തത്കാലേ ദ്യൂത വൃത്യാ

ആട്ടക്കഥ: 

തത്കാലേ ദ്യൂത വൃത്യാ പ്രസഭമപഹൃതേ ധാര്‍ത്തരാഷ്ട്രൈ: സ്വരാഷ്ട്രേ
കാന്താരാന്തേ കഥഞ്ചില്‍ സഹ നിജസഹജൈ: കാന്തയാ ശാന്തയാ ച
നീത്വാഥ ദ്വാദശാബ്ദാന്‍ കലിതയതിവപു: കര്‍ത്തുമജ്ഞാതവാസം
മാത്സ്യസ്യാഭ്യര്‍ണ്ണമഭ്യാഗമദമിതയശാ ധര്‍മ്മജോ നിര്‍മ്മലാത്മാ.

അർത്ഥം: 

അക്കാലത്ത് ചൂതികളിയില്‍ തോറ്റ് , കൌരവരാല്‍ സ്വന്തം രാജ്യം ബലമായി അപഹരിക്കപ്പെട്ടപ്പോള്‍ അനുജന്മാരോടും ശാന്തസ്വാഭാവയായ ഭാര്യയോടുംകൂടി കാട്ടില്‍ പന്ത്രണ്ടുകൊല്ലം കഴിഞ്ഞശേഷം, ശുദ്ധാത്മാവായ ധര്‍മ്മപുത്രര്‍ , അജ്ഞാതവാസം ചെയ്യുവാനായി, സന്യാസിവേഷത്തില്‍ വിരാടരാജന്‍റെ കൊട്ടാരത്തില്‍ വന്നു.