൻ. അന്നു ഞാങ്ങാട്ടിരിയമ്പലത്തിന്റെ മതിലിനരികിൽ നിന്ന് ഹരിദാസേട്ടനെന്നോടു സംസാരിച്ചത് ഇപ്പൊഴും വല്ലാത്ത തെളിമയിൽ ഓർമ്മയുണ്ട്. അത് ആ പാട്ട് അവസാനം അരങ്ങിൽ കേൾക്കുന്ന ദിവസമായിരുന്നുവോ? ആ ഇളനീർച്ചന്തമുള്ള കളിസ്ഥലവർത്തമാനം ഒടുക്കത്തെയായിരുന്നുവോ?.....
ഒന്നു നിസ്സംശയം - കഥകളിസംബന്ധമായി ഇന്നോളം കണ്ട ഡോക്യു അനുഭവങ്ങളിൽ ഇത്തരമൊന്ന് അത്യപൂർവ്വം.
ഇതിനു പിന്നിലെ എല്ലാ സഹൃദയങ്ങൾക്കും സ്നേഹം.
ഒരു ജുഗല്ബന്തി കഥ കൂടി. (നേരത്തെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു) ഒരിക്കല്‍ ചേര്‍ത്തല ക്ലബ് വാര്‍ഷികത്തിന് പി എസ്സും ഹരിദാസേട്ടനും കൂടി ഒരു ജുഗല്ബന്തി പ്ലാന്‍ ചെയ്തു. പക്ഷെ മാര്‍ഗി ട്രൂപ്പിന് പരിപാടി വന്നതിനാല്‍ ഹരിദാസേട്ടനു ഒഴിവാകേണ്ടിവന്നു. പകരം ശ്രീ. കലാനിലയം ഉണ്ണിക്കൃഷ്ണന് ആയി. പി എസ് കാംബോജിയില്‍ "ഓ രംഗശായീ" ഗംഭീരമായി പാടി. കഥകളിഗായകന് അല്പം വിഷമത്തിലായി എങ്കിലും "ബാലേ കേള് നീ" പാടി. അത്ര യോജിച്ചില്ല. ഈ കാര്യം ഹരിദാസേട്ടനോട് പറഞ്ഞപ്പോള്‍ പ്രതികരണം ഇങ്ങനെ ആയിരുന്നു "അവിടെ 'സ്മരസായകദൂനാം' അല്ലേ പാടേണ്ടത്?" അങ്ങനെ ആയാല്‍ എങ്ങനെ ഉണ്ടാകും. മനസ്സില്‍ കേള്‍ക്കാനല്ലേ ഇനി കഴിയൂ?
sunil
Thu, 2013-02-14 15:00
Permalink
TAFK group comments updated
Rama Das N "ഇത് തയ്യാറാക്കിയ എല്ലാവര്ക്കും എന്റെ സന്തോഷവും പ്രത്യേക നന്ദിയും അറിയിക്കട്ടെ." എന്ന് പോരാ. അവരെ പേര് പറഞ്ഞു അഭിനന്ദിക്കൂ. Sunil അവര്‍ ഇവരാണ്. Ratheesh Ramachandran & Sunil Gopalakrishnan
ഈയൊരു ഹൃദയതെളിമ ഈ ചിത്രത്തില്‍ ഉടനീളം അനുഭവപ്പെട്ടു. സംസാരിക്കുന്ന എല്ലാവരിലും അതിന്റെ തെളിച്ചം അറിയാന്‍ സാധിക്കും. ഹരിദാസേട്ടന്റെ കാര്യത്തിലാണെങ്കില്‍, വര്‍ത്തമാനത്തിലെ വാക്കുകള്‍പോലും പനനൊങ്ക് പോലെ മധുരം, പളുങ്ക് പോലെ ദീപ്തം!
പാട്ടിന്റെ ശകലങ്ങളില്‍ ശങ്കിടിമാര്‍ പലര്‍ക്കും പാളുന്നതും പിഴക്കുന്നതും അവിടിവിടെ കേള്‍ക്കാം. പക്ഷെ, അലോസരം തോന്നിയില്ല. കാരണം ഹരിദാസേട്ടന്റെ പാട്ടില്‍ മുഴുവന്‍ കരുണമാണല്ലോ.
ആ മനസ്സു കാരണമാവണം, ഇതില്‍ എല്ലാവരും നല്ലതുമാത്രം പറയുമ്പോഴും വച്ചുകെട്ട് തോന്നില്ല. തന്നെയുമോ, മരിച്ചയാളെ പലരും മിക്കവാറും കളിചിരിയായാണ് ഓര്‍ക്കുന്നത്. പൊയ്പോയ, ഇനിയൊരിക്കലും വരാത്ത, വസന്തത്തിലെ തേന്‍ നുകരുന്നതുപോലത്തെ നിഷ്കളങ്കമായ കുറേ പൂമ്പാറ്റകളുടെ ഉത്സവം. അതുകൂടിയാണ് ഈ ചിത്രം.
