തിരുവല്ല കുഞ്ഞുപിള്ള

കൊല്ലവർഷം 1858 ൽ തിരുവല്ല താലൂക്കിലെ മതിൽഭാഗത്ത് കുഞ്ഞുപിള്ള ജനിച്ചു. ശ്രീവല്ലഭ ക്ഷേത്രത്തിലെ ഒരു അടിച്ചുതളിക്കാരിയായിരുന്നു മാതാവ്. ശ്രീവല്ലഭ ക്ഷേത്രവുമായുള്ള നിരന്തര സമ്പർക്കം കഥകളിയിൽ താൽപര്യം വളർത്തുന്നതിനും, അത് അഭ്യസിക്കുന്നതിനും കാരണമായി. എന്തും പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവ് ചെറുപ്പം മുതലേ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഏതു വേഷവും കെട്ടാനും അതു വളരെ തന്മയത്തത്തോടെ ആടാനും അദ്ദേഹത്തിന് വിശേഷാൽ കഴിവുണ്ടായിരുന്നു. ആട്ടത്തിന്റെ എല്ലാ കീഴ്‌വഴക്കങ്ങളും, ചിട്ടകളും വളരെ സൂക്ഷ്മമായി പാലിക്കാൻ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. പുരാണ, സാഹിത്യാദികളിലുള്ള പരിചയവും അദ്ദേഹത്തെ ഒരു മികച്ച കഥകളി നടനാക്കി വളർത്താൻ സഹായിച്ചു. 

ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത്, കൊട്ടാരം കളിയോഗത്തിൽ വേഷക്കാരനാവുക എന്നത് ഏതൊരു തിരുവിതാംകൂർകാരന്റെയും സ്വപ്നമായിരുന്നു. യൌവനാരംഭത്തിൽ തന്നെ അതിനുള്ള ഭാഗ്യം കുഞ്ഞുപിള്ളക്ക് സിദ്ധിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപമുള്ള തീർത്ഥക്കുളത്തിന് സമീപം വെളുപ്പാൻ കാലം മുതൽ മദ്ധ്യവയസ്സ് പിന്നിട്ട ഒരമ്മ്യാര് തന്റെ പാടും പ്രാരാബ്ധവും, കാലക്കേടുമെല്ലാം പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിച്ചുകൊണ്ട് നില്ക്കുകയായിരുന്നു. താനനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിച്ചു തന്നില്ലെങ്കിൽ, ശ്രീപത്മനാഭന്റെ മുന്നിൽ വെച്ചുതന്നെ കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് അവർ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. അവിടെയുണ്ടായിരുന്നവർ സമാധാനിപ്പിക്കാൻ ആവതു ശ്രമിച്ചെങ്കിലും, അവരുടെ ഉപദേശമോ അഭ്യർത്ഥനയോ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അമ്മ്യാർ. 

പത്മനാഭ ദർശനത്തിന് ശ്രീമൂലം എഴുന്നെള്ളേണ്ടുന്ന സമയമായി. ക്ഷേത്ര ജീവനക്കാർക്കും, കാവൽക്കാർക്കും അമ്പരപ്പായി. ദർശനത്തിന് തമ്പുരാൻ എഴുന്നെള്ളൂമ്പോഴും ആ സ്ത്രീ നിലവിളിച്ചുകൊണ്ട് നില്ക്കുകയാണ്. വണ്ടിയിൽ ഇരുന്നുകൊണ്ടുതന്നെ തമ്പുരാൻ ഇതെല്ലാം തൃക്കണ്‍ പാർത്തു. അവിടെ സന്നിഹിതനായിരുന്ന കൊട്ടാരം കാര്യക്കാരനെ കാരണമന്വേഷിച്ചു വരാൻ ചുമതലപ്പെടുത്തി വിട്ടിട്ട് മഹാരാജാവ് സ്വാമിദർശനത്തിന് ശ്രീകോവിലിലേക്ക് പോയി.

അവരുടെ വിഷമ സ്ഥിതി അറിഞ്ഞ തമ്പുരാൻ, ആജീവനാന്തം ഒരു നിശ്ചിത തുക അടുത്തൂണായി നല്കാൻ ഉടൻ തന്നെ വേണ്ട നിർദ്ദേശങ്ങൾ നല്കി. കരമൊഴിവായി കുറച്ചു പുരയിടവും അവർക്ക് ദാനം ചെയ്യാൻ തമ്പുരാൻ ഉത്തരവിട്ടിട്ട്, അമൃതേത്തിനായി കൊട്ടാരത്തിലേക്ക് മടങ്ങി.

