രംഗം ഒമ്പത്: യുദ്ധഭൂമി
ബൃഹന്നള തെളിക്കുന്ന തേരിലേറി ഉത്തരൻ യുദ്ധഭൂമിയിലെത്തി. കൗരവപ്പടകണ്ട് പേടിച്ച് കൊട്ടാരത്തിലേക്ക് തിരിച്ചുപോകാനായി തേർ തിരിക്കാൻ ബൃഹന്നളയോട് ഉത്തരൻ കരഞ്ഞ് പറഞ്ഞു. തേരിൽനിന്ന് ഇറങ്ങി ഓടാൻ തുടങ്ങിയ ഉത്തരനെ ബൃഹന്നള പിടിച്ച് തേരിന്റെ കൊടിമരത്തിൽ കെട്ടുന്നു. രാജകുലത്തിൽ പിറന്ന ഒരാൾ ഈ വിധം പേടിയ്ക്കുന്നത് ശരിയല്ലെന്നും യുദ്ധം ജയിച്ച് അന്തപ്പുരത്തിലെ സ്ത്രീകൾക്ക് വസ്ത്രങ്ങൾ കൊണ്ടുകൊടുക്കണമെന്നും ബൃഹന്നള ഉപദേശിക്കുന്നു. ഒടുവിൽ ബൃഹന്നള താൻ അർജ്ജുനൻ ആണെന്ന സത്യം വെളിപ്പെടുത്തുന്നു. പാണ്ഡവരുടെ കഥ ഉത്തരനോട് പറയുന്നു. പാണ്ഡവന്മാർ അജ്ഞാതവാസക്കാലത്തിനുമുമ്പ് സൂക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്ത് അർജ്ജുനൻ യുദ്ധത്തിനായി ഒരുങ്ങുന്നു.