മുദ്ര 0206
Compiled meanings:
School:
താണുനിന്ന് കാട്ടുന്ന അസംയുതമുദ്ര.
വലം കൈ ഹംസപക്ഷം മാറിനു മുന്നിൽ നിന്ന് താഴേക്കൂടി ചുഴിച്ച് വിരലുകൾ മുകളിലേയ്ക്ക് വരും വണ്ണം ഇടത്തെ മാറിന് മുന്നിലെത്തി മുദ്രാഖ്യം പിടിച്ച് വിരലിളക്കി വലത്തേയ്ക്ക് നീക്കി വലത്തെ മാറിനു മുന്നിലെത്തുമ്പോൾ മൃഗശീർഷം പിടിച്ച് മുദ്ര അവസാനിപ്പിക്കുന്നു.
Basic Mudra:
Miscellaneous notes:
ഇടതുകൈകൊണ്ടും ഈ മുദ്ര കാട്ടാം. മനസ്സെന്ന മുദ്രയിലെ മുദ്രാഖ്യം തന്നെ സമീകൃതമനസ്സിന്റെ ആദരവിനെ സൂചിപ്പിക്കാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നു. മുകുരമുദ്രയാണ് ഈ സ്ഥാനത്ത് ഇപ്പോൾ നടപ്പ്.
Video:
Actor:
സദനം ബാലകൃഷ്ണന്