നിലപ്പദം

രാഗം: 
താളം: 
ആട്ടക്കഥ: 

ശ്ലോകം
അംഭോജാസനനന്ദനസ്സുരജനൈര്‍ജ്ജംഭാരി മുഖ്യൈസ്സദാ
സംഭാവ്യ: സുകൃതീ കൃതീ ശ്വശുരതാം ശംഭോരിഹ പ്രാപ്തവാന്‍
ദക്ഷോ നാമ പുരാ കിലകലാദക്ഷ: പ്രജാനാം പതിര്‍ -
ല്ലക്ഷ്മീശാഭിമതോ ഗുനൈരനുപമൈരാസീദസീമദ്യുതി:

നിലപ്പദം
ഭാഗധേയ വാരിരാശി ഭാസുരശരീരന്‍
യോഗമാര്‍ഗ്ഗ വിശാരദന്‍ യോഗശാലി വീരന്‍

സാധുലോക ചിന്താമണി ചാരുതശീലന്‍
ബാധിതവിരോധിജാലന്‍ ബന്ധുജനപാലന്‍

നര്‍മ്മ കര്‍മ്മ പരായണന്‍ താപസമാനിതന്‍
നിര്‍മ്മലമാനസനവനന്‍ നീതിമാന്‍ വിനീതന്‍

വേദശാസ്ത്രാദികോവിദന്‍ വേദവല്ലീജാനി
മേദുരകല്യാണം വാണു മോദമോടു മാനീ

അർത്ഥം: 

ശ്ലോകം
ബ്രഹ്മപുത്രനും ഇന്ദ്രന്‍ തുടങ്ങിയ ദേവന്മാരാല്‍ എപ്പോഴും മാനിക്കപ്പെടേണ്ടവനും പുണ്യവനും പണ്ഡിതനും ശ്രീപരമേശ്വരന്റെ ഭാര്യാപിതാവും സകലകലാ നിപുണനും എതിരറ്റ ഗുണങ്ങളെക്കൊണ്ട് മഹാവിഷ്ണുവിന് ഇഷ്ടപ്പെട്ടവനും അളവറ്റ തേജസ്സോടു കൂടിയവനും ആയ ദക്ഷന്‍ എന്ന പ്രജാപതി ഉണ്ടായിരുന്നു.

പദം
ഭാഗ്യസമുദ്രവും തേജസ്വിയും അഷ്ടാംഗയോഗ നിപുണനും യോഗിശ്രേഷ്ഠനും സജ്ജനങ്ങള്‍ക്ക് ചിന്താമണിയും സുശീലനും ശത്രുക്കളെ ജയിച്ചവനും ബന്ധുക്കളെ രക്ഷിക്കുന്നവനും ധര്‍മ്മനിഷ്ഠനും കര്‍മ്മനിഷ്ഠനും മഹര്‍ഷിമാരാല്‍പോലും മാനിക്കപ്പെടുന്നവനും പരിശുദ്ധഹൃദയനും നീതിമാനും വിനയത്തോടുകൂടിയവനും വേദശാസ്ത്രാദികളില്‍ പണ്ഡിതനും വേദവല്ലിയുടെ ഭര്‍ത്താവും അഭിമാനിയും ആയ (ദക്ഷന്‍) സര്‍വ്വമംഗളങ്ങളോടും കൂടി വാണു.