എന്നിരിക്കിലും ഗംഗാധരാശന്റെ മൂക്ക് ഒടുവില്‍ ചുവക്കുന്നുണ്ട്. പി ഡി നമ്പൂതിരിയാവട്ടെ, "വലിപ്പമാണത്" എന്ന് പറഞ്ഞശേഷം കണ്ണുനിറഞ്ഞുപോയതിന്റെ ചളിപ്പ് മറയ്ക്കാനാണ് പിന്നെയും "വല്ലാത്തൊരു വലിപ്പാ" എന്ന് നെഞ്ചുരുക്കി രണ്ടുവാക്ക് വീണ്ടും സ്വന്തം വാചകത്തിലേക്ക് വിളക്കുന്നത്.
പി ഡി തന്നെ ആദ്യമൊരിടത്ത് വെണ്മണിസംഗീതത്തെ കുറിച്ച് പറയുമ്പോള്‍ ഒരു വാക്ക് പ്രയോഗിക്കുന്നുണ്ട്: കുഴമ്പ്.
ഈ ചിത്രത്തില്‍ കുഴമ്പ് മാത്രമേയുള്ളൂ. പല സഹൃദയരുടെയും മനസ്സിലെ കാമ്പിന്റെ അറകള്‍ ഗംഭീരമായി സംയോജിച്ച് കാണുന്നു. തകര്‍പ്പന്‍ എഡിറ്റിംഗ്.
ഇതിലൊരു ഇമേജറിയായി പെരുമഴത്തുള്ളികളും സമുദ്രപ്പരപ്പും കാണുന്നു. (രണ്ടായാലും നിറം ഇളംനീല കൊടുത്തത് അസ്സലായി.) അതിന്റെ ആഘോഷത്തിലും അഗാധതയിലും ഹരിദാസേട്ടന്റെ സംഗീതം അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. പ്രേക്ഷകന്റെതന്നെ കണ്ണീരിന്റെ പകര്പ്പറിയാനും.
ഇതിനിയും പലകുറി കണ്ടേ മതിയാവൂ. സംഗീതമറിയാന്‍ മാത്രം വേണ്ടിയല്ല; മനസ്സിന്റെ മാലിന്യം കഴുകിക്കളയാന്കൂടി.
ഈ ചിത്രത്തിന്റെ അടിസ്ഥാനമായ ഹരിദാസേട്ടനുമായുള്ള അഭിമുഖം മുതല്‍ (അത് 1997ല്‍ ആയിരുന്നു എന്ന് തോന്നുന്നു) ഈ സംരംഭവുമായി കുറച്ചൊക്കെ സഹകരിച്ച ആള് എന്ന നിലയില്‍ Sreevalsan Thiyyadiയുടെ ആത്മാര്‍ഥവും വിശദവുമായ വിലയിരുത്തലിനു നന്ദി പറഞ്ഞുകൊള്ളട്ടെ. കഴിഞ്ഞ സെപ്തംബര്‍ 16നു വെള്ളാരപ്പള്ളിയില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സകലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. ഹരിദാസേട്ടന്റെ ബന്ധുക്കളില്‍ ചിലര്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരയുക വരെ ഉണ്ടായി. സ്മരണക്കു മുന്നില്‍ ഒരികല് കൂടി പ്രണാമം
ഇതില്‍ വല്സേട്ടന് പറഞ്ഞതിനപ്പുറമൊന്നും പറയാന്‍ ത്രാണിയില്ല. എങ്കിലും സ്വശിഷ്യനെങ്കിലും തന്നെക്കാള്‍ എത്രയോ ജൂനിയറായ ഈ പ്രതിഭയെക്കാളും മധുരമായി പാടുന്ന ഒരാളും (താനുള്‍പ്പെടെയുള്ള) കലാമണ്ഡലത്തില്‍ നിന്ന് വന്നിട്ടില്ല എന്ന് വിലയിരുത്തിയ ആ ഗുരുനാഥന്റെ അമലഹൃദയത്തെ എവിടെ പ്രതിഷ്ഠ ിക്കണം? ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം!
ഹരിദാസേട്ടനെ കുറിച്ച് ആത്മാര്‍ഥതയോടെ സംസാരിക്കുന്നവര്‍ മാത്രമേ ഉള്ളൂ ചിത്രത്തില്‍. ആദ്യം ചിത്രം കണ്ട ചിലര്‍ 'പല പ്രമുഖരും ഇതില്‍ ഇല്ലല്ലോ?' എന്നൊക്കെ അഭിപ്രായപ്പെട്ടു. താരസാന്നിദ്ധ്യത്തിനല്ല നിര്‍മ്മാതാക്കള്‍ പ്രാധാന്യം കൊടുത്തത്.
കഥകളിക്ക് ഇരിക്കുമ്പോള്‍ പാട്ട് മാത്രം ശ്രദ്ധ, പാട്ടിലും ആട്ടത്തിലും താല്പര്യം, അതുമല്ല ആട്ടം മാത്രം ഫോക്കസ് എന്നിങ്ങനെ മൂന്നു വിഭാഗക്കാരെയും ഒരുപോലെ പ്രസാദിക്കാന്‍ വെണ്മണിസംഗീതത്തിന് കഴിഞ്ഞിരുന്നു എന്ന കമന്റ്. ഈ നിരീക്ഷണം അതീവകൗതുകകരം എന്നതൊരു വശം, (ഇത്രയും കഥകളിപണ്ഡിതര്ക്കും പ്രയോക്താക്കള്‍ക്കും ഇടയില്‍) അത് രേഖപ്പെടുത്തിയത് ഒരു കര്ണാടകസംഗീതജ്ഞന് എന്നത് അതിലേറെ അതിശയം.
