പതാകം

കൈപ്പത്തി നിവർത്തിപ്പിടിച്ച് മോതിരവിരൽ (ചെറുവിരലിൽ നിന്നും രണ്ടാമത്തെ വിരൽ) അകത്തോട്ട് പകുതി മടക്കിയാൽ പതാകമെന്ന മുദ്ര കിട്ടും.

Undefined
അനുബന്ധ വിവരങ്ങൾ: 

ഹസ്തലക്ഷണദീപികയിലെ ശ്ലോകം ഇവിടെ കൊടുക്കാം.

മുദ്ര 0207

ചവുട്ടിച്ചാടി കാണിക്കുന്ന സംയുതമുദ്ര.

നെറ്റിയ്ക്കു മുന്നിൽ ഇരുകൈകളും കൂപ്പിപ്പിടിച്ച് കൈകൾ ഇരുവശത്തേയ്ക്കും അകറ്റി ഇടംകയ്യിൽ സർപ്പശിരസ്സും വലം കയ്യിൽ പതാകവും പിടിയ്ക്കുന്നു.

മുദ്ര 0053

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകയ്യിലേയും ഹംസപക്ഷങ്ങള്‍ മാറിനു മുന്നില്‍ മലര്‍ത്തി പിടിച്ച് ഇരുവശത്തേക്കും വൃത്താകൃതിയില്‍ ചുഴിച്ചെടുത്ത് കമഴ്ത്തിയ പതാകം കൊണ്ട് പാദം എന്ന് കാട്ടുക. ഇടം കയ്യിലെ വര്‍ദ്ധമാനകം ചെറുതായി ചുഴിച്ച് ഇടത്തെ ഉപ്പൂറ്റി എന്നും അത് പോലെ തന്നെ വലം കയ്യിലെ വര്‍ദ്ധമാനകം ചെറുതായി ചുഴിച്ച് വലത്തെ ഉപ്പൂറ്റി എന്നും കാട്ടുക.

മുദ്ര 0049

കാല്‍കൂട്ടി നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

ചുണ്ടിനുമുന്നില്‍ കമഴ്ത്തി പിടിച്ച പതാകം മുന്നിലേക്കും പിന്നിലേക്കും മെല്ലെ ഇളക്കുക.

മുദ്ര 0036

കോണിലേക്ക് ചവിട്ടി ചാടി കാട്ടുന്ന സം‍യുതമുദ്ര.

വലംകാലില്‍ ഇരുന്ന് വലതുകൈ ഹംസപക്ഷം അരക്ക് വലത് ഭാഗത്തും, ഇടത് കൈ ഹംസപക്ഷം ശിരസ്സിന്‌ ഇടത് വശത്ത് പുറത്തെക്ക് തിരിച്ച് പിടിച്ച്, വലം കാലില്‍ നിന്ന് ഇടം കാലിലേക്ക് അര നീങ്ങുമ്പോള്‍ വലം കൈ ഇടതുകയ്യില്‍ ചേര്‍ത്ത് ശിരസ്സിന്‌ ഇടതുവശം പിണച്ച് പിടിച്ച്, ഇടം കയ്യില്‍ കടകവും വലം കയ്യില്‍ പതാകവും പിടിച്ച് വലം കാല്‍ ഉയര്‍ത്തി കാട്ടുന്ന മുദ്ര.

മുദ്ര 0034

താണുനിന്നു കാട്ടുന്ന സംയുതമുദ്ര.

ഇടം കൈ അകത്തേയ്ക്കും വലം കൈ പുറത്തേയ്ക്കും നെറ്റിയ്ക്ക് മുന്നിലായി പിടിച്ച് മുന്നിലൂടെ അതാതു കയ്യിന്റെ വശത്തേയ്ക്ക് വട്ടത്തിൽ ചെറുതായി ചലിപ്പിച്ച് മുൻ സ്ഥാനത്ത് അവസാനിപ്പിയ്ക്കുന്നു.

മുദ്ര 0031

ചുഴിച്ച് പിന്നാക്കം ചാടി കാട്ടുന്ന സം‍യുതമുദ്ര.

ഇടംകയ്യിലെ കടകാമുഖം നെറ്റിക്ക് മുന്നില്‍ ഉള്ളിലേക്ക് പിടിച്ചും വലം കയ്യിലെ പതാകം നെറ്റിക്ക് മുന്നില്‍ പുറത്തേക്ക് പിടിച്ചും മുദ്ര തുടങ്ങുന്നു. ദേഹം താണുനിവരുന്നതോടെ കൈകൾ ഇരുവശത്തേയ്ക്കും അകറ്റി വിടർത്തുന്നു. കൈകള്‍ ഇരുവശത്തേക്കും അകറ്റി ഭീമസേനനെ സ്മരിച്ച് വീരഭാവത്തില്‍ അവസാനിക്കുന്നു.

മുദ്ര 0024

കാല്‍ കൂട്ടി നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

വലത്തേ കൈ ശിരസ്സിനുസമം ഇടത് ഭാഗത്ത് പിടിച്ച് വേഗത്തില്‍ ഇളക്കി അരക്ക് സമം വലത് ഭാഗം വരെ എത്തിക്കുക. ഒരിക്കല്‍ കൂടി ഇത് ആവര്‍ത്തിക്കുക.

മുദ്ര 0020

താണ്‌ നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

വലത്തെ കയ്യിലെ പതാകം കമിഴ്ത്തി പിടിച്ച് ഇടത്തെ മാറിനു മുന്നില്‍ നിന്നാരംഭിച്ച് ചതുരാകൃതിയില്‍ പീഠത്തെ സൂചിപ്പിക്കുന്ന വിധം ചലിപ്പിക്കുന്നു.

മുദ്ര 0002

ഇരുകൈകളിലേയും ഹംസപക്ഷം മാറിന്‌ മുന്നില്‍ മലര്‍ത്തി അടുപ്പിച്ച് പിടിച്ച് അല്‍പ്പം താഴേക്ക് എടുത്ത് ഇരുവശത്തേയ്ക്കും വൃത്താകൃതിയില്‍ ചലിപ്പിച്ച് കൈകള്‍ കമിഴ്ത്തി ഒരുമിച്ച് കൊണ്ടുവന്ന് മാറിനു മുന്നില്‍ താഴേക്ക് ചലിപ്പിക്കുന്നതോടെ പതാകം പിടിക്കുക. വീണ്ടും കൈകള്‍ മാറിനു സമം ഉയര്‍ത്തി രണ്ടാമതൊരിക്കല്‍ കൂടി താഴേക്ക് ചലിപ്പിക്കുക.