കലാമണ്ഡലം രതീശന്‍
1952 ല്‍ പ്രശസ്ത കഥകളി കലാകാരനായ ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയുടെയും ഭവാനി അമ്മയുടേയും മകനായി ഓയൂരില്‍ ജനനം. പത്താം വയസ്സില്‍ അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് കഥകലി പഠനം ആരംഭിച്ചു. 1965 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ എന്നിവരുടെ ശിഷ്യനായിരുന്നു. 1971 ല്‍ കലാമണ്ഡലത്തിലെ പഠനം പൂര്‍ത്തിയാക്കി. 1971 മുതല്‍ രണ്ടു കൊല്ലക്കാലം കലാമണ്ഡലം കൃഷ്ണന്‍നായരുടെ ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ കഥകളി പഠനം. ഇപ്പോള്‍ തിരുവനതപുരം മാര്‍ഗ്ഗിയിലെ മുഖ്യ കഥകളി അദ്ധ്യാപകനായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിക്കുന്നു. ഭാര്യ ലളിതാംബികയൊടും മക്കള്‍ കീര്‍ത്തി, ധന്യ എന്നിവരോടും കൂടി സ്വദേശമായ ഓയൂരില്‍ താമസം.