നെഞ്ചു പറിച്ച് ഹരിദാസേട്ടന് കാണിക്ക വെച്ചതുപോലെയാണ് മാവേലിക്കര പി സുബ്രഹ്മണ്യം ഉടനീളം സംസാരിക്കുന്നത്.
Only one concern from my side, the sketches of Shri Haridas is apt above neck, but below the neck it gives a feeling that he is wearing an inner wear or sweater with a kind of neck.
ഒരു ഹാര്‍മോണിയ ശ്രുതിയില്‍ ശിവം, ശിവകരം ... എന്ന് ആ ശബ്ദത്തില്‍ കേട്ടു തുടങ്ങിയപ്പോള്‍ തന്നെ തുടങ്ങി സത്യം പറഞ്ഞാല്‍ ഉള്ളിലൊരു കനം വെയ്ക്കല്‍. വല്ലാത്ത ഒരു നഷ്ടബോധം.
അസ്സലായി എടുത്തിട്ടുണ്ട് ചിത്രം. അദ്ദേഹത്തെ കുറിച്ചുള്ള അത്രയും ഹൃദ്യമായ അനുഭവങ്ങളും, അദ്ദേഹത്തിന്റെ സംഗീതത്തെ കുറിച്ചുള്ള കൃത്യമായ നിരീക്ഷണങ്ങളും പങ്കു വെയ്ക്കപ്പെട്ടത് ഒന്ന് കഴിഞ്ഞാലൊന്നെന്ന് വേണ്ടതു പോലെ ക്രോഡീകരിച്ചെടുത്തിരിയ്ക്കുന്നു, ഓരോ അനുഭവങ്ങളും- പ്രത്യെകിച്ചും ശിഷ്യരുടെ - ശ്രീ. രാജാനന്ദന്റെ അടക്കമുള്ള മറ്റു നിരീക്ഷണങ്ങളും ആസ്വദിച്ചു കേട്ടു/ കണ്ടു, നിറഞ്ഞു.
മഴത്തുള്ളികളും, തിരമാലകളും, മേഘങ്ങളും ആ ഇരുട്ടുംപോലും പാകത്തിന് ചേര്‍ന്നത്, അത്രയേറെ ആര്‍ദ്രമാക്കുന്നുണ്ട്.
ആശാന്റെയും പി.ഡി നമ്പൂതിരിയുടെയും വാചകങ്ങള്‍ ഉള്ളില്‍ തട്ടും, അത്രയേറെ സ്വാഭാവികതയുണ്ടതില്.
അദ്ദേഹത്തിന്റെ 'ശബ്ദം' ഇതുപോലെ സൂക്ഷിചുവെയ്ക്കാന്, ഇതിനു പിന്നില്‍ അദ്ധ്വാനിച്ചവര്‍ക്ക് എല്ലാവര്ക്കും അഭിനന്ദനങ്ങള്‍, ആശംസകള്‍...
ഹരിദാസേട്ടന്റെ ശബ്ദത്തിൽ അനുഭവപ്പെട്ടിരുന്ന വലിച്ചുമുറുക്കിയ തന്ത്രിയിൽ തൊടുമ്പോഴുള്ള ടെമ്പർ, അതിന്റെ മധുരവും മൂർച്ചയും, വേദനയും സൗഖ്യവും - അതേപോലെ ഉടനീളം നിലർത്തിയ ഡോക്യുമെന്ററി.
"മധുവൈരിയ്ക്കീ ദ്വിജരക്ഷയ്ക്കോ" വരെ അലയടിയ്ക്കുന്ന തിരമാലകളുടെ വിഷ്വൽസ് നൽകി, അസാമാന്യലയത്തോടെ "അവസരം, ശിവ ശിവ" എന്ന് വലിഞ്ഞുപാടുന്ന ഹരിദാസേട്ടന്റെ ശബ്ദത്തിനൊപ്പം ഒരു തിര കടലിലേയ്ക്കു വലിയുന്ന ദൃശ്യം കണ്ടപ്പോൾ, ഇരുമ്പു കടിച്ച പോലെ തരിച്ചു.
