മുദ്ര 0018

താണ്‌ നിന്ന് കാണിക്കുന്ന അസം‍യുതമുദ്ര.

മാറിനു മുന്നില്‍ മലര്‍ത്തി പിടിച്ച വലതുകയ്യിലെ ഹംസപക്ഷം വലതുവശത്തേക്ക് നീക്കി ചെറു വൃത്താകൃതിയില്‍ ചുഴിച്ചെടുത്ത് ഇടത്തേ മാറിനു മുന്നില്‍ കൊണ്ട് വന്ന് മുകുരമുദ്ര പിടിച്ച് ഇളക്കി നേത്രചലനത്തോടൊപ്പം മെല്ലെ വലത്തേക്ക് കൊണ്ട് വന്ന് മൃഗശീര്‍ഷമുദ്ര പിടിച്ച് അവസാനിപ്പിക്കുക. ഇടത്തേ കൈകൊണ്ടും ഈ മുദ്ര കാട്ടാവുന്നതാണ്‌.

Miscellaneous notes: 

ആദരഭാവത്തിൽ അന്തർഹിതമായ മനസ്സിന്റെ സമീകൃതചലനത്തെ ദൃശ്യമാക്കി മാറ്റുന്ന തികച്ചും സാങ്കേതിക മുദ്രയാണിത്. താന്ത്രികമുദ്രകളില്‍ മനസ്സിനെ സൂചിപ്പിക്കുന്ന മൃഗമുദ്രയുടെ വിന്യാസം കൊണ്ട് മനസ്സിലുദിക്കുന്ന ആദരഭാവത്തെ നാട്യധര്‍മ്മിയായി ഇവിടെ ധ്വനിപ്പിക്കുന്നു.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