ഗന്ധർവ്വാഃ സന്തി

ആട്ടക്കഥ: 

ഗന്ധർവ്വാസ്സന്തി കാന്താസ്തവ ഖലു, ന ചിരാദേവ സന്താപമേതേ
ശാന്തിം നേഷ്യന്തി ഭദ്രേ! കതിപയസമയാൻ മീലിതാക്ഷീ സഹേഥാഃ
വത്സേ! സൈരന്ധ്രി! മാ ഭൈരവനിപതിരയം വത്സലഃ സ്യാലലോകേ
തസ്മാദാസ്തേ ഹി തൂഷ്ണീം നനു വിധിവിഹിതം സർവലോകൈരലംഘ്യം
 

അർത്ഥം: 

അല്ലയോ ഭദ്രേ! നിനക്ക് ഗന്ധർവ്വന്മാർ ഭർത്താക്കന്മാരായി ഉണ്ടല്ലോ. അധികം താമസിയാതെ നിന്റെ ഈ ദുഃഖങ്ങളെല്ലാം  ശമിക്കും. നീ കുറച്ചുകാലം സഹിച്ചാലും. വത്സേ സൈരന്ധ്രീ, അളിയന്മാരോട് വാൽസല്യമുള്ള വനായതിനാലാണ് ഈ രാജാവ് ഒന്നും മിണ്ടാതിരിക്കുന്നത്. വിധിവിഹിതം ആർക്ക് തടുക്കാൻ കഴിയും?