കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍

കേശവന്‍ കുണ്ഡലായര്‍

ശ്രീ നാരായണന്‍ കുണ്ഡലായരുടേയും ശ്രീമതി കല്യാണീ അന്തര്‍ജ്ജനത്തിന്റേയും മകനായി 1960 ല്‍ കാഞ്ഞങ്ങാട് പുല്ലൂരില്‍ ജനനം. 1972 ല്‍ പന്ത്രണ്ടാം വയസ്സു മുതല്‍ കോട്ടക്കല്‍ പി.എസ്.വി നാട്യസംഘത്തില്‍ ചേര്‍ന്നു കഥകളി പഠനം ആരംഭിച്ചു. ആദ്യ ഗുരു ശ്രീ കോട്ടക്കല്‍ കൃഷ്ണന്‍‌കുട്ടിനായര്‍. കൂടാതെ കോട്ടക്കല്‍ ഗോപിനായര്‍, കോട്ടക്കല്‍ അപ്പു നായര്‍, മാങ്ങാട്ട് നാരായണന്‍ നായര്‍, കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍,  കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരി എന്നിവരൊക്കെ ഗുരുക്കന്മാരാണ്. 1986  വരെ കോട്ടക്കല്‍ പഠിച്ചതിനുശേഷം അവിടെ തന്നെ അദ്ധ്യാപകനായി തുടരുന്നു. കത്തിവേഷങ്ങളിലും പച്ചവേഷങ്ങളിലും വലരെ അറിയപ്പെടുന്ന ഒരു കലാകാരനാണ് കേശവന്‍ കുണ്ഡലായര്‍. ഇപ്പോ ഭാര്യ ശാകാംബരിയോടും മക്കള്‍ വൈഷ്ണവി, വാണി എന്നിവരോടും ഒപ്പം കോട്ടക്കല്‍ കോട്ടപ്പടിയില്‍ സ്ഥിരതാമസം.

പൂർണ്ണ നാമം: 
കേശവന്‍ കുണ്ഡലായര്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Wednesday, March 2, 1960
ഗുരു: 
കോട്ടക്കല്‍ കൃഷ്ണന്‍‌കുട്ടിനായര്‍
കോട്ടക്കല്‍ ഗോപിനായര്‍
കോട്ടക്കല്‍ അപ്പു നായര്‍
മാങ്ങാട്ട് നാരായണന്‍ നായര്‍
കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍
കോട്ടക്കല്‍ ശംഭു എമ്പ്രാന്തിരി
കളിയോഗം: 
പി.എസ്.വി നാട്യസംഘം
മുഖ്യവേഷങ്ങൾ: 
കത്തി
പച്ച
കരി
വെള്ളത്താടി
പുരസ്കാരങ്ങൾ: 
തൃശൂര്‍ വേദികയുടെ അംഗീകാരമുദ്ര
VIEWFINDER CULTURAL GROUP & കളിക്കോട്ട പാലസ് 2009 അവാര്‍ഡ്‌
നാട്യരത്നാ അവാര്‍ഡ്‌ (ഉടുപ്പി മാധവ ബ്രാഹ്മണ സഭ ) 2009.
എറണാകുളം കഥകളി ക്ലബ് വക "കളഹംസം" പുരസ്കാരം 2012
വിലാസം: 
മകരംകോട്ടു ഇല്ലം
കോട്ടപ്പടി
കോട്ടക്കല്‍
മലപ്പുറം
676503
കേരളം
ഫോൺ: 
04832745338
9446249461