കലാമണ്ഡലം കൃഷ്ണദാസ്

കലാമണ്ഡലം കൃഷ്ണദാസ്‌ (ടി. കൃഷ്ണദാസന്‍). 1965 മെയ്‌ 21 നു പാലക്കാടു ജില്ലയിലെ പല്ലശ്ശനയില്‍ പദ്മനാഭ മന്നാടിയാരുടേയും സൈന്ധവി അമ്മയുടെയും മകനായി ജനനം. മുത്തച്ഛന്‍ കൃഷ്ണ മന്നാടിയാരുടേയും, അമ്മാവന്‍ ചന്ദ്രമന്നാടിയാരുടേയും കീഴില്‍ ആറാം വയസ്സില്‍ പഠനം തുടങ്ങി. എട്ടാം വയസ്സില്‍ അരങ്ങേറ്റം. 1980 ല്‍ കാലമണ്ഡലത്തില്‍ ചെണ്ടയില്‍ ഉപരി പഠനത്തിനു ചേര്‍ന്നു. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, കലാമണ്ഡലം ചന്ദ്രമന്നാടിയാര്‍, കലാമണ്ഡലം അച്ചുണ്ണി പൊതുവാള്‍ വാരണാസി മാധവന്‍ നമ്പുതിരി എന്നിവരായിരുന്നു അവിടെ ഗുരുക്കന്മാര്‍. 1985 ല്‍ തിരുവനന്തപുരം മാര്‍ഗിയില്‍ ചെണ്ട അധ്യാപകനായി നിയമിതനായി. ഇപ്പോള്‍ അവിടെ ചെണ്ട വിഭാഗം മേധാവി.

കഥകളി അവതരണവുമായി ബന്ധപ്പെട്ടു ജര്‍മ്മനി, റഷ്യ, ഇംഗ്ലണ്ട്, ദുബായ്, കുവൈറ്റ്‌, ജപ്പാന്‍, ഹോങ്ങോന്ഗ്, ഇന്തോനേഷ്യ, സിംഗപൂര്‍ എന്നി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ഭാര്യ:ദീപ, മകൾ: ശോഭിത, രഹിത

പൂർണ്ണ നാമം: 
കലാമണ്ഡലം കൃഷ്ണദാസ്
വിഭാഗം: 
സമ്പ്രദായം: 
ഗുരു: 
കൃഷ്ണൻ കുട്ടി പൊതുവാൾ
അച്ചുണ്ണി പൊതുവാൾ
വാരണാസി മാധവൻ നമ്പൂതിരി
കളിയോഗം: 
മാർഗി
പുരസ്കാരങ്ങൾ: 
കെ. വി. കൊച്ചനിയന്‍ സ്മാരക പുരസ്‌കാരം (തൃപ്പുണിത്തുറ കഥകളി ക
പല്ലശ്ശന ക്ഷേത്ര സുവര്‍ണ മെഡല്‍ (2000)
കോട്ടയം സുധീര്‍കുമാര്‍ സ്മാരക പുരസ്‌കാരം (2004)
ശ്രീ ഞാങ്ങാട്ടിരി ഭഗവതി പുരസ്‌കാരം (2010)
കാലമണ്ഡലം കേശവന്‍ സ്മാരക പുരസ്‌കാരം (ഇടപ്പള്ളി കഥകളി ആസ്വാദക
വിലാസം: 
കലാമന്ദിരം
പല്ലശ്ശന പി.ഓ
പാലക്കാട് ജില്ല
കേരളം
Present Address: MRA 99,Mukkolakal, TC. 42/166
Srivaraham,Thiruvananthapuram- 9
ഫോൺ: 
(91) 0492 368429
9495448986
0471-2466776
കൂടുതൽ വിവരങ്ങൾ: 

ഇ-മെയിൽ: tk.krishnadas അറ്റ് gmail ഡോട് com