കർത്തരീമുഖം

ചെറുവിരൽ പൊക്കിയും പിന്നത്തെ മൂന്നുവിരലുകൾ പകുതി മടക്കിയും തള്ളവിരലിന്റെ തലയെ ചൂണ്ടുവിരലിന്റെ നടുഭാഗത്ത് തൊടീക്കുകയും ചെയ്താൽ അത് കർത്തരീമുഖം ആയി

Undefined
അർത്ഥങ്ങൾ: 

മുദ്ര 0210

താണുനിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകൈകളിലേയും ഹംസപക്ഷം മലർത്തിമാറിനുമുന്നിൽ പിടിച്ച് അൽ‌പ്പം താഴേയ്ക്കമർന്ന് ചുഴിച്ച് വലതുവശത്തെത്തി ഇരുകൈകളിലും കർത്തരീമുഖം പിടിയ്ക്കുക. വലത്തുനിന്ന് ഇടത്തേയ്ക്ക് ചലിയ്ക്കുന്നതൊനൊപ്പം കൈകളിൽ കർത്തരീമുഖം വിട്ട് ഹംസപക്ഷമാക്കുക. ഇത്പോലെ തന്നെ ഇടത് വശത്തേക്കെടുത്തും ഈ മുദ്ര കാട്ടാവുന്നതാണ്.

 

മുദ്ര 0048

കാൽ കൂട്ടി നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകയ്യിലേയും ഹംസപക്ഷങ്ങൾ വയറിനു മുകളിലായി കമഴ്ത്തി പിടിച്ച് മുന്നോട്ട് അർദ്ധവൃത്താകൃതിയിൽ ചുഴിച്ച് വയറിനു താഴെ മലർത്തി കർത്തരീമുഖം പിടിക്കുന്നു.

മുദ്ര 0047

കാല് കൂട്ടി നിന്ന് കാട്ടുന്ന സംയുത മുദ്ര.

ഇരുകയ്യിലേയും ഹംസപക്ഷങ്ങൾ ചെറുവൃത്താകൃതിയിൽ ചലിപ്പിച്ച് ഒടുവിൽ കർത്തരീമുഖം പിടിച്ച് കലം എന്ന മുദ്ര കാട്ടുക. ഹംസപക്ഷം കൊണ്ട് കലത്തിന്റെ അടപ്പ് കാട്ടുന്നു. ശുകതുണ്ഡമുദ്ര കൊണ്ട് അതിന്റെ കൊളുത്ത് കാട്ടുക.

മുദ്ര 0039

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ശിരസ്സിന് ഇടത് വശത്ത് ഇടം കയ്യിൽ ആറ് എന്ന് സംഖ്യാമുദ്ര വലം കൈകൊണ്ട് മുഖം എന്ന മുദ്ര കാണിക്കുന്നു.

മുദ്ര 0033

കാലുകൂട്ടി നിന്ന് കാട്ടുന്ന അസംയുതമുദ്ര.

വലത്തെ കയ്യിലെ ഹംസപക്ഷം ശിരസ്സിന്റെ ഇടത് ഭാഗത്ത് പിടിച്ച് മുഖത്തിനു ചുവട്ടിലൂടെ അർദ്ധവൃത്താകൃതിയിൽ ചുഴറ്റി എടുത്ത് മുഖത്തിനു വലത് വശം കൊണ്ട് വന്ന് കർത്തരീമുഖം പിടിച്ച് അവസാനിപ്പിക്കുക. ഇതേ മുദ്ര ഇടംകൈ കൊണ്ടും കാട്ടാവുന്നതാണ്.

മുദ്ര 0001

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലേയും ഹംസപക്ഷം ഇടത് തോളിനോട് ചേര്‍ത്ത് പിടിച്ച് ഇടത്തേ ഹംസപക്ഷം അല്‍പ്പം ഇടത്തേക്ക് നീക്കി ഇരുകകളിലും കര്‍ത്തരീമുഖം പിടിക്കുക. വലത് വശത്തും കാട്ടാവുന്നതാണ്‌.

മുദ്ര 0009

കാലുകള്‍ കൂട്ടി നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകൈകളിലെയും ഹംസപക്ഷം നെറ്റിയ്ക്ക് മുന്നില്‍ ഉള്ളിലേക്ക് തിരിച്ച് പിടിച്ച് കൈകളില്‍ കര്‍ത്തരീമുഖം പിടിച്ച് ഇരുവശത്തേക്കുമുള്ള ചെറുചലനത്തോടെ കൈകള്‍ സാവധാനം താഴ്ത്തി മാറിനു മുന്നില്‍ എത്തിയ്ക്കുക.

മുദ്ര 0004

താണ്‌ നിന്ന് കാട്ടുന്ന സം‍യുത മുദ്ര.

ഹംസപക്ഷം ഇരുകകളിലും പിടിച്ച് ഒരു അര്‍ദ്ധവൃത്താകൃതിയില്‍ സ്വന്തം ശരീരത്തെ സൂചിപ്പിച്ച് ഇരുവശവും കൊണ്ട് വന്ന് ശരീരമുദ്ര കാണിച്ച് കര്‍ത്തരീമുഖത്തില്‍ അവസാനിപ്പിക്കുക. പിന്നീട് ഇരുകൈകളിലും സൂചികാമുഖം പിടിച്ച് മാറിനു ഇടത് വശത്ത് താഴെ 1 ശിരസ്സിന്‌ ഇടതുവശത്ത് മുകളില്‍ 2  ശിരസ്സിനു വലതുവശത്ത് മുകളില്‍ 3 മാറിന്‌ വലത് വശത്ത് താഴെ 4 എന്നിങ്ങനെ നാല്‌ തവണ മുറിയുന്നതായി മുദ്ര കാണിക്കുക.