കൂടുതലിപ്പോൾ എഴുതാൻ വയ്യ. പിന്നീടാവാം. ചിലതൊക്കെ വൽസേട്ടൻ അതിമനോഹരമായി പറയുകയും ചെയ്തു. പോരാത്തതിനു സെന്റിമന്റ്സ് വന്നു തിക്കിത്തിരക്കുന്നു. ആ ഞാങ്ങാട്ടിരിയിലെ സന്താനഗോപാലമാണ് ഹരിദാസേട്ടന്റെ അവസാനകളികളിലൊന്ന് എന്ന് ഞാനിപ്പോൾ ഇതു കാണുമ്പോഴാണ് അറിയുന്നത്. കുമാരൻ നായരാശാന്റെയും അവസാനവേഷങ്ങളിലൊന്നായിരുന്നു അന്നത്തെ ബ്രാഹ്മണൻ. അന്നു ഞാങ്ങാട്ടിരിയമ്പലത്തിന്റെ മതിലിനരികിൽ നിന്ന് ഹരിദാസേട്ടനെന്നോടു സംസാരിച്ചത് ഇപ്പൊഴും വല്ലാത്ത തെളിമയിൽ ഓർമ്മയുണ്ട്. അത് ആ പാട്ട് അവസാനം അരങ്ങിൽ കേൾക്കുന്ന ദിവസമായിരുന്നുവോ? ആ ഇളനീർച്ചന്തമുള്ള കളിസ്ഥലവർത്തമാനം ഒടുക്കത്തെയായിരുന്നുവോ?.....
ഒന്നു നിസ്സംശയം - കഥകളിസംബന്ധമായി ഇന്നോളം കണ്ട ഡോക്യു അനുഭവങ്ങളിൽ ഇത്തരമൊന്ന് അത്യപൂർവ്വം.
ഇതിനു പിന്നിലെ എല്ലാ സഹൃദയങ്ങൾക്കും സ്നേഹം.
അതില്‍ ആദ്യത്തേത് നാലേകാല്‍ കൊല്ലം മുമ്പ്: അദ്ദേഹത്തിന്റെ ഗുരുനാഥന് മാവേലിക്കര പ്രഭാകര വര്‍മ മരിച്ചപ്പോള്‍ . മദിരാശിയില്‍നിന്ന് നാട്ടിലേക്ക് വിളിച്ചു. (ഞാന്‍ ജോലി ചെയ്തിരുന്ന) ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ ഞായറാഴ്ച്ച പതിപ്പിന് ഒരു ഓര്‍മ്മക്കുറിപ്പ് തരുമോ എന്ന് ചോദിച്ച്.
"സന്തോഷമേയുള്ളൂ, പക്ഷെ പ്രയാസമുണ്ട്. എഴുതാന്‍ വശമില്ല; ഇംഗ്ലീഷില്‍ പ്രത്യേകിച്ചും," എന്ന് മറുപടി.
ഫോണില്‍ (സൗകര്യം പോലെ) സംസാരിച്ചാല്‍ മതി കേട്ടെഴുതി ബാക്കി കാര്യം ശരിയാക്കിക്കൊള്ളാം എന്ന് ഞാനും. അതിനു സമ്മതിച്ചു.
വന്ന സ്മരണികയിലെ മന:ശ്ശുദ്ധി ശ്രദ്ധിക്കൂ:
http://newindianexpress.com/magazine/article7350.ece
"പത്രപ്രവര്‍ത്തനത്തില്‍ അത്തരം മേല്കീഴുകള് ഇപ്പോള്‍ പതിവില്ല, സോറി," എന്ന് ഞാന്‍ .
"അതേ ല്ലേ? അയ്യോ, എനിക്കറിയില്ലായിരുന്നു. എങ്കില്‍ സാരമില്ല, പോട്ടെ," എന്ന് അദ്ദേഹം.
(ഹരിദാസേട്ടനുമായി മനസ്സിനുണ്ട് സാമ്യം എന്നുവേണം കരുതാന്‍, അല്ലേ?)
ഒരു ജുഗല്ബന്തി കഥ കൂടി. (നേരത്തെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു) ഒരിക്കല്‍ ചേര്‍ത്തല ക്ലബ് വാര്‍ഷികത്തിന് പി എസ്സും ഹരിദാസേട്ടനും കൂടി ഒരു ജുഗല്ബന്തി പ്ലാന്‍ ചെയ്തു. പക്ഷെ മാര്‍ഗി ട്രൂപ്പിന് പരിപാടി വന്നതിനാല്‍ ഹരിദാസേട്ടനു ഒഴിവാകേണ്ടിവന്നു. പകരം ശ്രീ. കലാനിലയം ഉണ്ണിക്കൃഷ്ണന് ആയി. പി എസ് കാംബോജിയില്‍ "ഓ രംഗശായീ" ഗംഭീരമായി പാടി. കഥകളിഗായകന് അല്പം വിഷമത്തിലായി എങ്കിലും "ബാലേ കേള് നീ" പാടി. അത്ര യോജിച്ചില്ല. ഈ കാര്യം ഹരിദാസേട്ടനോട് പറഞ്ഞപ്പോള്‍ പ്രതികരണം ഇങ്ങനെ ആയിരുന്നു "അവിടെ 'സ്മരസായകദൂനാം' അല്ലേ പാടേണ്ടത്?" അങ്ങനെ ആയാല്‍ എങ്ങനെ ഉണ്ടാകും. മനസ്സില്‍ കേള്‍ക്കാനല്ലേ ഇനി കഴിയൂ?
(പിന്നെ ഒരു കല്യാണവസന്തതിന്റെ (?) ഒരു നേര്‍ത്ത കഷ്ണം ഒരു തോന്നല്‍ പോലെ എപ്പോഴോ വന്നു പോവുന്നുണ്ടായിരുന്നു ...)
