രംഗം ആറ് : ഉത്തരന്റെ അന്തപ്പുരം
ആട്ടക്കഥ:
ഉത്തരൻ അന്തപ്പുരത്തിൽ പത്നിമാരോടൊത്ത് കാമപരവശനായി ഇരിക്കുമ്പോൾ പശുപാലന്മാർ അവിടെ വന്ന് കൗരവർ പശുക്കളെ കട്ടുകൊണ്ടുപോയ കാര്യം അറിയിക്കുന്നു. നല്ലൊരു സാരഥിയെ കിട്ടിയാൽ താൻ പോയി യുദ്ധം ചെയ്ത് കൗരവരെ തോല്പിക്കാമെന്ന് ഉത്തരൻ അവരോട് പറയുന്നു.