രുദ്രവല്ലഭ സതിയയച്ചൊരു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 1
രുദ്രവല്ലഭ സതിയയച്ചൊരു ഭദ്രകാളിയതായ ഞാന്‍
വിദ്രുതം തവ രക്തധാര കുടിച്ചിടാതെയടങ്ങുമോ?
ചരണം 2
സതിയൊടവമതി പലതുമിങ്ങു പറഞ്ഞതുംചില കുമതികള്‍
സദസി കേട്ടു രസിച്ചതും ബത സാധു ശിവശിവ നന്നഹോ.
അർത്ഥം:
പരമശിവന്റെ പ്രിയതമ, സതി അയച്ച ഭദ്രകാളിയായ ഞാന്‍ ഉടനെ നിന്റെ ചോര കുടിക്കാതെ അടങ്ങുമോ? സതിയോട് സദസ്സില്‍ അവമതി പറഞ്ഞതും അത് കേട്ടു ചിലര്‍ ചിരിച്ചതും വിശേഷമായി!