രംഗം പതിമൂന്ന്, പാചകശാല

ആട്ടക്കഥ: 

കങ്കന്റെ വാകുകൾ കേട്ട് പാഞ്ചാലി പാചകപ്പുരയിൽ ചെന്ന് അവിടെ ഉറങ്ങിക്കിടക്കുന്ന വലല വേഷധാരിയായ ഭീമനെക്കണ്ട് സങ്കടമുണർത്തിക്കുന്നു. ഭീമൻ അവളെ വിവിധവാക്കുകളാൽ സമാശ്വസിപ്പിക്കുന്നു. കീചകനെ നിഗ്രഹിക്കാൻ ഒരു ഉപായമുണ്ടെന്നും അവനോട് രാത്രി നൃത്തമണ്ഡപത്തിൽ വരാൻ പറയണമെന്നും വലലൻ പാഞ്ചാലിയോടു പറയുന്നു.