അത് തിരുവല്ല കുഞ്ഞുപിള്ള വേഷം മാറി നടത്തിയ പ്രകടനമായിരുന്നു. അപ്പോൾ തന്നെ കുഞ്ഞുപിള്ള കൊട്ടാരത്തിൽ ചെന്ന് തമ്പുരാനെ മുഖം കാണിച്ച് ക്ഷമാപണം നടത്തി. കുഞ്ഞുപിള്ളയുടെ അമ്മ്യാരായിട്ടുള്ള അഭിനയം മഹാരാജാവിന് നന്നേ ബോധിച്ചു. പട്ടും വളയും, പത്തുപവൻ തൂക്കമുള്ള ഒരു വീരശ്രുംഖലയും അഡീഷണലായി നല്കിയിട്ട് മഹാരാജാവ് പറഞ്ഞത്രേ : "കുഞ്ഞാ, നിന്റെ വെള്ളിപോലെ തിളങ്ങുന്ന പല്ല് കണ്ടപ്പോൾ തന്നെ, അത് നീ ആയിരുന്നുവെന്നു നമുക്ക് മനസ്സിലായി."

ലാടവൈദ്യൻ, പാതിരി, മാടുകച്ചവടക്കാരൻ മലബാർ മാപ്പിള, ഗോസായി തുടങ്ങിയ ആൾമാറാട്ടം നടത്തി ഉദ്യോഗസ്ഥരേയും, സുഹൃത്തുക്കളേയും കബളിപ്പിക്കുന്നത് കുഞ്ഞുപിള്ളക്ക് ഒരു വിനോദമായിരുന്നു.

രണ്ടു ക്ലാസേ അദ്ദേഹം പഠിച്ചിരുന്നുള്ളൂ. പക്ഷെ, മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ്, കന്നഡം, തെലുങ്ക്, ഹിന്ദുസ്ഥാനി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പരിജ്ഞാനം ഉണ്ടായിരുന്നു.

തിരുവല്ലയിലെ വളരെ പുരാതനവും സമ്പന്നവുമായിരുന്ന ഒരു ക്ഷത്രിയ കുടുംബം ആയിരുന്നു പാലിയേക്കര കൊട്ടാരം. തിരുവിതാംകൂർ രാജകുടുംബവുമായി അവർക്ക് വൈവാഹിക ബന്ധം ഉണ്ടായിരുന്നു. പാലിയേക്കര കൊട്ടാരത്തിലെ ഏതെങ്കിലും ഒരു തമ്പുരാന് തന്റെ കുടുംബത്തിൽ നിന്ന് ഒരു വിവാഹ ബന്ധം വേണമെന്ന് കുഞ്ഞുപിള്ളക്ക് കലശലായ മോഹം ഉണ്ടായിരുന്നു. കുടുംബത്തിൽ ആവട്ടെ പെണ്‍തരിയുമില്ല. കുഞ്ഞുപിള്ള കണ്ടെത്തിയ പോംവഴി എന്താണെന്ന് അറിയാമോ? ഒരു തമ്പുരാന് തന്റെ സ്വന്തം ഭാര്യയെ വിവാഹം കഴിച്ചു കൊടുത്തു.

താടിയൊഴികെ എല്ലാവേഷങ്ങളും അദ്ദേഹം കെട്ടുമായിരുന്നു. തിരുവല്ല കുഞ്ഞുപിള്ള തന്നെയാണ് ബ്രഹ്മസ്വം കുഞ്ഞുപിള്ള. ശ്രീമൂലം തിരുനാൾ കൽപ്പിച്ചു കൊടുത്ത ഒരു ബിരുദം ആയിരുന്നു " ബ്രഹ്മസ്വം" സ്ഥാനം. അതല്ലാതെ അതിന്റെ പിന്നിൽ മറ്റു കഥകളൊന്നും ഇല്ല.

( വേഷ പ്രച്ഛന്നം നടത്തി രാജാവിന്റെ അഭിനന്ദനം കിട്ടുമ്പോഴൊക്കെ ഒരു പാട് വസ്തുവകകളും കുഞ്ഞുപിള്ളക്ക് ലഭിച്ചിരുന്നു. അക്കൂട്ടത്തിൽ ലഭിച്ച ബഹുമതിയായിരിക്കണം എന്നാണ് തിരുവല്ല ഗോപിച്ചേട്ടൻ പറഞ്ഞത്.) 1920 ൽ കുഞ്ഞുപിള്ള മരിച്ചത് വസൂരി പിടിച്ചാണ്. തോപ്പിൽ യോഗത്തിൽ സ്ത്രീ വേഷക്കാരനായാണ് തുടക്കം. തിരുവനന്തപുരത്തു നടന്ന ഒരു കളിയിലെ ദമയന്തി കണ്ട് രാജപ്രീതി നേടുകയും കൊട്ടാരത്തിൽ പള്ളിയറ തവണക്കാരൻ ജോലി സമ്പാദിക്കാൻ ഇടയാക്കുകയും ചെയ്തു.

