ഗളസീമ ലസച്ചാരു തുളസീ (മംഗള ശ്ലോകം)
ഗളസീമ ലസച്ചാരു തുളസീ ദാമ ഭൂഷണം
വ്രജസീമന്തിനീ ജാരം അതസീമേചകം ഭജേ.
ഇരയിമ്മന്‍ തമ്പിയുടെ
ഗളസീമ ലസച്ചാരു തുളസീ ദാമ ഭൂഷണം
വ്രജസീമന്തിനീ ജാരം അതസീമേചകം ഭജേ.
ഭീമപ്രവേഷ്ടവിടപോത്ഥിതതേജസൈവ
ദഗ്ദ്ധേ തു കീചകമഹാവിപിനേ ജവേന,
നിഷ്കണ്ടകേ, കില വിരാടപുരേ വിതേനു-
രജ്ഞാതവാസമഥ പാണ്ഡുസുതാസ്സുഖേന.
പങ്കജലോചന! ജിഷ്ണു സഹോദര!
സങ്കടമെല്ലാം തീർപ്പതിനിനിയും
നിൻ കരുണാ മമ ശരണം തവ പദ-
പങ്കജമിത വന്ദേ ശുഭമൂർത്തേ!
നാഥകൃപാലയ! പരിപാലയ മാം.
സപദി സമിതിതാന്നിഹത്യ ശത്രൂൻ
ദ്വിപദസപത്നപരാക്രമോഥ ഭീമഃ
ദരദലദരവിന്ദസുന്ദരാക്ഷീം
ദ്രുപദനരാധിപനന്ദിനീം ജഗാദ.
പല്ലവി
വരികരികേ മമ വരതനുമൗലേ!
സുരുചിരകചഭരസുവിജിതജലദേ!
ചരണം 1
ആകർണ്ണായതചാരുവിലോചനേ!
ആകർണ്ണയ മമ വചനം ദയിതേ!
മാ കുരു ഭയമിനി വെറുതേ ഹൃദി തേ
പോകയി സുമുഖി! സുദേഷ്ണാ സവിധേ.
ചരണം 2
താർത്തേന്മൊഴിയൊരു ഗന്ധർവ്വേന്ദ്രൻ
നേർത്തിഹ വിരവൊടു കീചക നിധനം
ചീർത്തമദത്തൊടു ചെയ്താനെന്നൊരു
വാർത്ത പരത്തീടുക പുലർകാലേ.
കീചകനേയും ഉപകീചകനേയും കൊന്ന വലലൻ മാലിനിയെ ചേർത്തുനിർത്തി സ്നേഹത്തോടെ ആശ്വസിപ്പികുന്നു. സുദേഷ്ണയുടെ ഭവനത്തിലേക്ക് അവളെ പറഞ്ഞയക്കുന്നു.
ഇത്ഥമനേകവികത്ഥനമിന്നു നിരര്‍ത്ഥകമെന്നറിവിന്‍ യദി
പടുത്വമടുത്തുതടുത്തുകൊള്ളുക കടുത്തമൽ പ്രഹരം.
നാരിനിമിത്തം പോരിനുവന്നവനാരിഹ നീ സഹസാ? യുധി-
ധരിക്ക, പൃഷള്‍ക്കനിരയ്ക്കു ലാക്കായ് ഭവിക്കുമിന്നു ദൃഢം.
നിതാന്തം രുദന്തീം പ്രിയാന്താന്തദാനീം
രുഷാന്ധസ്സഭീമോ വിമോച്യാശുബന്ധാൽ,
സമുദ് വൃത്തസംവർത്തവൈകർത്തനാഭ-
സ്സമുൽക്ഷിപ്തവൃക്ഷോ വിപക്ഷാൻ ചചക്ഷേ.
ചരണം 1
ആടലകന്നു വിരാടമഹീപതിനാടതിലാരധുനാ ഹൃദി
മുഴുത്ത മദമൊടകൃത്യകാരികള്‍ കുമര്‍ത്ത്യരേ! വരുവിന്‍.
ചരണം 2
ഇക്കാമിനിയെ വധിക്കാമെന്നൊരു ധിക്കാരം ഹൃദയേ ഭുവി
നിനയ്ക്കിലേവര്‍ക്കു ജനിക്കുമിതു ബത സഹിക്കയില്ലൊരുവന്‍.
ശ്ലോകം
ഉക്ത്വൈവം ജഗദട്ടഹാസമുഖരം കൃത്വാ പ്രഘൂര്‍ണ്ണദ്ദൃശഃ
സ്പഷ്ടാരാളകരാളദംഷ്ട്രവദനാസ്തേ കീചകഭ്രാതരഃ
ദൃഷ്ട്വാ പിണ്ഡിതമഗ്രജം നിരവധിക്രോധാതിബാധാകുലാഃ
കൃഷ്ണാ ഹേതുരിഹേതി താം വിശസിതും ബദ്ധ്വാ സമാരേഭിരേ.
ചരണം 1
ഉഗ്രവീര്യനായിടുന്നോരഗ്രജന്‍ തന്റെ നിശി
നിഗ്രഹകാരണം പാര്‍ത്താല്‍ നീചേ! നീ തന്നെ.
ചരണം 2
കഷ്ടമതികഷ്ടമിതു ദുഷ്ടേ! നിന്മനം അതി-
നിഷ്ഠുരമില്ല സംശയമൊട്ടുമേ മൂഢേ!
ചരണം 3
ദക്ഷരായീടുന്ന ഞങ്ങള്‍ രൂക്ഷയാം നിന്നെയാശു-
ശുക്ഷണിയിലിട്ടീടുന്നുണ്ടിക്ഷണം തന്നെ.
ചരണം 4
ഉപകീചകൻ രംഗപാലനോടൊപ്പം നൃത്തശാലയിൽ ചെല്ലുന്നു. അവിടെ കീചകന്റെ മൃതശരീരം കാണുന്നു. കപട ദുഃഖം നടിച്ചിരിക്കുന്ന മാലിനിയെ ഉപകീചകൻ മർദ്ദിക്കുന്നു. അവളോട് ക്രോധത്തോടെ സംസാരിക്കുന്നു. മാലിനിയെ കയർ കൊണ്ട് കെട്ടാനൊരുങ്ങുന സമയത്ത് വലലൻ ഒരു വൃക്ഷവുമായി വന്ന് ബലം പ്രയോഗിച്ച് മാലിനിയെ മോചിപ്പിച്ച് രംഗപാലനെ ആട്ടി ഓടിക്കുന്നു. ഉപകീചകനുമായി യുദ്ധത്തിലേർപ്പെട്ട് മരം കൊണ്ട് അവനെ അടിച്ചുകൊല്ലുന്നു.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.