വിദിത ചരിതേ ദക്ഷേ

ആട്ടക്കഥ: 

വിദിത ചരിതേ ദക്ഷേ ക്രുദ്ധ്യത്യതീവ ശിവായ സാ
പുനരപി തപശ്ചക്രേ ഗത്വാ പുരേവ തപോവനം
മുനിവപുരയം പ്രാദുര്‍ഭൂയദ്രുതം ശശിശേഖരോ
ഗിരിവരമഗമാല്‍ കൈലാസാഖ്യം തയാ സഹ കാന്തയാ

അർത്ഥം: 

ഇക്കഥയറിഞ്ഞ് ദക്ഷന്‍ ശിവന്റെ നേരേ ഏറ്റവും കുപിതനായി. സതീദേവിയാകട്ടെ വീണ്ടും തപോവനത്തില്‍ ചെന്ന് തപസ്സു ചെയ്തു. ഉടനെ ശിവന്‍ മുനിവേഷത്തില്‍ വന്ന് സതിയേയും കൂട്ടി കൈലാസത്തിലേക്ക് പോയി.