രംഗം ഒമ്പത്, സുദേഷ്ണയുടെ അന്തപ്പുരം

ആട്ടക്കഥ: 

കീചകന്റെ തുടരേയുള്ള യാചനകേട്ട് സുദേഷ്ണ ഒരുദിവസം മാലിനിയെ വിളിച്ച് മദ്യം കൊണ്ടു വരാനായി കീചകന്റെ മന്ദിരത്തിലേക്ക് പറഞ്ഞയക്കാൻ തീരുമാനിക്കുന്നു. സുദേഷ്ണയുടെ വാക്കുകൾ കേട്ട മാലിനി നടുങ്ങുന്നു. പല തടസ്സങ്ങളും പറഞ്ഞെങ്കിലും അവളുടെ പരുഷമായ വാക്കുകൾ കേട്ട് ഒടുവിൽ പാത്രവുമായി അത്യധികം പേടിയോടെയും ദാസ്യവേലയെക്കുറിച്ച് നിന്ദയോടെയും കീചകന്റെ മന്ദിരത്തിലേക്ക് പോകുന്നു.