കലാമണ്ഡലം പ്രദീപ്

Kalamandalam Pradeep

ഏഴാം ക്ലാസ്സ് കഴിഞ്ഞ് പന്ത്രണ്ടാം വയസ്സുമുതല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി പഠിക്കാന്‍ തുടങ്ങി. 8 കൊല്ലം കലാമണ്ഡലത്തില്‍ പഠിച്ചു. പദ്മനാഭന്‍ നായര്‍, ഗോപാലകൃഷ്ണന്‍, വാഴേങ്കട വിജയന്‍ എന്നിവര്‍ പ്രധാന ഗുരുക്കള്‍. കലാമണ്ഡലം കോഴ്സിനുശേഷം ഇന്ത്യാഗവണ്മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് ഡവലപ്പ്മെന്റ് സ്കോളര്‍ഷിപ്പ് ലഭിച്ച് രണ്ട്‌ കൊല്ലം കെ.ജി.വാസുദേവന്റെ കീഴില്‍ പഠിച്ചു. ഉണ്ണികൃഷ്ണക്കുറുപ്പാശാന്റെ മകന്‍ വെള്ളിനേഴി ഹരിദാസിന്റെ കീഴില്‍ ഭരതനാട്യം രണ്ടര കൊല്ലത്തോളം പഠിച്ചു.
സ്വന്തം താല്‍‌പ്പര്യത്തിനല്ല കഥകളി പഠിക്കാന്‍ പോയത്. അമ്മയുടെ ഇഷ്ടം ആയിരുന്നു. പഠിച്ച് കഴിഞ്ഞ് 2 വര്‍ഷം നല്ല ബുദ്ധിമുട്ടായതിനാല്‍തൃപ്പൂണിത്തുറ കള്‍ച്ചറല്‍ സെന്ററില്‍ ദിവസ ഷോക്ക് പോയി. പെട്ടെന്ന് നിര്‍ത്തി.
തുടര്‍ന്ന് കെ.ജിവാസുവാശാന്റെ കീഴില്‍ സ്കോളര്‍ഷിപ്പ് കിട്ടി. വെള്ളിനേഴി ആയി ഉള്ള ബന്ധം കാരണം കളികളുടെ എണ്ണം കൂടി തുടങ്ങി. ഇപ്പോഴും ഭരതനാട്യവും കഥകളിയും ക്ലാസ്സ് എടുക്കുന്നു. പച്ച, കത്തി, കരി വേഷങ്ങള്‍ പ്രാധാന്യം.

ലഭിച്ച പുരസ്കാരങ്ങള്‍:
ഉസ്ദ്താദ് ബിസ്മില്ലാഖാന്‍ പുരസ്കാരം( കേന്ദ്ര സംഗീതനാടക അക്കാദമിയുടെ)
തിരനോട്ടം ആദ്യമായി സ്പോണ്‍സര്‍ ചെയ്ത  കലാകാരന്‍
കലാമണ്ഡലത്തില്‍ നിന്നും ഏറ്റവും അധികം മാര്‍ക്ക് വാങ്ങി പാസ്സ് ആകുന്നവര്‍ക്കുള്ള കല്‍ക്കട്ട ഇന്ത്യ ഇന്റെര്‍നാഷണല്‍ അവാര്‍ഡ് (പ്രഥമ അവാര്‍ഡ്‌)
കലാമണ്ഡലത്തില്‍ നിന്നും കുഞ്ചുനായര്‍ അവാര്‍ഡ്
കെ.വികൊച്ചനിയന്‍ പുരസ്കാരം
കൊട്ടക്കല്‍ കൃഷ്ണന്‍‌കുട്ടി നായര്‍ എന്‍ഡോവ്മെന്റ്

മറ്റ് വിവരങ്ങള്‍:
ജനന തീയ്യതി: മെയ് 10, 1973.
ജനന സ്ഥലം: പള്ളിക്കുറുപ്പ്, മണ്ണാര്‍ക്കാട്.
ചെങ്കണക്കാട്ടില്‍ വീട്
അഛന്‍:രാമന്‍ കുട്ടി
അമ്മ:മാലതി
ഭാര്യ:മല്ലിക
കുട്ടികള്‍:പ്രണവ് പി കുമാര്‍, പ്രഥിത് പി. കുമാര്‍

പൂർണ്ണ നാമം: 
കലാമണ്ഡലം പ്രദീപ് കുമാർ
വിഭാഗം: 
സമ്പ്രദായം: 
ഗുരു: 
കലാമണ്ഡലം പദ്മനാഭൻ നായർ
കലാമണ്ഡലം ഗോപാലകൃഷ്ണൻ
വാഴേങ്കട വിജയൻ
കെ.ജി വാസുദേവൻ
കളിയോഗം: 
കലാമണ്ഡലം
മുഖ്യവേഷങ്ങൾ: 
പച്ച
കരി
പുരസ്കാരങ്ങൾ: 
കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഉസ്ദ്താദ് ബിസ്മില്ലാഖാൻപുരസ്ക
കലാമണ്ഡലത്തിൽ നിന്നും ഏറ്റവും അധികം മാർക്ക് വാങ്ങി പാസ്സ് ആക
കലാമണ്ഡലത്തിൽ നിന്നും കുഞ്ചുനായർ അവാർഡ്
കെ.വി കൊച്ചനിയൻ പുരസ്കാരം
കൊട്ടക്കൽ കൃഷ്ണൻ‌കുട്ടി നായർ എൻഡോവ്മെന്റ്
തിരനോട്ടം ആദ്യമായി സ്പോൺസർ ചെയ്ത കലാകാരൻ
വിലാസം: 
കലാമണ്ഡലം പ്രദീപ് കുമാർ (പ്രദീപ്)
ഹിമാദ്രി
പയ്യനേടം പോസ്റ്റ്
മണ്ണാർക്കാട്
പാലക്കാട് ജില്ല - കേരളം - 678583
ഫോൺ: 
മൊബൈൽ:9495250978