മുദ്ര 0202

Compiled meanings: 

വട്ടം വച്ചുകാണിക്കുന്ന സംയുതമുദ്ര.

മാറിനുമുകളിൽ ഉള്ളിലേയ്ക്ക് പിടിച്ച മുഷ്ടികൾ അവിടെ തന്നെ വിട്ട് ഭ്രമരം പിടിച്ച് ഇളക്കിക്കൊണ്ട് ഇടതുനിന്ന് വലത്തേയ്ക്ക് ഉലയുന്ന ദേഹത്തോടെ ഇരുകൈകളും നെറ്റ്യ്ക്കുസമം ഉയർത്തി ഇരുവശത്തേയ്ക്കും അർദ്ധവൃത്താകൃതിയിൽ ചലിപ്പിച്ച് മാറിനു മുന്നിൽ എത്തി അവവസാനിപ്പിക്കുന്നു.

Miscellaneous notes: 

ജലമുദ്രയിലുള്ള ഭ്രമരം കൊണ്ട് ആവിയായി പൊങ്ങുന്ന ജലത്തെ സൂചിപ്പിക്കുന്നു. മേഘത്തിൽ ജലം നിറഞ്ഞ് താഴേയ്ക്കമരുന്നതും കാട്ടുന്നു. ദേഹത്തിന്റെ ഉലച്ചിൽ കീഴ്പ്പടം ശൈലിയിൽ കൂടുതൽ ഉള്ളത് ശ്രദ്ധിക്കുക.

Video: 

Actor: 
സദനം ഭാസി