പരിയാനമ്പറ്റ ദിവാകരൻ
പെരിങ്കന്നൂര്‍ (പാലക്കാട് ജില്ല) പരിയാനമ്പറ്റ മനയില്‍ ജനിച്ചു. അച്ഛന്‍ ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്. അദ്ദേഹം പ്രസിദ്ധനായ നാടക നടന്‍, മജീഷ്യന്‍, സിനിമാ നടന്‍, എകാഭിനയം എന്ന നിലയിലോക്കെ ശോഭിച്ചിരുന്നു. മാജിക്കില്‍ പ്രൊഫസ്സര്‍ വാഴകുന്നത്തിന്റെ ശിഷ്യനായിരുന്നു ശ്രീ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്. ശ്രീദേവി അന്തര്‍ജ്ജനമാണ് ശ്രീ ദിവാകരന്റെ അമ്മ. എട്ടാം വയസ്സുമുതല്‍ പേരൂര്‍ ഗാന്ധി സേവാസദനത്തില്‍ ചേർന്ന് കഥകളി അഭ്യസിച്ചു. ശ്രീ സദനം (കീഴ്പടം) കുമാരന്‍ നായര്‍,ശ്രീ സദനം ബാലകൃഷ്ണന്‍ എന്നിവരൊക്കെ സദനത്തിലെ ഗുരുക്കന്മാരായിരുന്നു. പിന്നീട് കലാമണ്ഡലത്തില്‍ ചേര്‍ന്നു അഭ്യസിച്ചു.കലാമണ്ഡലത്തില് വാഴേങ്കട വിജയാന്‍ കലാമണ്ഡലം ഗോപി കലാമണ്ഡലം പദ്മനാഭന്‍ നായര്‍ എന്നിവരുടെയൊക്കെ കളരിയില്‍ അഭ്യസിച്ചു. കൂടാതെ കെ.ജി വാസുദേവന്‍, വി.പി രാമകൃഷ്ണന്നായര്‍ എന്നിവരും ഗുരുക്കന്മാരായിരുന്നു. ശ്രീ കലാമണ്ഡലം ഗോപി വിദേശയാത്രക്ക് പോയപ്പോള്‍ വിസിറ്റിംഹ് പ്രൊഫസ്സര്‍ ആയി ആയി വന്ന ശ്രീ സദനം കൃഷ്ണന്കുട്ടിയും ശ്രീ കലാമണ്ഡലം നീലകണ്ടന്‍ നമ്പീശനുമാണ് താടിവേഷത്തില് ശോഭിക്കുമെന്നും അതിലേക്കു ശ്രദ്ധിക്കാനുമുള്ള നിര്ദ്ദേശം നല്കിയത് . പിന്നീടെ തിരികെ സദനത്തിലെത്തി കീഴ്പ്പടം കുമാരന്‍ നായരുടെ കീഴില്‍ മൂന്നുകൊല്ലം കൂടി അഭ്യസിക്കുകയുണ്ടായി. താടി വേഷങ്ങളും പെണ്‍കരിയുമാണ് അധികവും കെട്ടാറുള്ളത്. ഭാര്യ:ഉഷ, മക്കള്‍ ശ്രീജേഷ്, ശ്രീഷ