ക്രുദ്ധ: ശ്രീവീരഭദ്രസ്ത്രിഭുവനമഖിലം
ആട്ടക്കഥ:
ക്രുദ്ധ: ശ്രീവീരഭദ്രസ്ത്രിഭുവനമഖിലം കമ്പയന്നട്ടഹാസൈര്‍ -
ദക്ഷസ്യാഹൃത്യ ശീര്‍ഷം കരലസദസിനാ ദക്ഷിണാഗ്നൌ ജുഹാവ
ത്ര്യക്ഷാധിക്ഷേപവാദശ്രുതിസമയധൃതാനന്ദവൃന്ദാരകാണാം
ചക്രേ വൈകല്യമംഗേഷ്വധികമതിജവാദദ്ധ്വരം ചാപഭാങ്ക്ഷീല്‍
അർത്ഥം:
ത്രിലോകങ്ങള്‍ കുലുക്കുന്ന അട്ടഹാസത്തോടെ വീരഭദ്രന്‍ തന്‍റെ കരത്തിലുള്ള വാളുകൊണ്ട് ദക്ഷന്റെ ശിരസ്സറുത്ത് ഹോമിച്ചു. ശിവനിന്ദ കേട്ട് ആനന്ദിച്ചിരുന്ന ദേവന്മാര്‍ക്ക് അംഗ വൈകല്യങ്ങള്‍ വരുത്തി യാഗം തകര്‍ത്തു.