മാതലേ നിശമയയേപ്പറ്റി ഗംഗാധരാശാനും രാജാനന്ദേട്ടനും പറയുമ്പോൾ പാറക്കടവിലെ പഴയൊരു കാലകേയവധത്തിന്റെ ഓർമ്മകൾ - അങ്ങനെ പലയിടത്തും സ്വാനുഭവങ്ങളുമായി ചേർത്തുവെച്ച് മനസ്സുണ്ടാക്കുന്ന ഒരു കൊളാഷിലൂടെയാണ് എന്നെ സംബന്ധിച്ച് (ഇവിടെ കമന്റിയ മറ്റു പലരും അങ്ങനെത്തന്നെയാവണം)ഈ കാഴ്ച്ച കടന്നുപോയത്.
പി ഡി യുടെ ആദ്യമേ ഇടറിപ്പോയ ശബ്ദം അവസാനം വരെ വല്ലാത്തൊരു ഫീൽ നൽകിക്കൊണ്ട് തുടരുന്നു.
വെറുതേ നിലാവും പുഴയും മഴയും കടലും പ്രകൃതിരമണീയതയും പകർത്തുന്ന പതിവു ഡോക്യുകളിൽ നിന്നു മാറി, ഓരോ ഇമേജിനും ചിലതു പറയാനുണ്ട്. (ഉദാ:മനോജേട്ടൻ "കുറുപ്പാശാന്റെ ചടുലതയും ഗംഗാധരാശാന്റെ സംഗീതത്തിന്റെ ആഴവും എമ്പ്രാന്തിരിയുടെ ശബ്ദക്രമീകരണബോധവും ഹരിദാസേട്ടനിൽ ഒത്തുചേരുന്നു" എന്ന നിരീക്ഷണം പറഞ്ഞു തീർന്നതും വരുന്ന ഒരു മീൻ ജലപ്പരപ്പിൽ നിന്ന് ആഴത്തിലേയ്ക്ക് ഊളിയിടുന്ന വിഷ്വൽ )
കട്ടിലിനടിയിൽ വെച്ചാലും വിളക്കിന്റെ വെളിച്ചം ഒരുനാൾ പുറത്തുവരുമെന്ന പഴയ ചൊല്ല് ഓർമ്മവരുന്നു; അവഗണനയും അധിനിവേശവും കൊണ്ട് സ്വജീവിതത്തിന്റെ നല്ലപങ്കൊന്നാകെ അടിപറ്റിപ്പോയിട്ടും മരണത്തിനിത്രയും വർഷങ്ങൾക്കു ശേഷം ഇത്രമേൽ സർഗ്ഗാത്മകമായൊരു ഉദകക്രിയ മറ്റേതു കഥകളിക്കാരനു ലഭിച്ചിട്ടുണ്ട്?
ആർക്കുമില്ല.
ലേശം മനക്കട്ടിയുണ്ടെങ്കില്‍ ഒരുപക്ഷെ കുറച്ചുകൂടി കാലം ജീവിച്ചേനെ. ആ വിദ്യ ശങ്കരന് എമ്പ്രാന്തിരിയില്നിന്ന് പഠിക്കാന്‍ സാധിക്കാതെ പോയി.
അവക്കാകട്ടെ അരങ്ങത്ത് മെച്ചവും ദോഷവും. 'കാദ്രവേയ കുലതിലക' എന്ന ബാഹുകപദം (നളചരിതം മൂന്ന് ) ആ വിധം വികാരസാന്ദ്രമാക്കാന് സ്വന്തം തൊണ്ടക്കപ്പുറം ഹരിസേട്ടന്റെ ഹൃദയത്തിനുണ്ട് പങ്ക്.
കടുപ്പിച്ച് ഉച്ചരിക്കേണ്ട വാക്കുകള്‍ ഉറക്കെ വായവലുതാക്കി മുഴുവന്‍ തുറന്നുപാടുമ്പോഴും പരുക്കത്തരം അത്രയൊന്നും കിട്ടാറില്ല എന്നതൊരു കുറവും.