നളൻ, ബാഹുകൻ, രുഗ്മാംഗദൻ, രൌദ്രഭീമൻ തുടങ്ങിയവയായിരുന്നു പ്രസിദ്ധ വേഷങ്ങൾ. പൂമുള്ളി മനയ്ക്കലെ ഒരാശ്രിതനായ ശങ്കുണ്ണിനായരെ 'ലളിത' പഠിപ്പിക്കുവാൻ കുഞ്ഞുപിള്ള മനയ്ക്കൽ ചെന്നു താമസിച്ചിട്ടുണ്ട്.

(വിവര സമ്പാദനം: രവീന്ദ്രനാഥ് പുരുഷോത്തമന്

പൂർണ്ണ നാമം: 
തിരുവല്ല കുഞ്ഞുപിള്ള
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Friday, January 1, 1858
മരണ തീയ്യതി: 
Thursday, January 1, 1920

Comments

ഇതെന്തൊരെഴുത്താണൂ!? പൊന്ന് തംബുരാന്റെ വീരസ്യങ്ങളും, കെട്ട് കഥകളൊക്കെ തുന്നി ചേർത്ത് ഒരുമാതിരി ഐതിഹ്യമാല കണക്കിനു! രവീന്ദ്രനാഥനെഴുതിയത് അതു പോലെ പബ്ലിഷ് ചെയ്യണമെന്നില്ല! എഡിറ്റിങ്ങ് അതിനാണല്ലോ...മനം മടുപ്പിക്കുന്ന ഈ തിരിവിതാങ്കൂർ രാജ ചരിതമെങ്കിലും ഒഴിവാക്കൂ.. ആളുകളെ വട്ടത്തിലാക്കിയതിനപ്പുറം എന്താണു ഇവരുടെ സംഭാവന?

സാധാരണ പ്രൊഫൈലുകളിൽ നിന്ന് വേറിട്ട ഇൻഫോയുടെ ഈ രചനാ രീതി നന്നായിരിക്കുന്നു എന്നുപറയാൻ സന്തോഷമുണ്ട്. തിരുവിതാംകൂർ രാജാക്കന്മാർ ആരെയാണ് വട്ടം കറക്കിയത് എന്നുകൂടി ആ ചരിത്രകാരൻ വ്യക്തമാക്കണം ആയിരുന്നു. കലകളേയും കലാകാരന്മാരെയും ഇത്രയധികം പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ള ഏതു രാജകുടുംബം ഉണ്ടായിരുന്നു വേറെ...?

കാടടച്ച് വെടിവെച്ച് ആക്ഷേപിക്കുന്നത്, സംവാദ മര്യാദയല്ല. ഈ എട്ടുവീട്ടിൽ പിള്ളയുടെ കമന്റ് പ്രസിദ്ധീകരിച്ചത് തന്നെ യോഗ്യമല്ല എന്നാണ് എന്റെ അഭിപ്രായം.

കഥകളി ഇൻഫോയുടെ അണിയറ ശില്പികൾക്ക് നൂറായിരം അഭിനന്ദനങ്ങൾ. ശകുനിമാർ ചരിത്രം പഠിക്കണം. അതിനു കഴിയില്ലെങ്കിൽ സ്വന്തം മൈനസ് പാണ്ഡിത്യം അന്യരുടെ മുമ്പിൽ വിളമ്പാതിരിക്കാനുള്ള ഔചിത്യം എങ്കിലും കാണിക്കണം.

നായർക്ക് മുഷിഞ്ഞൂന്ന് തോന്നുന്നല്ലോ! സാരല്ല്യ. കുറച്ച ജനാധിപത്യ വടകവും വിവരദോഷ സംഹാരീ ചൂർണ്ണവും കഴിക്ക്യ അങ്ങട്. ശീലായ്മ മാറുംന്ന് പ്രതീക്ഷയില്ലെങ്കിലും, ആധുനിക സമൂഹത്തിനെ കാണുംബം പെരുവിരലേന്ന് മേപ്പോട്ട് കയറുന്ന തരിപ്പ് ഒരൽപ്പം കുറയാൻ സാധിച്ചേക്കാം..

-ചന്ദ്രക്കാറൻ

ഹരിഹരൻ നായരുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. വെറുമൊരു who 's who പരമബോറാണ്. ഒരു പുതുമയുണ്ട്. നന്നായിരിക്കുന്നു, കഥകളി ഇൻഫോക്ക് അഭിനന്ദനങ്ങൾ.

ചിലർക്ക് എന്തും ആരെപ്പറ്റിയും എഴുതാം. പക്ഷെ അവരെപ്പറ്റി ആരെങ്കിലും ദോഷം പറഞ്ഞാൽ ഉടനെ വടകവും ചൂർണവുമൊക്കെ പുറത്തെടുക്കും !

