മുദ്ര 0031

Compiled meanings: 

ചുഴിച്ച് പിന്നാക്കം ചാടി കാട്ടുന്ന സം‍യുതമുദ്ര.

ഇടംകയ്യിലെ കടകാമുഖം നെറ്റിക്ക് മുന്നില്‍ ഉള്ളിലേക്ക് പിടിച്ചും വലം കയ്യിലെ പതാകം നെറ്റിക്ക് മുന്നില്‍ പുറത്തേക്ക് പിടിച്ചും മുദ്ര തുടങ്ങുന്നു. ദേഹം താണുനിവരുന്നതോടെ കൈകൾ ഇരുവശത്തേയ്ക്കും അകറ്റി വിടർത്തുന്നു. കൈകള്‍ ഇരുവശത്തേക്കും അകറ്റി ഭീമസേനനെ സ്മരിച്ച് വീരഭാവത്തില്‍ അവസാനിക്കുന്നു.

Miscellaneous notes: 

ഭീമനിലെ ധീരതയെ കാണിക്കുന്ന കടകാമുഖം, ക്ഷത്രിയത്വത്തെ കാണിക്കുന്ന പതാകമുദ്രയും യോജിപ്പിച്ച് ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു. രാജാവ് എന്ന മുദ്രയുടെ ഇടം കയ്യില്‍ കടകാമുഖം പിടിച്ചാല്‍ ഭീമന്‍ എന്ന മുദ്ര ആയി.

Video: 

Actor: 
കലാമണ്ഡലം രവികുമാര്‍