കലാനിലയം രാജീവന്‍
1969 ല്‍ ശങ്കരന്‍ നമ്പൂതിരിയുടേയും ശാരദാ അന്തര്‍ജനത്തിന്റേയും മകനായി മൂവാറ്റുപുഴയില്‍ ജനനം. 1986 ല്‍ കലാമണ്ഡലം ബാലചന്ദ്രന്റെ കീഴില്‍ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങി. 1990 ല്‍ ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ ചേര്‍ന്ന് കലാനിലയം നാരായണന്‍ എമ്പ്രാന്തിരിയുടേയും കലാനിലയം രാജേന്ദ്രന്റേയും കീഴില്‍ കഥകളി സംഗീതം അഭ്യസിച്ചു 1997 മുതല്‍ 1998 വരെ കലമണ്ഡലം ഹൈദരാലിയുടെ കീഴിലും അഭ്യസിച്ചു. ഇപ്പോള്‍ വിവിധ അരങ്ങുകളില്‍ കഥകളി സംഗീതം അവതരിപച്ച്ചു വരുന്നു. ഭാര്യ ശ്രീവിദ്യയും മക്കള്‍ ഹരിശങ്കറും ശ്രീനന്ദയുമായി ആലുവ വാഴക്കുളത്ത് സ്ഥിരതാമസം.
പൂർണ്ണ നാമം:
കെ എസ് രാജീവന്‍
സമ്പ്രദായം:
ജനന തീയ്യതി:
Sunday, May 25, 1969
ഗുരു:
കലാമണ്ഡലം ബാലചന്ദ്രന്‍
കലാനിലയം രാജേന്ദ്രന്‍
കലാനിലയം നാരായണന്‍ എമ്പ്രാന്തിരി
പുരസ്കാരങ്ങൾ:
കെ.വി. കൊച്ചനിയന്‍ അവാര്‍ഡ് (തൃപ്പുണിത്തറ)
ഹൈദരാലി അവാര്‍ഡ് 2007
ഹൈദരാലി മെമ്മോറിയല്‍ അവാര്‍ഡ് (ഏറ്റുമാനൂര്‍ കഥകളി ആസ്വാദക സം
വിലാസം:
കണ്ണമംഗലത്ത് മന
വാഴക്കുളം തെക്ക് പി ഓ
ആലുവ
എറണാകുളം
683105
ഫോൺ:
9446187275