മുദ്ര 0033
Compiled meanings:
School:
കാലുകൂട്ടി നിന്ന് കാട്ടുന്ന അസംയുതമുദ്ര.
വലത്തെ കയ്യിലെ ഹംസപക്ഷം ശിരസ്സിന്റെ ഇടത് ഭാഗത്ത് പിടിച്ച് മുഖത്തിനു ചുവട്ടിലൂടെ അർദ്ധവൃത്താകൃതിയിൽ ചുഴറ്റി എടുത്ത് മുഖത്തിനു വലത് വശം കൊണ്ട് വന്ന് കർത്തരീമുഖം പിടിച്ച് അവസാനിപ്പിക്കുക. ഇതേ മുദ്ര ഇടംകൈ കൊണ്ടും കാട്ടാവുന്നതാണ്.
Basic Mudra:
Miscellaneous notes:
മുഖത്തിന്റെ ആകൃതിയെ സൂചിപ്പിക്കും വിധം ഈ മുദ്രയെ രൂപകൽപ്പന ചെയ്തിരിക്കുന്നു. ശരീരമുദ്രയിലുപയോഗിക്കുന്ന കർത്തരീമുഖം ശരീരഭാഗമായ മുഖത്തെ സൂചിപ്പിക്കുവാനും ഉപയോഗിക്കുന്നത് ഉചിതമായിരിക്കുന്നു. കല്ലുവഴി സമ്പ്രദായത്തിൽ കാട്ടുന്നതിൽ നിന്ന് വ്യത്യസ്തമായ വിധത്തിൽ പുറത്തേക്ക് തിരിച്ചാണ് ഇവിടെ ഹംസപക്ഷം പിടിക്കുന്നത് എന്നത് ശ്രദ്ധിക്കുക.
Video:
Actor:
കലാമണ്ഡലം രവികുമാർ