പാർവ്വതി പറഞ്ഞ, കടുപ്പിച്ചാലും ആ ആർദ്രത നിലനിൽക്കുന്നതിനേപ്പറ്റി സുബ്രഹ്മണ്യം പറഞ്ഞതു സൂക്ഷ്മമായ വിലയിരുത്തലാണ്. കഥകളിഗായകർ സ്വതേ ചെയ്യുന്ന, കടുപ്പന്യ്ക്കാനായി അകത്തേയ്ക്കു വലിയ്ക്കുന്ന തന്ത്രത്തിനു പകരം തുറന്നുതൊണ്ട കൊടുക്കാൻ ഹരിദാസേട്ടൻ തയ്യാറായത് സ്വന്ത ശബ്ദത്തെപ്പറ്റിയുള്ള ഒരു കൃത്യം തിരിച്ചറിവാണെന്നാണ് ഞാൻ കരുതാറ്. "മൂഢാ! അതിപ്രൗഢമാം" എന്നതിലെ 'മൂ" എന്ന് ഒന്നു നീട്ടിപ്പിടിച്ച് 'ഢാ" എന്നു പൂർണ്ണശക്തിയിൽ തുറക്കുമ്പോഴുണ്ടാകുന്ന ബലം അതിഗംഭീരമായിരുന്നു. ബാലിവധമോ സീതാസ്വയംവരമോ ഒക്കെയാവുമ്പോൾ ആ കലയുടെ ഉൽസവം കാണാമായിരുന്നു. ഈ ഡോക്യുവിൽ തന്നെയുള്ള ' അധികാരഭാര'റ്റ്ഹ്തിനൊക്കെ കൊടുത്തിരിയ്ക്കുന്ന ഭാരം ശ്രദ്ധിയ്ക്കുക. ഇങ്ങനെ ഉൾവലിവുള്ള ഒരു ശബ്ദമാണ് അദ്ദേഹം വായ തുറന്നു കടുപ്പിച്ചിരുന്നത്. അതിന്, സുബ്രഹ്മണ്യം നിരീക്ഷിച്ച പോലെ, കടുപ്പത്തിലും അലോസരം കലർന്ന ഒരു ആർദ്രത നൽകാനുണ്ടായിരുന്നു.
എന്തൊക്കെ തരത്തില്‍ വ്യാഖ്യാനിച്ചാലും ഹരിദാസേട്ടന് പാടിയിരുന്നത് കഥാപാത്രത്തിനു വേണ്ടിയാണ്. കഥാപാത്രം എന്ത്, ആരോട് , എന്ത് മനോവികാരത്തില്‍ പറയുന്നു എന്ന് കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ടാണ്. അത് പഠിച്ചത് കുഞ്ചുനായര്‍ കളരിയില്‍ നിന്നും. ഇന്നലെ സ്വകാര്യ സംഭാഷണത്തില്‍ Sreechithran പറഞ്ഞതുപോലെ "വേഷത്തില്‍ അടിമുടി കുഞ്ചുനായരാശാന്‍ കൊണ്ടുവന്ന 'ഔചിത്യം' എന്ന ദര്‍ശനം സംഗീതത്തില്‍ പ്രാവര്‍ത്തികമാക്കിയത് ഹരിദാസേട്ടന് തന്നെയാണ്." ഷാരോടി ആശാനും ശിവരാമേട്ടനും ഒന്നിക്കുന്ന അരങ്ങുകള്‍ക്ക് പാടുമ്പോള്‍ ആ സംഗീതം വളരെ ഉദാത്തമായ തലത്തില്‍ എത്തുന്നത് ഷാരോടി ആശാന് തന്നെ സ്മരിക്കുന്നുണ്ടല്ലോ ചിത്രത്തില്‍. Sreevalsan Thiyyadi
ളതിന്റെ മറുപുറമായിരുന്നു വരിയവസാനിച്ചാലും നില്ക്കുന്ന ഒരു കമ്പനം. അതു ചിലപ്പോൾ വലിയൊരു ഭൃഗയായോ മറ്റോ പുറത്തുവരും. ( നമസ്തേ ഭൂസുരമൗലേ... )
ഇത്തരം കടുത്ത ഉൾവലിവിനു പ്രാപ്തമായിരുന്നു ആ ശാരീരം. പക്ഷേ - അത്ഭുതമെന്നോണം, വൽസേട്ടൻ പറഞ്ഞപോലെ 'വായ തുറന്ന്' ആണ് യുദ്ധപദങ്ങളൊക്കെ ഹരിദാസേട്ടൻ പാടിയിരുന്നത്.
Pathiyoor Sankarankutty, Kalamandalam Babu Namboothiri, Kala. Kalamandalam Vinod Vinod, Nedumbally Ram Mohan - ഇങ്ങനെ ആരെങ്കിലും കൂടുതലെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നാശിയ്ക്കുന്നു .
കുറുപ്പോ, ഗംഗാധരാശാനോ, മാടമ്പിയോ,പിഡിയോ - ഇവരൊക്കെ അടിച്ചുപാടുന്ന സമയത്തുകിട്ടുന്ന പരുക്കത്തം വെണ്മണിയിൽ കിട്ടുന്നില്ല, അതിനു ഹൃദയം കൊണ്ട് പാടുന്ന ഹരിദാസേട്ടന്റെ ഗേയശൈലി കാരണമാണ് എന്നാണ് ഏതാണ്ടെനിയ്ക്കു വൽസേട്ടൻ പറഞ്ഞതിൽ നിന്നു പിടികിട്ടിയത്.
