മുഷ്ടി

ചൂണ്ടുവിരലിന്റെ ഒരരികിൽ തള്ളവിരൽ തൊടുകയും മറ്റ് വിരലുകളെല്ലാം മടക്കുകയും ചെയ്താൽ മുഷ്ടി ആയി.

Undefined

മുദ്ര 0209

വലംകൈ മുഷ്ടി പുറത്തേയ്ക്കും ഇടംകൈ മുഷ്ടി അകത്തേയ്ക്കുമായി മാറിനുമുന്നിൽ പിടിച്ച് തുടക്കം. അത് നെറ്റിയ്ക്ക് സമം ഉയർത്തി കൈകൾ നിവർത്തി ഭ്രമരം പിടിച്ച് വിരലിളക്കിക്കൊണ്ട് ഇരുവശത്തുകൂടേയും അർദ്ധവൃത്താകൃതിയിൽ താഴേക്കെടുത്ത് മാറിനു മിന്നിൽ കൊണ്ട് വന്ന് വിരലുകളുടെ ഇളക്കം നിർത്തുക.

മുദ്ര 0203

താണുനിന്നു കാട്ടുന്ന സംയുതമുദ്ര.

മാറിനുമുന്നിൽ കമിഴ്ത്തിപ്പിടിച്ച ഇരുകയ്യിലെയും ഹംസപക്ഷങ്ങൾ താഴെയ്യ്കെടുക്കുമ്പോൾ ചൂണ്ടുവിരൽ അൽ‌പ്പം അയച്ചുപിടിച്ച് മുഷ്ടിയോടെ മലർത്തി കൈക്കുഴ ഇളക്കി സാവധാനം മാറിനു മുന്നിലേയ്ക്ക് ഉയർത്തി നിർത്തുക.

മുദ്ര 0202

വട്ടം വച്ചുകാണിക്കുന്ന സംയുതമുദ്ര.

മാറിനുമുകളിൽ ഉള്ളിലേയ്ക്ക് പിടിച്ച മുഷ്ടികൾ അവിടെ തന്നെ വിട്ട് ഭ്രമരം പിടിച്ച് ഇളക്കിക്കൊണ്ട് ഇടതുനിന്ന് വലത്തേയ്ക്ക് ഉലയുന്ന ദേഹത്തോടെ ഇരുകൈകളും നെറ്റ്യ്ക്കുസമം ഉയർത്തി ഇരുവശത്തേയ്ക്കും അർദ്ധവൃത്താകൃതിയിൽ ചലിപ്പിച്ച് മാറിനു മുന്നിൽ എത്തി അവവസാനിപ്പിക്കുന്നു.

മുദ്ര 0156

ചവിട്ടിച്ചാടി കാട്ടുന്ന സംയുതമുദ്ര.

ഇടത്തെ കയ്യിൽ മാറിനുനേരെ ഉള്ളിലേയ്ക്കാക്കി മുഷ്ടി പിടിയ്ക്കുക. വലത്തെ കയ്യിലെ ഹംസപക്ഷം അതിനെ അടിയിലൂടെ ചുഴിച്ചെടുത്ത് നെറ്റിക്ക് മുന്നിൽ കൊണ്ട് വന്ന് മുദ്രാഖ്യം പിടിച്ച് അത് വിട്ട് ഹംസപക്ഷമാക്കുക.

മുദ്ര 0046

കാല് കൂട്ടി നിന്ന് കാട്ടുന്ന സംയുത മുദ്ര.

ഇടം കയ്യിൽ മുഷ്ടിയും അതിനൽപ്പം താഴെയായി വലം കയ്യിലെ പല്ലവവും മാറിനു മുന്നിൽ പിടിച്ച് നിലം ഉഴുകുന്ന രീതിയിലുള്ള ചലനങ്ങൾ കാട്ടുക.

മുദ്ര 0045

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകൈകളും അരയ്ക്ക് സമം പരസ്പരം പിണച്ച് മുഷ്ടിയാക്കി പിടിച്ച് വിട്ട് ഹംസപക്ഷം ആക്കി വലതുകൈ വലത്തേക്കും ഇടത് കൈ ഇടത്തേക്കും ചുഴിച്ച് എടുത്ത് ഇരുകൈകളിലേയും വിരലുകൾ ഒരുമിച്ച് ചേർത്ത് താമരമൊട്ടിന്റെ ആകൃതിയിൽ പിടിച്ച് സാവധാനം ഇളകുന്ന വിരലുകൾ ഇതളുകളെ ഓർമ്മിക്കും വിധം വിടർത്തി താമരയുടെ ആകൃതിയിൽ അവസാനിപ്പിക്കുക.
 

മുദ്ര 0037

താണുനിന്നുകാട്ടുന്ന മുദ്രയാണിത്. വലതുകൈ കൊണ്ടും ഇടതു കൈകൊണ്ടും വേറെ വേറെ കാട്ടാൻ കഴിയുന്ന മുദ്രയാണിത്. സംയുത മുദ്ര.

മുദ്ര 0030

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

മാറിനു മുന്നിൽ ഹംസപക്ഷം ഉപയോഗിച്ച് മെത്ത എന്ന മുദ്ര കാട്ടുകയും ഇരുകൈകളും ഉപയോഗിച്ച് മെത്തയുടെ ഉയർച്ച താഴ്ച്ചകൾ കൊട്ടി ഒതുക്കുകയും വിരിപ്പ് വിരിക്കുകയും ഇരുവശത്തും തലയണകൾ വെക്കുകയും ചെയ്യുന്നതായി ഉള്ള മുദ്രകൾ ഇവിടെ ഉപയോഗിക്കുന്നു.

മുദ്ര 0027

വശത്തേക്ക് കെട്ടിച്ചാടി കാണിക്കുന്ന  സംയുതമുദ്ര.

വലത് വശത്തേക്ക് കെട്ടിച്ചാടുമ്പോൾ നെറ്റിക്ക് മുന്നിൽ ഇരുകൈകളിലും മുഷ്ടി പിടിച്ച് വിറക് ഒടിക്കുന്ന പോലെ കാണിക്കുന്നു.

മുദ്ര 0022

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇടതുവശത്ത് മുന്നിലേക്ക് നീട്ടിപ്പിടിച്ച കൈകളില്‍ മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷമാക്കി ഇരുകൈകളും ജലപ്രവാഹത്തെ സൂചിപ്പിക്കുന്ന വിധത്തില്‍ ഇളക്കി വലത് വശത്തേക്ക് നീങ്ങുന്നു. അല്‍പ്പം താഴ്ത്തി വലതുവശത്തേക്ക് കൈകള്‍ നീട്ടി ചലനമവസാനിപ്പിക്കുന്നു.

Pages