കലാനിലയം ജനാ‌ര്‍‌ദ്ദ‌നന്‍ (ശില്പ്പി)

1956ല്‍ കൃഷ്ണന്‍‌നായ‌രുടേയും ലക്ഷ്മിയമ്മയുടേയും മകനായി പാലക്കാട് പെരിങ്ങോട്ട് ജനനം. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍, കലാനിലയം പരമേശ്വരന്റെ കീഴില്‍ ചുട്ടി അഭ്യസിച്ചു. കൂടാതെ ആലപ്പുഴ കരുവാറ്റ‍ നാരായണന്‍ ആചാരിയുടെ കീഴില്‍ കളിക്കോപ്പ് നിര്‍മ്മാണത്തിലും വൈദ‌ഗ്ദ്ധ്യം നേടി. കോപ്പ് നി‌ര്‍മ്മാണത്തിലെ വൈദഗ്ദ്ധ്യം അറിഞ്ഞ് ആസ്വാദകര്‍ "ശില്പി" എന്നും വിളിക്കാറുണ്ട്. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലും കോട്ടയ്ക്കല്‍ ഗാന്ധിസേവാസദനത്തിലും ചുട്ടി അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ജീവനക്കാരനാണ്. ഭാര്യ രാജലക്ഷ്മിയോടും മക്കള്‍ അശ്വതി, രേവതി എന്നിവരോടും ഒപ്പം പാലക്കാട് പെരിങ്ങോട്ട് സ്ഥിരതാമസം.

പൂർണ്ണ നാമം: 
കെ വി ജനാര്‍ദ്ദനന്‍
ജനന തീയ്യതി: 
Saturday, December 1, 1956
ഗുരു: 
കലാനിലയം പരമേശ്വരന്‍
കരുവാറ്റാ നാരായണന്‍ ആചാരി
പുരസ്കാരങ്ങൾ: 
ഉണ്ണായി വാര്യര്‍ സമ്മാനം
മാനവേദ സുവര്‍ണ്ണ മുദ്ര പുരസ്കാരം
എം എസ് നമ്പൂതിരി പുരസ്കാരം
വിലാസം: 
കയ്യാലവളപ്പില്‍ ഹൗസ്
പെരിങ്ങോട് പി ഓ
പാലക്കാട്
679535
ഫോൺ: 
04662370506