മുദ്ര 0044

Compiled meanings: 

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകൈകളിലേയും കടകാമുഖം വലത്തെ കൈ ഉള്ളിലേക്കും ഇടത്തെ കൈ പുറത്തേയ്ക്കും ആയി മാറിനു മുന്നിൽ പിടിച്ച് ഓരോ കൈകളായി വെവ്വേറെ ഒരു ചെറു വൃത്താകൃതിയിൽ മുന്നിലെക്ക് ചലിപ്പിച്ച് അതോടൊപ്പം ശരീരത്തിന്റെ കൂടെ ചലനത്തോടെ ഈ മുദ്ര കാട്ടുന്നു.

Miscellaneous notes: 

ഉള്ളിൽ നിന്ന് തിക്കിതിരക്കി പുറത്തേയ്ക്ക് വരുന്ന മദത്തെ ഈ മുദ്രയുടെ ചലനം സൂചിപ്പിക്കുന്നു. യമധർമ്മൻ എന്ന മുദ്രയിലും  മർദ്ദനത്തിനും മറ്റും ഉപയോഗിക്കുന്ന കടകാമുഖ മുദ്ര ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഉചിതമായിരിക്കുന്നു. മദത്തിന്റെ ആധിക്യം സ്വന്തം വിനാശം തന്നെ ആണല്ലൊ.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