രാജീവ് പറഞ്ഞ കൃത്രിമത്വം തോന്നായ്ക ഞാനും പങ്കുവെക്കുന്നു, എന്നാൽ ഹരിദാസേട്ടൻ നല്ല അസ്സലായി വഷളാക്കിയ അരങ്ങുകളും ഓർക്കുന്നതുകൊണ്ട് കുറച്ചുകൂടി നന്നായേനേ എന്ന തോന്നൽ പങ്കുവെക്കുന്നുമില്ല
എന്നാൽ, അടിച്ചുപാടുന്ന ഉഗ്രഭാവങ്ങൾ ആ തൊണ്ടയ്ക്കു വന്നിരുന്നില്ല എന്നൊരു തോന്നലേയില്ല എനിയ്ക്ക്. മനോജേട്ടൻ തന്നെ ഉദാഹരിയ്ക്കുന്ന ബാലിവധത്തിലെ "സുഗ്രീവൻ ഞാൻ വിളിയ്ക്കുന്നു" " കൈതൊഴുതു വിളിയ്ക്കുന്നേൻ" " തവസഹജനമിതബല" ദക്ഷയാഗത്തിലെ "യാഗശാലയിൽനിന്നു പോക" " ശങ്കര ജയ ഭഗവൻ" സീതാസ്വയവരത്തിലെ ചൊല്ലിവട്ടം തട്ടുമ്പോൾ തീ ചിതറുന്ന ചരണങ്ങൾ ഓരോന്നും - ഹരിദാസേട്ടന്റെ ശബ്ദം കൊണ്ട് ത്രസിച്ചിരുന്നു കേട്ടിട്ടുണ്ട്. വൽസേട്ടൻ പറഞ്ഞത്ര കൊഞ്ചലൊന്നും കേട്ടില്ലെന്നു മാത്രമല്ല, ഡോക്യുവിൽ രാജീവേട്ടൻ "ആരെടാ നടന്നീടുന്നു" പാടിക്കഴിയുമ്പോൾ വിനോദേട്ടൻ പറഞ്ഞപോലെ, "വേഷക്കാരൻ പകുതി ചെയ്താൽ മതി" യെന്നു വരെ തോന്നിയിട്ടുമുണ്ട്
ഓഫ്- പൊന്നാനി ആയി തെളിഞ്ഞു തുടങ്ങിയപ്പോള്‍ ചിലര്‍ (പ്രത്യേകിച്ചും എമ്പ്രാന്തിരി ഫാന്‍സ്) പറയാറുണ്ടായിരുന്നു - അയാള്‍ക്ക് കരച്ചില് മാത്രേ പറ്റൂ എന്ന്
മാന്യരും sophisticated ആയും ഉള്ള ചില കഥകളി വേഷക്കാര്‍ക്കും തോന്നാറുണ്ട് ഈ പ്രശ്നം. കോട്ടക്കല്‍ നന്ദകുമാരന്‍നായരുടെ ശിശുപാലനും സദനം ബാലകൃഷ്ണന്റെ കീചകനും ഒക്കെ എത്ര കിണഞ്ഞാലും തനിച്ചട്ടമ്പികളാവാന് ഞെരുങ്ങും.
ഹരിദാസേട്ടന് കാക്കരിച്ച് തുപ്പിയാല്‍ (ജലദോഷം ഉള്ളപ്പോള്‍ മാത്രം അദ്ദേഹത്തെക്കൊണ്ട് ചെയ്യാവുന്നൊരു കാര്യം) പോലും അതില്‍ വാഗധീശ്വരി പിടിച്ചെടുക്കാം എന്നുതോന്നുന്നു.
വൽസേട്ടൻ പറഞ്ഞ കീചകന്റെ കാര്യം നല്ല ഉദാഹരണമാണ്. മൂന്നു കീചകന്മാരെ ഓർക്കാം-
ഒന്ന് - രാമൻകുട്ട്യാശാന്റെ കീചകൻ. സ്ത്രീജിതനായ ഒരു തറവാട്ടുകാരണവരുടെ മട്ട്. " ഇവൾ ( സൈരന്ധ്രി) ഇവ്ട്ത്തെ പണിക്കാരത്തി; ഞാൻ പറയണത് അനുസരിയ്ക്കാൻ ബാദ്ധ്യതപ്പെട്ടവൾ, പോരാത്തതിനു അഞ്ചാണുങ്ങൾക്കൊപ്പാണ് പരിപാടി, പിന്നെ ഞാനും കൂടി ആയാലെന്താ "
ഇതാണ് ആദ്യന്തം, ഈ കീചകന്റെ മട്ട്
രണ്ട് - കീഴ്പ്പടം കുമാരൻ നായരുടെ കീചകൻ . സൗന്ദര്യാരാധകനോ, കവിയോ മറ്റോ ആണ് ഈ കീചകൻ.പൂമരക്കൊമ്പിൽ നിന്നു മാലിനിയുടെ ഉടലിലേയ്ക്കു പുഷ്പവൃഷ്ടി നടത്തുന്ന, "ചരണനളിനപരിചരണപരൻ ഞാൻ" എന്നഭിനയിക്കുമ്പോൾ കാമാതുരത സ്വയമേ പോയൊഴിഞ്ഞ് പ്രണയാതുരത കൊണ്ട് ആർത്തനാവുന്ന, മരണസമയത്തും സൈരന്ധ്രീസ്മരണയുടെ ലഹരിയിൽ എരിഞ്ഞൊടുങ്ങുന്ന കീചകൻ
മൂന്ന് - ഷാരടി വാസുവാശാന്റെ കീചകൻ - ഈ കീചകനിൽ അദ്ദേഹത്തിന്റെ ഗുരുനാഥനായ കുഞ്ചുവാശാനെ കാണാം എന്നു കുഞ്ചുനായരാശാന്റെ വേഷം കണ്ടവർ പറഞ്ഞു കേട്ടിട്ടുണ്ട് - വാസുവാശാന്റെ തന്നെ ഭാഷയിൽ "തറവാടിയായ കീചകൻ "
അഭിജാതജീവിതം നയിക്കുന്ന സേനാനായകനാണ് ഈ കീചകൻ. അറിയാതെ ഇത്തരമൊരു അഭിനിവേശത്തിൽ പെട്ടുപോയി. അത് ദുരന്തത്തിൽ കലാശിയ്ക്കുകയും ചെയ്യുന്നു.
