അരവിന്ദഭവതനയ സുമതേ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

അരവിന്ദഭവതനയ സുമതേ! തവ
ഹരനിന്ദ തെല്ലുമരുതരുതേ
പുരവൈരി തന്നുടയ ചരണം തന്നെ
ഭുവനമീരേഴിനുമൊരു ശരണം
ശര്‍വ്വനൊടു ചെയ്കിലവമാനം ഹന്ത!
സര്‍വ്വാപദാമതുനിദാനം
സര്‍വ്വദാ ചെയ്ക ശിവമോദം ഭവാന്‍
സാമ്പ്രതമിതിന്നരുതു വാദം
കണ്ടാശു വരിക ശിവമമലം
എങ്കിലുണ്ടാം ഭവാനു ശിവമഖിലം.

അർത്ഥം: 

അല്ലയോ ബ്രഹ്മപുത്രാ, ശിവനെ നിന്ദിക്കരുതേ. ആ പുരവൈരിയുടെ പാദങ്ങളാണ് ഈരേഴു ലോകത്തിനും ശരണം. ശിവനെ അപമാനിച്ചാല്‍ അത് ആപത്തിന് കാരണമാകും. എപ്പോഴും ശിവപ്രീതി ചെയ്യുക അതിനു തര്‍ക്കമില്ല. അങ്ങ്പോയി ശിവനെ കണ്ടുവരിക. എങ്കില്‍ അങ്ങയ്ക്ക് മംഗളമുണ്ടാകും.