സരഭസമിതി ചിന്തയന്‍
ആട്ടക്കഥ:
സരഭസമിതി ചിന്തയന്‍ മദാന്ധ:
പ്രസഭമുപേത്യ സതീം ഗൃഹീതുകാമ:
അലഭത സഹസാ തപോമയാഗ്നൌ
ശലഭദശാമസുരാധിപോ ദുരാത്മാ.
അർത്ഥം:
കാമം കൊണ്ട് അന്ധനായി പെട്ടെന്ന് സതിയെ സമീപിച്ച് അവളെ ബലാല്‍ പിടിക്കാന്‍ ശ്രമിച്ച ആ ദുരാത്മാവ് അവളുടെ തപശ്ശക്തിയാകുന്ന അഗ്നിയില്‍ ശലഭം പോലെ ദഹിച്ചു.