( ഇതു മൂന്നും മൂന്നുപേരുടേയും വ്യക്തിത്വത്തിന്റെ തനിപ്പകർപ്പാണെന്നു ഞാൻ പറഞ്ഞിട്ടേയില്ല; Rajeev അതിൽ തൂങ്ങണ്ട )
ഇതൊന്നു കേട്ടുനോക്കൂ. കാട്ടാളനും അര്‍ജ്ജുനനും തമ്മിലുള്ള സംഭാഷണത്തെ തുടര്‍ന്ന്, കാട്ടാളത്തിയുടെ പദം ആകുമ്പോള്‍ അതില്‍ പാര്‍വ്വതീദേവി ക്ക് അര്‍ജ്ജുനനോടുള്ള വാത്സല്യം അല്ലേ കാണാന്‍/കേള്‍ക്കാന്‍ കഴിയുക?
ഹരിദാസേട്ടൻ ഇങ്ങനെയൊക്കെയായതു കൊണ്ടാണ് ഹരിദാസേട്ടന്റെ സംഗീതവും ഇങ്ങനെയൊക്കെയായത്. നമ്മളൊക്കെ ആഗ്രഹിച്ചിരുന്ന വേറെയുള്ളവർക്കു സമൃദ്ധവും അമിതവുമായിരുന്ന ഗുണ(?)ങ്ങളൊക്കെ ഹരിദാസേട്ടനുണ്ടായിരുന്നെങ്കിൽ, ഹരിദാസേട്ടന്റെ സംഗീതവും അവരുടേതു പലരുടേയും പോലെയാവുമായിരുന്നു. കാരണം, ജീവിതത്തിൽ നിന്നടർന്നല്ല, നെഞ്ചുമുറിഞ്ഞാണ് ആ മനുഷ്യൻ അരങ്ങു പാടിത്തീർത്തത്, ജീവിതം കത്തിച്ചുതീർത്തത്.
നമ്മളാഗ്രഹിച്ച മറ്റെന്തു ഗുണങ്ങളോടെയും ദീർഘായുഷ്മാനായിരുന്നിട്ടെന്ത്, ആ സംഗീതം ഇങ്ങനെയല്ലെങ്കിൽ?
എന്റെ മറ്റൊരു പോസ്റ്റിലെ ഒരു വാചകം മാത്രം -
"സൂക്ഷ്മത്തിൽ, അവനവന്റെ അപ്രസക്തിബോധമാണ് കല "
കല എന്നത് വ്യക്തിത്വമാണ്... അത് രാമചന്ദ്രന് വരക്കുമ്പോ മാത്രമല്ല, നടക്കുമ്പോഴും ഇരിക്കുമ്പോഴും ഒക്കെ ഉണ്ടാവും.. അത് അങ്ങനേ പറ്റൂ.. ആ ക്വോട്ട് 'എ .രാമചന്ദ്രന്റെ വരമൊഴികള്‍" എന്ന പുസ്തകത്തില്‍ കാണാം. വായിക്കൂ. ഞാന്‍ അത് പറഞ്ഞാ ശരി ആവില്ലാ...
https://soundcloud.com/ramadas-1/slokams
ബ്രഹ്മമേ! പൊറുത്തെന്നുടെ ജന്മമുക്തി വരുത്തേണമേ"
http://www.mathrubhumi.com/story.php?id=339272
http://www.mathrubhumi.com/books/special/index.php?id=339347&cat=946
സാറിന്റെ ചിത്തരന്ജിനി പ്രസിദ്ധീകരിച്ചു വരുന്നതും ഓര്‍മയുണ്ട്. 98ല്‍ ആവണം. കിടങ്ങൂര്‍ ക്ഷേത്രത്തില്‍ രാമന്‍കുട്ടി ആശാന്റെ കീചകവധം. ഹരിദാസെട്ടനും സാറിനുമോപ്പം കോട്ടയത്തുനിന്നും 'രാജധാനി' എക്സ്പ്രെസ്സിനാനു പോയത്. പിന്നൊരു പത്തു ദിവസം കഴിഞ്ഞു വരുന്നു കവിത. (കിടങ്ങുരെ ആ കളിക്ക് മനോജും ഉണ്ടായിരുന്നു)
ഇത് രണ്ട് മഹാന്മാരുടെ പെനല്‍ട്ടിമേറ്റ് കളി എന്നാണല്ലൊ പറയണത്... ഇപ്പോഴും നവയൌവനം ആയി നില്ക്കണ
https://www.facebook.com/groups/artkerala/permalink/410074262408023/