വരഗുണനിധേ കാന്താ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം 1
വരഗുണനിധേ കാന്താ വചനമയി ശൃണു മേ
സ്മരനടനമാടുവാന്‍ സാമ്പ്രതം സാമ്പ്രതം.
ചരണം 2
പരഭൃതവിലാസിനികള്‍ പതികളോടുമൊന്നിച്ചു
പരിചിനൊടു സഹകാര പാദപേ വാഴുന്നു.
ചരണം 3
അധരിതസുധാമധുരമാകുന്ന നിന്നുടയ
അധരമധുപാനമതിലാശ വളരുന്നു.
ചരണം 4
മലയഗിരിപവനനിതാ മന്ദമായ് വീശുന്നു.
കലയ പരിരംഭണം കനിവിനൊടു ഗാഢം
ചരണം 5
വിശദതരരുചിരുചിരവിധുശിലാതളിമമതില്‍
ശശിവദന പോക നാം സരഭസമിദാനീം.

അർത്ഥം: 

ശ്രേഷ്ഠമായ ഗുണങ്ങള്‍ക്ക് ഇരിപ്പിടമായവനേ, കാന്താ ഞങ്ങളുടെ  വാക്കുകള്‍ കേട്ടാലും. കാമകേളിയാടുവാന്‍ പറ്റിയ സമയമാണിത്. പെണ്‍കുയിലുകള്‍ ഭര്‍ത്താക്കന്മാരോടോന്നിച്ച് തേന്മാവില്‍ വാഴുന്നു. അമൃതുപോലെ മധുരമായ അങ്ങയുടെ അധരമധു കുടിക്കാന്‍ ആഗ്രഹം വളരുന്നു. ചന്ദനപര്‍വ്വതത്തില്‍ നിന്നുള്ള കാറ്റ് ഇതാ വീശുന്നു. ഞങ്ങളെ മുറുകെ  പുണര്‍ന്നാലും. ഏറ്റവും ഭംഗിയുള്ള ചന്ദ്രകാന്തക്കല്ലുകൊണ്ടുള്ള കട്ടിലിലേക്ക്  നമുക്ക് വേഗം പോകാം.