നായർക്കൊട്ടും മുഷിയില്ല. നായരെ കാണുമ്പോൾ ചിലർക്ക് മുഷിവ്‌ തോന്നാറുണ്ട്.

പത്തായം പെറും, അച്ചി കുത്തും, അമ്മ വെയ്ക്കും, ഞാനുണ്ണും....അങ്ങനെയായിരുന്നല്ലോ ചിലരുടെ ശീലം. അതിന് പാങ്ങില്ലാത്തവർ വെടിവട്ടത്തിന് ജന്മിഗൃഹം തേടിയിറങ്ങും. അതായത് സാക്ഷാൽ യാചന..ഭിക്ഷ...തെണ്ടൽ...

ജീവിക്കണമെങ്കിൽ അദ്ധ്വാനിക്കണം എന്ന നില വന്നപ്പോൾ കൃമികടി തോന്നും. അത് സ്വാഭാവികം.

ഏതായാലും പ്ലേറ്റ് തിരിക്കണ ആ കളിക്ക് കൊടുക്കണം 100 മാർക്ക്!

തിരിവിതാങ്കൂർ തംബ്രാക്കന്മാരും താങ്ങി നിർത്തിയ നായർ സാബുകളും നംബൂരാന്മാരും അധ്വാനിച്ച കണക്കൊന്നും പറയണ്ട! അടിയാളനും പുലയനും അധ്വാനിച്ചത് നക്കി, ഭേഷാ ഉണ്ട്, മുറുക്കി, വളിപ്പും അടിച്ച് നടന്ന ആ സുന്ദര സുരഭിലകാലം ഒരു രാത്രി ഇരുണ്ട് വെളുത്തപ്പം അങ്ങ് നഷ്ടപ്പെട്ടത് പലർക്കും സഹിച്ചിട്ടില്ല! തരിപ്പ് സഹിക്കണില്ലേൽ മുരിക്ക് ആശ്രയിക്കാം ഹേ!

-ചന്ദ്രക്കാറൻ

അച്ഛന്റെ പേരു ചോദിച്ചാൽ അമ്മോട് ചോദിക്കണം എന്ന് ശങ്കിക്കുന്ന, സ്വന്തം പേരുപോലും നാലുപേരുടെ മുമ്പിൽ പറയാൻ ആത്മവിശ്വാസമില്ലാത്ത നപുംസുകങ്ങളോട് വായിട്ടലക്കാൻ വന്നത് എന്റെ കർമ്മദോഷം.

ആണും പെണ്ണും കെട്ട വർഗ്ഗങ്ങളോടുള്ള ഈ ഏർപ്പാട് അയ്യോ, ഞാൻ നിർത്തിയേ ....

കലക്കീ നായരേ കലക്കീ. "ആണും പെണ്ണും കെട്ട", "തന്തയില്ലാത്ത" എന്ന പ്രയൊഗങ്ങൾ ഒക്കെ താങ്കളുടെ രാഷ്ട്രീയ ബോധത്തിനു യോജിച്ചതു തന്നെ. ഫ്യൂഡൽ ബോധത്തിനു താങ്ങാനാകാത്ത അപകർഷതാ ബോധമുളവാക്കിയേക്കുന്ന ഈ പ്രയോഗങ്ങൾ കൊണ്ട് പക്ഷെ ഇക്കാലത്ത് കാര്യമില്ലെന്ന് അറിയുക. LGBT റൈറ്റ്സടക്കം അനവധി മനുഷാവകാശ സംരക്ഷണത്തിനു വേണ്ടി വാദിക്കുന്ന ആധുനിക സമൂഹത്തിനു ചിലപ്പോൾ താങ്കളോട് സഹതാപം തോന്നിക്കുമായിരിക്കും. എന്ത് ചെയ്യാം, നിയാണ്ടർത്താൽ/കുരങ്ങൻ ലെവലിൽ പരിണാമം നിലച്ച നിലയിൽ നിൽക്കുന്ന താങ്കളോട് സംവദിക്കാൻ പോയ എന്നെ പറഞ്ഞാമതിയല്ലോ! അപ്പ ശരി! തിരുവിതാങ്കൂർ വാഴുന്ന മാങ്ങാടി തംബുരാന്റെ പൃഷ്ടം താങ്ങി നടക്കുക. അക്കൂട്ടരുടെ വളി ശ്വസച്ച് കാലം കഴിക്കുക.

ചന്ദ്രക്കാറൻ

ഭേഷ്! ഈ സംഭാഷണം ചിട്ടപ്പെടുത്തി ആടിയാൽ നന്നായിരിക്കും. അത് തെക്കൻ വേണോ വടക്കൻ വേണോ എന്നേ തീരുമാനിക്കേണ്ടതുള്ളു. ഏതായാലും പല പുതിയ മുദ്രകളും വേണ്ടിവരും.