മുദ്ര 0019

മുമ്പിലേക്ക് കാല്‍ തൂക്കി വെച്ച് ചവിട്ടി കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലും പിടിച്ച മുഷ്ടി മാറിനുസമം അകത്തി പിടിച്ച് മുമ്പിലേക്ക് കാല്‍ തൂക്കി വെച്ച് ചവിട്ടുന്നതോടെ പരസ്പരം കൂട്ടിമുട്ടുന്നതായി കാണിക്കുന്നു. ഇത് രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കാവുന്നതാണ്‌.

Basic Mudra: 
Miscellaneous notes: 

കൂട്ടിമുട്ടുക എന്ന ആശയത്തില്‍ ഒന്നിലധികം വസ്തുക്കള്‍ ഉണ്ടാകണം എന്ന ഭൌതികയാഥാര്‍ത്ഥ്യത്തെ ഇരുകൈകളിലേയും മുഷ്ടികള്‍ സൂചിപ്പിക്കുന്നു. അവ തമ്മില്‍ കൂട്ടിയിടിക്കുക എന്നുള്ളതിലൂടെ പദാര്‍ത്ഥമുദ്രയുടെ അര്‍ത്ഥം വ്യക്തമാകുന്നു.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