മുദ്രാഖ്യം

ചൂണ്ടുവിരലും തള്ളവിരലും മദ്ധ്യത്തിലെ ദ്വാരം വൃത്താകൃതിയിൽ വരത്തക്കവണ്ണം ചേർത്തു പിടിയ്ക്കുകയും, ബാക്കി മൂന്നുവിരലുകൾ നിവർത്തിപ്പിടിയ്ക്കുകയും ചെയ്താൽ മുദ്രാഖ്യമുദ്ര ആയി.

Undefined

മുദ്ര 0206

താണുനിന്ന് കാട്ടുന്ന അസംയുതമുദ്ര.

വലം കൈ ഹംസപക്ഷം മാറിനു മുന്നിൽ നിന്ന് താഴേക്കൂടി ചുഴിച്ച് വിരലുകൾ മുകളിലേയ്ക്ക് വരും വണ്ണം ഇടത്തെ മാറിന് മുന്നിലെത്തി മുദ്രാഖ്യം പിടിച്ച് വിരലിളക്കി വലത്തേയ്ക്ക് നീക്കി വലത്തെ മാറിനു മുന്നിലെത്തുമ്പോൾ മൃഗശീർഷം പിടിച്ച് മുദ്ര അവസാനിപ്പിക്കുന്നു.

മുദ്ര 0205

 

താണുനിന്ന് കാട്ടുന്ന സംയുത മുദ്ര.

മാറിനു മുന്നിൽ പിടിച്ചുവലംകയ്യിലെ ഹംസപക്ഷം ചെറുചുഴിപോലെ വലത്തെയ്ക്ക് നീട്ടി മുദ്രാഖ്യം പിടിച്ച് വിട്ട് സൂചികാമുഖമാക്കുന്നു.

മുദ്ര 0204

താണുനിന്നും  കാണിക്കുന്ന സംയുതമുദ്ര.

മാറിനു മുന്നിൽ അടുപ്പിച്ചു പിടിച്ച ഹംസപക്ഷങ്ങൾ ഇരുവശത്തേയ്ക്കും അല്പമകറ്റി കൈത്തലങ്ങൾ പരസ്പരം അഭിമുഖം വരുമാറ് ചെരിച്ച് മുദ്രാഖ്യം പിടിച്ച് ഒടുവിൽ വിട്ട് ഹംസപക്ഷമാക്കുക.

മുദ്ര 0156

ചവിട്ടിച്ചാടി കാട്ടുന്ന സംയുതമുദ്ര.

ഇടത്തെ കയ്യിൽ മാറിനുനേരെ ഉള്ളിലേയ്ക്കാക്കി മുഷ്ടി പിടിയ്ക്കുക. വലത്തെ കയ്യിലെ ഹംസപക്ഷം അതിനെ അടിയിലൂടെ ചുഴിച്ചെടുത്ത് നെറ്റിക്ക് മുന്നിൽ കൊണ്ട് വന്ന് മുദ്രാഖ്യം പിടിച്ച് അത് വിട്ട് ഹംസപക്ഷമാക്കുക.

മുദ്ര 0042

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകയ്യിലേയും ഹംസപക്ഷങ്ങൾ മാറിന് മുന്നിൽ മലർത്തി ഒരുമിച്ച് ചേർത്ത് പിടിച്ച് അവിടെ നിന്ന് ഇരുവശത്തേയ്ക്കും അൽപ്പം അകറ്റി മുദ്രാഖ്യം പിടിച്ച് അവസാനിപ്പിക്കുക.

മുദ്ര 0028

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇടത്തെ കയ്യിലെ കടകം മാറിന് മുന്നിൽ പിടിച്ച് വലത്തെ കയ്യിലെ ഹംസപക്ഷം പുറത്ത് നിന്ന്, കടകത്തിന് ചുവട്ടിലൂടെ ഉള്ളിലേക്ക് ചുഴിച്ച് എടുത്ത് നെറ്റിക്ക് മുന്നിൽ കൊണ്ട് വന്ന് മുദ്രാഖ്യം പിടിച്ച് വിടുക.

മുദ്ര 0011

താണ്‌ നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

വലത്തെ കൈയ്യിലെ ഹംസപക്ഷം ഇടത്തെ മാറിനുമുന്നില്‍ ഉള്ളിലേക്ക് തിരിച്ച് പിടിച്ച് അവിടെ നിന്നും വലത്തേക്ക് ചലിപ്പിച്ച് വലത്തെ മാറിനു മുന്നിലെത്തിയാല്‍ മുദ്രാഖ്യമുദ്ര പിടിച്ച് അവസാനിപ്പിക്കുന്ന മുദ്ര. ഇടത് കൈകൊണ്ടും ഈ മുദ്ര കാട്ടാവുന്നതാണ്‌.

മുദ്ര 0010

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര

ഇരുകൈകളിലേയും മുദ്രാഖ്യം ഉള്ളിലേക്ക് തിരിച്ച് മാറിനുമുന്നില്‍ പിടിച്ച് അല്‍പ്പം താഴേക്കും വീണ്ടും മുകളിലേക്കും വീണ്ടും താഴേക്കും എന്നിങ്ങനെ ഏതാനും തവണ ചലിപ്പിച്ച് അവസാനിപ്പിക്കുന്ന മുദ്ര.

മുദ്ര 0005

താണ്‌ നിന്ന് കാട്ടുന്ന സം‍യുത മുദ്ര.

കൈകള്‍ മാറിനു മുന്നില്‍ ഇടത് കയ്യില്‍ കടകവും വലത് കയ്യില്‍ മുദ്രാഖ്യവും മാറിനു നേരേ തിരിച്ച് പിടിച്ച് ഇരുകൈകളും അല്‍പ്പം താഴ്ത്തി മുകളിലേക്ക് ഉയര്‍ത്തി നെറ്റിക്കുസമം എത്തുമ്പോള്‍ മുദ്രാഖ്യം മലര്‍ത്തി ഒടുവില്‍ സൂചികാമുഖം ആക്കുക.