വീരാ സോദരാ സുമതേ

താളം: 
കഥാപാത്രങ്ങൾ: 
സാരഥ്യകർമ്മണി തവാസ്തി ബൃഹന്നളേതി
കൃഷ്ണാവചശ്ശ്രുതവതാ പുനരുത്തരേണ.
ദ്രാഗുത്തരാ സമുദിതാഭിമതാർജ്ജുനേന
സാകം സമേത്യ ച ജഗാദ സഹോദരം തം.
പല്ലവി
വീരാ സോദരാ! സുമതേ! കേൾക്ക മേ വാചം
വീരാ! സോദരാ! സുമതേ.
 
അനുപല്ലവി
സാരഥി ബൃഹന്നള സാദരമിതാ വന്നു
ചരണം 1
തേരതിലേറിച്ചെന്നു വൈരികളേയും വെന്നു 
പാരം കീർത്തി കൈക്കൊണ്ടു പാരാതെ വന്നീടുക.

 

അർത്ഥം: 

"അങ്ങയുടെ തേർ തെളിക്കാൻ ബൃഹന്നള മതി" എന്ന് മാലിനി പറഞ്ഞതുകേട്ട് ഉത്തരൻ "ബൃഹന്നളയെ തേരുതെളിക്കാൻ ഉടൻ അയക്കണം" എന്ന വിവരം ഉത്തരയേയും ആ ആവശ്യം ഉത്തര ബൃഹന്നളയേയും അറിയിച്ചു. അതിനു സമ്മതിച്ച് ബൃഹന്നളയോടുകൂടി വന്ന് ഉത്തര സോദരനോട് പറഞ്ഞു. 

വീരനും സുമനസ്സും ആയ സഹോദരാ കേൾക്കൂ. സാരഥിയായ ബൃഹന്നള ഇതാ വന്നു. തേരിൽ കയറിച്ചെന്ന് ശത്രുക്കളെ ജയിച്ച് വർദ്ധിച്ച കീർത്തി നേടി വേഗം വരൂ. 

അരങ്ങുസവിശേഷതകൾ: 

‘സാദരമിതാ’ എന്നതിനൊപ്പം ഇടത്തുഭാഗത്തുകൂടി ചമ്മട്ടിയേന്തിക്കൊണ്ട് സവധാനം പ്രവേശികുന്ന ബൃഹന്നള ഉത്തരനെ തലകുനിച്ച് വണങ്ങിയിട്ട് ഇടത്തുവശത്തായി കൈകെട്ടി നില്‍ക്കുന്നു.